അമ്മാവൻ പീഡിപ്പിച്ചത് അമ്മയോട് പറഞ്ഞപ്പോൾ ചട്ടകം പഴുപ്പിച്ച് വച്ചു; ആറു വയസ്സുകാരി നേരിട്ടത് കൊടും ക്രൂരത; കേസെടുത്ത് പൊലീസ്

മൂന്നാറിൽ ആറു വയസ്സുകാരിയെ മാതൃസഹോദരൻ പീഡിപ്പിച്ചു. ഈ വിവരം അമ്മയോടു പറഞ്ഞപ്പോൾ തന്നെ ക്രൂരമായി മർദിച്ചെന്നും ചട്ടകം പഴുപ്പിച്ച് ദേഹത്തു വെച്ചതായും കുട്ടിയുടെ മൊഴി.പ്രായപൂർത്തിയാകാത്തയാളാണ് മാതൃസഹോദരൻ. കുട്ടി ഡൈൽഡ് ലൈൻ പ്രവർത്തകർക്കാണ് കുട്ടി മൊഴി നൽകിയത്.
പീഡനവിവരം പറഞ്ഞപ്പോൾ കുട്ടിയെ ഉപദ്രവിച്ചതിന് അമ്മയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മൂന്നാർ എസ്എച്ച്ഒ എസ്.ശിവലാൽ പറഞ്ഞു. സംഭവമറിഞ്ഞിട്ടും മറച്ചുവച്ചതിന് അമ്മയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസുമെടുത്തു. പ്രായപൂർത്തിയാകാത്ത മാതൃസഹോദരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha























