പള്ളിപ്പെരുന്നാളിനിടെ യുവാവിനെ വടിവാളിന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ടു പേര്‍ അറസ്റ്റില്‍....

പള്ളിപ്പെരുന്നാളിനിടെ യുവാവിനെ വടിവാളിന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍ വാകത്താനം ഏറത്ത് വീട്ടില്‍ ലിബിന്‍ ബാബു (29), വാകത്താനം ചിറമറ്റേല്‍ വീട്ടില്‍ മനോജ് മോന്‍ (46) എന്നിവരെയാണ് വാകത്താനം പോലീസ് ഇന്‍സ്‌പെക്ടര്‍ റെനീഷ് ഇല്ലിക്കല്‍ അറസ്റ്റുചെയ്തത്.
കഴിഞ്ഞയാഴ്ച പ്രതികള്‍ സംഘംചേര്‍ന്ന് പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങിയ സിജോ ജോസഫിനെയാണ് ആക്രമിച്ചത്. പെരുന്നാളിനിടയില്‍ പ്രതികളും സിജോയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിന്റെ വൈരത്തില്‍ പള്ളിയില്‍നിന്ന് മടങ്ങിവരുന്നതിനിടെ വടിവാളിന് വെട്ടുകയായിരുന്നു.
അക്രമം തടയാന്‍ ശ്രമിച്ച സുഹൃത്തുക്കളെയും പ്രതികള്‍ ആക്രമിച്ചു. തുടര്‍ന്ന് ഒളിവില്‍പോയ പ്രതികളെ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മോനുരാജ്, യദുകൃഷ്ണന്‍, ആനന്ദ് എ, ജോജോ ജോസഫ്, റോഷന്‍ മോന്‍ സാബു എന്നിവരുള്‍പ്പെടെ അഞ്ച്‌പേരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha























