Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ചിറ്റപ്പനെ കളിയാക്കിയതല്ലേ... അര്‍ജന്റീനയെ വീഴ്ത്തിയതോടെ സൗദി അറേബ്യ കുതിയ്ക്കുന്നു; രാജ്യത്തെങ്ങും വന്‍ ആഘോഷം; മെസിയും കൂട്ടരും ആദ്യകളിയില്‍ തോറ്റുകൊടുത്തതാണെന്ന് ഒരുകൂട്ടര്‍; മനസ് അര്‍ജന്റീനയ്‌ക്കൊപ്പമാണെങ്കിലും സൗദിയില്‍ പ്രതികരിക്കാനാകാതെ അര്‍ജന്റീന ആരാധകര്‍

23 NOVEMBER 2022 10:07 AM IST
മലയാളി വാര്‍ത്ത

ഫിഫ ലോകകപ്പില്‍ വന്‍ അട്ടിമറിയിലൂടെ സൗദി അറേബ്യ ജയിച്ച് കയറിയപ്പോള്‍ തോറ്റത് അര്‍ജന്റീന ആരാധകരാണ്. കപ്പ് പ്രതീക്ഷിച്ചെത്തിയ അര്‍ജന്റീനയെ വീഴ്ത്തിയതോടെ സൗദി അറേബ്യ ആഘോഷത്തിലാണ്. അവീടത്തെ കാട്ടറബികളുടെ കുത്തുവാക്കുകള്‍ കേട്ട് മലയാളി അര്‍ജന്റീന ആരാധകരുടെ തൊലി പൊളിയുകയാണ്. കേരളത്തിലായിരുന്നെങ്കില്‍ കാണാമായിരുന്നു. ജോലി കളഞ്ഞ് പട്ടിണി കിടക്കേണ്ടന്നോര്‍ത്താണ്. അല്ലെങ്കില്‍ കാണാമായിരുന്നു.

ആദ്യ കളിയില്‍ അര്‍ജന്റീന തോറ്റുകൊടുത്തതാണെന്ന ആരോപണമുണ്ട്. ഇനിയുള്ള കളികളില്‍ ജയിച്ച് കയറാമല്ലോ എന്ന് പറഞ്ഞ് ആശ്വസിക്കുന്നു. മറിച്ച് ഇപി ജയരാജനെ മേഴ്‌സി എന്ന് പറഞ്ഞ് കളിയാക്കിയവര്‍ക്ക് ദൈവം കൊടുത്ത ശിക്ഷയാണെന്നും പറയുന്നു. എന്തായാലും തോറ്റത് തോറ്റു. അടുത്ത കാവിലെ പാട്ടുമത്സരത്തില്‍ കാണാം.

സൗദി അറേബ്യ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയെ ഞെട്ടിച്ചത്. തോല്‍വി കയ്പുനിറഞ്ഞതാണെന്നും, കരുത്തോടെ ടീം തിരിച്ചുവരുമെന്നും അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി പറഞ്ഞു. തോല്‍വി അപ്രതീക്ഷിതമായിരുന്നു. പിഴവുകള്‍ തിരുത്തി അര്‍ജന്റീന തിരിച്ചുവരും.

അഞ്ചുമിനിറ്റില്‍ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയത്. പിന്നീട് ടീമിന് ഒത്തൊരുമയോടെ തിരിച്ചടിക്കാനായില്ല. അര്‍ജന്റീന കരുത്തോടെ തിരിച്ചുവരുമെന്നും മെസി പറഞ്ഞു. അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ ഈ സംഘം തയ്യാറല്ല. മെക്‌സിക്കോയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്നും മെസി പറഞ്ഞു.

സൗദി അറേബ്യ നല്ല കളിക്കാരുള്ള ടീമാണെന്ന് ഞങ്ങള്‍ക്കറിയാം, പന്ത് വേഗത്തില്‍ പാസ് ചെയ്യുകയും ഹൈബോള്‍ ഗെയിം കളിക്കുകയും ചെയ്യുന്നവരാണ് അവര്‍. ഞങ്ങള്‍ മുമ്പെന്നത്തേക്കാളും കൂടുതല്‍ യോജിച്ചു കളിക്കും. ഈ സംഘം ശക്തമാണ്, ഞങ്ങളത് കാണിച്ചിട്ടുണ്ടെന്നും മെസി പറഞ്ഞു.

അതേസമയം ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ശക്തരായ അര്‍ജന്റീനയെ മലര്‍ത്തിയടിച്ച ആഹ്‌ളാദത്തില്‍ സൗദി അറേബ്യ. അറബ് മണ്ണില്‍ തങ്ങളുടെ സ്വപ്നം സാക്ഷാല്‍ക്കരിച്ചതിന്റെ ആഘോഷത്തിമിര്‍പ്പിലാണ് രാജ്യമെങ്ങും.

സൗദി ടീമിന്റെ വിജയത്തില്‍ സ്പോര്‍ട്സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു. മന്ത്രി കളി കാണാന്‍ എത്തിയിരുന്നു. സൗദി രണ്ടു ഗോളുകള്‍ നേടി പുതുചരിത്രം സൃഷ്ടിച്ചപ്പോള്‍ അദ്ദേഹം ആവേശത്തിലായി. സാലിഹ് അല്‍ ഷെഹ്രിയും സേലം അല്‍ ദോസരിയും ഗോളുകള്‍ നേടുന്ന നിമിഷങ്ങള്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി രാജകുമാരന്‍ സന്തോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ ഇതിനകം പ്രചരിച്ചു.

വലിയ ആവേശത്തോടെയാണ് സൗദി മല്‍സരത്തെ സ്വീകരിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മല്‍സരം കാണാന്‍ ഇന്നലെ അവധി നല്‍കിയിരുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളും മല്‍സരം കാണാന്‍ അവസരം ഒരുക്കി.

സ്വദേശികള്‍ക്കൊപ്പം പ്രവാസികളും സൗദിയുടെ മല്‍സരം കാണാനും ടീമിനെ പിന്തുണയ്ക്കാനും എത്തിയിരുന്നു. വിജയത്തോടനുബന്ധിച്ച് റിയാദ് ബൊള്‍വാര്‍ഡ് സിറ്റി, ബൊള്‍വാര്‍ഡ് വേള്‍ഡ്, വിന്റര്‍ ലാന്‍ഡ് എന്നിവയിലേയ്ക്ക് ഇന്ന് സൗജന്യമായി പ്രവേശിക്കാമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി തലവന്‍ കൗണ്‍സിലര്‍ തുര്‍ക്കി അല്‍ ഷെയ്ഖ് അറിയിച്ചു. അര്‍ജന്റീനയ്ക്കെതിരായ സൗദി ദേശീയ ടീമിന്റെ വിജയത്തെ ചരിത്ര ഞെട്ടലെന്നാണ് ഫിഫ വിശേഷിപ്പിച്ചത്. മത്സരശേഷം ഫിഫ അക്കൗണ്ടുകള്‍ ഇങ്ങനെ എഴുതി: 'ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടലുകളില്‍ ഒന്ന്.'

കളിയിയുടെ 48-ാം മിനിറ്റില്‍ സൗദിക്ക് വേണ്ടി സാലിഹ് അല്‍ ശെഹ്രിയാണ് ആദ്യ ഗോളടിച്ചത്. 53-ാം മിനിറ്റില്‍ സലിം അല്‍ ദൗസറി രണ്ടാമത്തെ ഗോളിലൂടെ അര്‍ജന്റീനയുടെ വല ചലിപ്പിച്ചു. ലയണല്‍ മെസിയുടെ പെനാല്‍റ്റിയിലാണ് അര്‍ജന്റീനയുടെ ഒരു ഗോള്‍ നേടിയത്. പരെഡെസിനെ ബോക്‌സിനകത്ത് 10ാം മിനിറ്റില്‍ അല്‍ ബുലയാഹി ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനക്ക് പെനാല്‍റ്റി അവസരം ലഭിച്ചത്. മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ മെസി എതിര്‍ ഗോള്‍ പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ത്ത് തുടങ്ങി. 21-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ഗോമസ് നടത്തിയ ഗോള്‍ ശ്രമം വിജയിച്ചില്ല. 27-ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീന എതിരാളിയുടെ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

42-ാം മിനിറ്റില്‍ ഡി പോളും മാര്‍ട്ടിനെസും നടത്തിയ ശ്രമങ്ങളിലും ഗോള്‍ പിറന്നില്ല. എന്നാല്‍, 45-ാം മിനിറ്റില്‍ പരുക്കേറ്റ സല്‍മാന്‍ അല്‍ ഫറജിന് പകരം നവാഫ് അല്‍ ആബിദിനെ സൗദി കളത്തിലിറക്കി. 59-ാം മിനിറ്റില്‍ അര്‍ജന്റീന രണ്ടു പേരെ മാറ്റിയിറക്കി. അലജാന്‍ഡ്രിയ ഗോമസിന് പകരം ജുലിയന്‍ അല്‍വാരസിനെയും ലിയാന്‍ഡ്രോ പരദേസിന് പകരം എന്‍സോ ഫര്‍ണാണ്ടസുമാണ് പകരമിറങ്ങിയത്. സൗദിയുടെ വിജയം അറബ് ലോകത്തെയാകെ ആവേശത്തിലാക്കി. എല്ലായിടത്തും ആഘോഷം നടക്കുകയാണ്. സൗദിയിലെ അര്‍ജന്റീന ആരാധകരായ മലയാളികളുടെ കാര്യമാണ് കഷ്ടം.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends