പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി; എറണാകുളത്തേക്ക് കടത്താൻ ശ്രമം;ഓടിച്ചിട്ട് പിടിച്ച് കമ്പംമെട്ട് പോലീസ്;

നെടുങ്കണ്ടത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തകർത്തു പോലീസ്. സംഘത്തിനെ നിമിഷ നേരംകൊണ്ട് കമ്പംമെട്ട് പോലീസ് അറസ്റ്റു ചെയ്തു. ഇതുകൊണ്ടു തന്നെ പെൺകുട്ടിക്ക് യാതൊരു അപകടവും സംഭവിക്കാതെ രക്ഷപ്പെടാനായി.
ചൊവ്വാഴ്ച രാവിലെ സ്കൂളിൽ എത്തിയ പ്ലസ് വൺ വിദ്യാർഥിനിയെ കാറിൽ കയറ്റി പോകുകയായിരുന്നു. കാറിൽ അതിവേഗത്തിൽ പോയ പ്രതികളെ ഫോൺ ട്രാക്കുചെയ്ത് ഇരട്ടയാർ ഭാഗത്തുവെച്ച് കമ്പംമെട്ട് പോലീസ് പിടികൂടുകയായിരുന്നു. കുഴിത്തൊളു മംഗലത്ത് വീട്ടിൽ മനോജിന്റെ മകൻ നിഷിൻ (20), കുഴികണ്ടം പറമ്പിൽ സാബുവിന്റെ മകൻ അഖിൽ (19), അപ്പാപ്പിക്കട നാമറ്റത്തിൽ കുഞ്ഞിന്റെ മകൻ നോയൽ (18) എന്നിവരെയാണ് കമ്പംമേട്ട് പോലീസ് പിടികൂടിയത്.
ഒന്നാം പ്രതിയായ നിഷിൻ മുമ്പ് കഞ്ചാവുകേസിലും പ്രതിയാണ്. പ്രതികളായ മൂന്ന് പേരെയും പോക്സോ കേസ് ചുമത്തി കോടതിയിൽ ഹാജരാക്കി. കമ്പമെട്ട് എസ്.എച്ച്.ഒ. ടി.ഡി. സുനിൽകുമാർ, എസ്.ഐ.മാരായ അശോകൻ, ലാൽഭായ്, ജോസ്, എ.എസ്.ഐ.മാരായ ഇന്ദിര, സജിമോൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിനോദ് കുമാർ, സജുരാജ്, റോയ് എന്നിവരുടെ കാര്യക്ഷമമായ ഇടപെടലിലാണ് പ്രതികൾ പോലീസ് പിടിയിലായത്.
https://www.facebook.com/Malayalivartha























