Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മെസ്സേജ് വരുന്നതനുസരിച്ച്, കാര്യങ്ങൾ സംഭവിക്കുന്നു! വാട്സ്ആപ്പിൽ കയറിക്കൂടിയത്, കുട്ടിച്ചാത്തനും പ്രേതവുമല്ല:- കൊട്ടാരക്കരയിലെ കുടുംബത്തെ ചുറ്റിച്ച വില്ലൻ ഇയാൾ...

23 NOVEMBER 2022 11:28 AM IST
മലയാളി വാര്‍ത്ത

വാട്‌സാപ്പിൽ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നുവെന്ന വിചിത്ര പരാതിയുമായി കൊല്ലം കൊട്ടാരക്കരയിൽ ഒരു കുടുംബം പോലീസ്‌ സ്റ്റേഷനിൽ എത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിലെ വില്ലൻ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തുകയാണ് പരാതിക്കാരിയായ സജിത. വാട്സ്ആപ്പിൽ മെസ്സേജ് വരുന്നതിനനുസരിച്ച് കാര്യങ്ങൾ നടക്കുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. പോലീസിലോ, സൈബർ സെല്ലിലോ പരാതി നൽകിയിട്ടും തങ്ങൾക്ക് നീതി കിട്ടിയില്ലെന്ന് സജിത പറയുന്നു. വരാനിരിക്കുന്ന കാര്യം പറഞ്ഞാണ് സന്ദേശങ്ങള്‍. മെസ്സേജ് വന്ന പിന്നാലെ ആ കാര്യം സംഭവിക്കും.

പോലീസും സൈബര്‍ സെല്ലും സംഭവം അന്വേഷിച്ചിട്ടും തുമ്പ് ലഭിച്ചിട്ടില്ല. ഫോണ്‍ മാറ്റിയിട്ടും രക്ഷയില്ല. പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത ചില സംഭവങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി ഈ വീട്ടിൽ നടന്നത്. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചുതുടങ്ങി. ഗൃഹനാഥനായ രാജൻ ഇലക്ട്രീഷ്യൻ ആണ്. എന്നിട്ടും സ്വന്തം വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡുകളും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഈ വീട്ടിലെ വൈദ്യുത ബോർഡുകൾ എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്.

വീട്ടില്‍ വൈദ്യുതോപകരണങ്ങളും സ്വിച്ച് ബോര്‍ഡുകളുമെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു. ഇത് നശിക്കുന്നതിന് മുമ്പ് വാട്‌സാപ്പില്‍ സന്ദേശം വരും. തൊട്ടുപിന്നാലെ അവ കേടാകുകയും ചെയ്യും. കഴിഞ്ഞ ഏഴ് മാസവും ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നതെന്ന് വീട്ടുകാർ പറയുന്നു. മാതാവ് വിലാസിനിയുടെ ഫോണിൽ നിന്നാണ് മെസ്സേജുകൾ വരുന്നത്. ബ്രേക്കര്‍ തനിയെ ഓണാകുന്നുവെന്ന് രാജന്‍ പറയുന്നു.

 

വീട്ടിലെ മോട്ടര്‍ തനിയെ ഓണായി ടാങ്ക് നിറയുന്നു. ഫാന്‍ ഓഫാകാന്‍ പോകുന്നു എന്ന് വാട്‌സാപ്പ് സന്ദേശം വന്നതിന് പിന്നാലെ ഓഫാകുന്നു. മോട്ടോര്‍ തനിയെ ഓണായി ടാങ്ക് നിറയും. മാതാവ് വിലാസിനിയുടെ ഫോണില്‍ നിന്ന് മകള്‍ സജിതയുടെ ഫോണിലേക്കാണ് വാട്‌സാപ്പ് സന്ദേശങ്ങള്‍ എത്തുന്നത്. താനും കുഞ്ഞും കിടക്കുന്ന വേളയില്‍ ഫാനിട്ട് കാറ്റുകൊണ്ട് കിടക്കേണ്ട എന്ന് മെസ്സേജ് വന്നു, തൊട്ടുപിന്നാലെ ഫാന്‍ ഓഫായെന്ന് സജിത പറയുന്നു. കൊട്ടാരക്കരയിലുള്ള കടയില്‍ നിന്ന് മറ്റൊരു ഫോണ്‍ വാങ്ങി. ഓണ്‍ ചെയ്ത് വീട്ടില്‍ കൊണ്ടുവന്നെങ്കിലും പറമ്പിലേക്ക് കടന്ന ഉടനെ ഓഫായി ലോക്ക് വീഴുകയായിരുന്നുവത്രെ. സൈബര്‍ കുറ്റകൃത്യമാണ് നടക്കുന്നത് എന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആദ്യം സംശയമായിരുന്നെങ്കിലും  അത് തന്റെ ഭർത്താവ് തന്നെയാണെന്ന് സജിത ഉറച്ച് വിശ്വസിക്കുന്നു.

സജിതയുടെ വാക്കുകൾ ഇങ്ങനെ... ഞാനും ഭർത്താവും വർഷങ്ങൾക്ക് മുമ്പ് സംസാരിച്ച, മൂന്നാമതൊരാൾ അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ വരെ മെസ്സേജിലൂടെ വന്നിരുന്നു. താൻ ആ കാര്യങ്ങൾ മറ്റൊരാളോടും പറഞ്ഞിട്ടുമില്ല. ഇത് തന്നെയാണ് ഇതിന് പിന്നിൽ ഭർത്താവാണെന്ന് ഉറപ്പിച്ചത്. തങ്ങളുടെ കിടപ്പ് മുറിയെക്കുറിച്ച് നന്നായി അറിയാവുന്ന ഭർത്താവ് തന്നെയാണ് എയർ ഹോളിന് സമീപം ഒരു ചിപ്പ് ഘടിപ്പിച്ച് വച്ചത്. അത് അവിടെ നിന്ന് മാറ്റിയതിന് ശേഷം രണ്ട്, മൂന്ന് ദിവസങ്ങളായി ഒരു പ്രശ്നവും കാണുന്നില്ലെന്ന് സജിത പറയുന്നു. രണ്ട് മാസത്തിനിടെ പതിനൊന്ന് സ്വിച്ച് ബോർഡുകളും, നാല് ടി വിയും, രണ്ട് ഫ്രിഡ്ജുകളും, രണ്ട് മോട്ടറുകളുമാണ് വാട്‌സാപ്പിൽ മെസ്സേജ് വന്നതിന് ശേഷം ഇല്ലാതായത്. ബ്ലൂടൂത്ത് വഴിയുള്ള യുഎസ്ബി കേബിൾ ആണ് മുറിക്കുള്ളിൽ ഘടിപ്പിച്ചതെന്ന് സംശയമുണ്ട്.

 

ഇതിൽ ചാർജ് ചെയ്യാനുള്ള സംവിധാനവും, മൈക്കും ഉണ്ട്. ഓൺ ചെയ്യുമ്പോൾ ലൈറ്റുകളും കത്തുന്നുണ്ട്. ഇത് പ്രവർത്തിച്ച്കൊണ്ട് ഇരുന്ന ചിപ്പാണെന്ന് സംശയമുണ്ട്. ഊരി മാറ്റിയതിന് ശേഷമാണ് പ്രശ്നങ്ങൾ ഇല്ലാതായത്. വൃത്തികെട്ട രീതിയിലുള്ള സന്ദേശങ്ങളാണ് വാട്സ് ആപ്പിൽ എത്തുന്നത്. മെസ്സേജായി എത്തുന്ന പല കാര്യങ്ങളും അപ്പോൾ തന്നെ സംഭവിക്കും. ഇതൊരിക്കലും തന്റെ ഭർത്താവ് ഒറ്റയ്ക്ക് ചെയ്യില്ലെന്നും തലച്ചോർ ഉള്ള ആരൊക്കെയോ കൂടെ സഹായിക്കാൻ ഉണ്ടെന്നും സജിത വ്യക്തമാക്കുന്നു.

പുതിയതായി വാങ്ങിയ ഫോൺ കാരണമാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന് ആദ്യം കരുതി. പിന്നീടാണ് കഥയിലെ യഥാർത്ഥ വില്ലനെ മനസിലായത്. കല്യാണം കഴിഞ്ഞ നാൾ മുതൽ ഭർത്താവിന് സംശയ രോഗമാണ്. റോഡിലൂടെ ഒരു മനുഷ്യനും നടക്കാൻ കഴിയില്ല. വീട് മുഴുവൻ തകർക്കാൻ പ്ലാൻ ചെയ്തിട്ടുണ്ടാകും. പക്ഷെ അത് ചെയ്യാതിരുന്നത് തങ്ങളുടെ കുട്ടി ഈ വീടിനുള്ളിൽ ഉള്ളത് കൊണ്ടായിരികം എന്നും സജിത പറയുന്നു. ചില മെസ്സേജുകൾ വന്ന ഉടൻ തന്നെ ക്ലിയർ ചാറ്റ് ആകും. പിന്നീട് താൻ മെസ്സേജ് വരുമ്പോൾ തന്നെ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കാറുണ്ടെന്നും സജിത പറയുന്നു. തങ്ങൾ പരാതി നൽകിയിട്ടും നീതി അകലെയാണെന്ന് കുടുംബം പറയുന്നു.

 

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സൈബര്‍ സെല്ലിന്റെ വിശദീകരണം. എന്നാല്‍ ഫോണില്‍ പറയുന്ന പോലെ മറ്റു കാര്യങ്ങള്‍ എങ്ങനെ നടക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല. സൈബര്‍ കുറ്റകൃത്യമാണ് നടക്കുന്നത് എന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടുപിടിക്കുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. രഹസ്യ വിവരങ്ങൾ ചോർത്താനായി പെഗസസ് പോലെയുള്ള സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് പ്രമുഖരുടെ ഫോണുകളിലാണ്. എന്നാല്‍, ഇക്കാലത്ത് ജീവിത പങ്കാളികൾ മുതല്‍ കമ്പനികള്‍ വരെ ഫോണ്‍ ഉപയോഗിച്ച് നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകാം.

ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോണുകൾ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാഭീഷണി ഹാക്കിങ്ങാണ്. യു ആർ എൽ വഴിയും വിവിധങ്ങളായ ആപ്ലിക്കേഷനുകൾ വഴിയും ഹാക്കർമാർ നിങ്ങളുടെ ഫോണിലും ഇടം പിടിച്ചിട്ടുണ്ടാവും. ഹാക്കിങ്ങ് വഴി ബാങ്കിങ് അടക്കമുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ അവർക്ക് സാധിക്കും. ഒരുപക്ഷെ നിങ്ങൾ പോലും അറിയാതെയായിരിക്കും നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടത്. പിന്നീട് പണം നഷ്ടപ്പെടുമ്പോഴോ, അല്ലെങ്കിൽ എന്തെങ്കിലും വിവരങ്ങൾ പരസ്യമാവുമ്പോഴൊക്കെയായിരിക്കും പലരും തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുന്നത്. ഇത്തരം ചതിക്കുഴികൾ വൈകി അറിയുമ്പോഴാണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

 

എന്നാൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ അത് തിരിച്ചറിയാൻ ചില എളുപ്പ മാർഗ്ഗങ്ങളുണ്ട്. അതിൽ ഒന്നാണ് ബാറ്ററിയുടെ ചാർജിന്റെ നിലനിൽപ്പ്. ഫോൺ 100 ശതമാനം ചാർജ് ചെയ്തിട്ടും മണിക്കൂറിനുള്ളിൽ 10 ശതമാനത്തിലേക്ക് എത്തുന്നുണ്ടെങ്കിൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നാണു അർഥം. അതുപോലെ ഇന്റർനാഷണൽ നമ്പറുകളിൽ നിന്ന് ഫോൺ കോളുകൾ നിരന്തരമായി വരിക, മൊബൈലിന്റെ ഡാറ്റ ഉപയോഗം വർധിക്കുക, ആപ്ലിക്കേഷനുകൾ അപ്ഡേറ്റ് ആകാതിരിക്കുക തുടങ്ങിയവയും ഹാക്ക് ചെയ്യപ്പെട്ടതിന്റെ സൂചനകളാണ്.

 

പരിചയമില്ലാത്ത ആപ്ലിക്കേഷനുകൾ ഫോണിൽ കണ്ടാലും ശ്രദ്ധിക്കണം. ഇത് മാൽവെയർ അറ്റാക്കിന്റെ ഭാഗമായിരിക്കും. ചിലപ്പോൾ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടും സ്‌ക്രീനിൽ കണ്ടെത്താനാവില്ല. അവയുടെ പ്രവർത്തനത്തിന്റെ സ്പീഡും കുറഞ്ഞിട്ടുണ്ടാവും, പോപ്പ് അപ്പിന്റെ പരസ്യങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ടാവും. ഇത്തരം കാര്യങ്ങൾ ഫോണിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഫോൺ ഹാക്കിങ്ങിനിരയായി എന്നതിൽ സംശയിക്കേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends