പെരുമ്പാവൂര്‍ മണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു... കുട്ടി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്

പെരുമ്പാവൂര്‍ മണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു.
പെരുമ്പാവൂര്‍ രജിസ്‌ട്രേഷനിലുള്ള വണ്ടിയാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്.
ലോറിയുടെ മുന്‍ഭാഗത്താണ് കാര്‍ ഇടിച്ചുകയറിയത്. കാറിന്റെ മുന്‍ വശത്തിരുന്ന യാത്രക്കാരനാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha























