കെ.എസ്.യു നേതാവിനെതിരായ പീഡന കേസ്... തക്കാളി ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് ലോ അക്കാദമി വിദ്യാര്‍ഥിനി, കെ.എസ്.യു നേതാവിനെതിരെ ഇപ്പോള്‍ പീഡന പരാതിയില്ലെന്ന് പത്തൊമ്പതുകാരി, പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാനോ പിന്‍വലിക്കാനോ വകുപ്പില്ലെന്ന് സര്‍ക്കാര്‍

ലോ അക്കാദമി ലോ കോളേജിലെ മുന്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റിനെതിരായ ലൈംഗിക പീഡന കേസില്‍ ഇപ്പോള്‍ പരാതിയില്ലെന്ന് 19 കാരിയായ നിയമ വിദ്യാര്‍ത്ഥിനി തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് എല്ലാം ഒത്തുതീര്‍പ്പായെന്നും പ്രതിക്കെതിരെ മേല്‍ പരാതിയില്ലെന്നും കാണിച്ച് സത്യവാങ്മൂലം ജില്ലാ ജഡ്ജി പ്രസുന്‍ മോഹന്‍ മുമ്പാകെ സമര്‍പ്പിച്ചത്.
അതേ സമയം പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാനോ പിന്‍വലിക്കാനോ വകുപ്പില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹരീഷ് കുമാര്‍ ശക്തമായി വാദിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 24 ന് ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിക്കും.
കെ എസ് യു നേതാവായ മുഹമ്മദ് ആഷിക്. കെ.എ. എന്ന ആഷിക് മാന്നാറിനെതിരെയാണ് പീഡന കേസ്. മൂന്നാം സെമസ്റ്റര്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പേരൂര്‍ക്കട പോലീസില്‍ നവംബര്‍ 1ന് പരാതി നല്‍കി കേസെടുപ്പിച്ചത്.
കഴിഞ്ഞ ജൂണ്‍ മാസം പതിനാലാം തീയതി മുതല്‍ പല ദിവസങ്ങളില്‍ തുടര്‍ച്ചയായി പീഡിപ്പിച്ചതായാണ് വിദ്യാര്‍ഥിനി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ടൊമാറ്റോ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചതായാണ് ആരോപണം. എംജി നഗറിലെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. ബ്രോഷര്‍ കാണിക്കാനെന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്.
ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം സെപ്റ്റംബര്‍ പതിനാറാം തീയതി വരെ പല അവസരത്തിലും പീഡിപ്പിച്ചതയും പരാതിയില്‍ പരാമര്‍ശമുണ്ട്. . മാനഹാനി ഭയം ആണ് പരാതി നല്‍കാന്‍ വൈകിയതെന്നും വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നു.
വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ഹോസ്റ്റല്‍ ഗാര്‍ഡിയന്‍ ആണ് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയശേഷം കുടുംബാംഗങ്ങളെ വിവരം അറിയിച്ചത്.തുടര്‍ന്ന് പേരൂര്‍ക്കട പോലീസിന് പരാതി നല്‍കുകയായിരുന്നു.
"
https://www.facebook.com/Malayalivartha























