വയനാട് ബൈക്കും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വയനാട് മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. വെണ്ണിയോട് സ്വദേശി ജയന്‍ ആണ് മരിച്ചത്. ബൈക്കും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.
കുറുമ്പാല കോട്ട സ്വദേശി ബിജുവിനും പരുക്കേറ്റു. ഇദ്ദേഹത്തെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
്അതേസമയം പെരുമ്പാവൂര്‍ മണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ രജിസ്ട്രേഷനിലുള്ള വണ്ടിയാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്.
ലോറിയുടെ മുന്‍ഭാഗത്താണ് കാര്‍ ഇടിച്ചുകയറിയത്. കാറിന്റെ മുന്‍ വശത്തിരുന്ന യാത്രക്കാരനാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
a
https://www.facebook.com/Malayalivartha























