കത്ത് വിവാദം കത്തുന്നു; അത് ഇനി നടക്കില്ല!! ആനാവൂരും കീഴടങ്ങി! മേയർ വാലും ചുരുട്ടി ഓടി! സർക്കാരിന് തിരിച്ചടി! തുനിഞ്ഞിറങ്ങി ക്രൈംബ്രാഞ്ച്!കംപ്യൂട്ടറും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത് തുടരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം കോർപറേഷനിലെ ശുപാർശക്കത്ത് വിവാദം വീണ്ടും കത്തുന്നു. ആനവൂരിനെ പറപ്പിക്കാൻ ഉറച്ച് ക്രൈം ബ്രാഞ്ച് രംഗത്ത്. മാത്രമല്ല മേയർ ആര്യ രാജേന്ദ്രന്റെ മൊഴി വീണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുമെന്നാണ് സൂചന.
അതേസമയം കേസെടുത്തതിന് പിന്നാലെയാണ് വിശദമായ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന് മൊഴി രേഖപ്പെടുത്താനുള്ള സമയം ഇന്ന് ചോദിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ പ്രാഥമിക അന്വേഷണത്തിൻറെ ഭാഗമായി മേയറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
തുടർന്ന് മേയർക്ക് ശേഷം ആനാവൂർ നാഗപ്പൻ, ഡി.ആർ.അനിൽ എന്നിവരുടെ മൊഴിയും വീണ്ടും എടുക്കും. നിലവിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് പുതിയ നീക്കം. മാത്രമല്ല കോർപറേഷനിൽ തന്നെയാണ് കത്ത് തയ്യാറാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിൻറെ പ്രാഥമിക നിഗമനം. എന്നാൽ ഇതുവരെയും കത്തിൻറെ അസ്സൽ കണ്ടെത്താനായിട്ടില്ല. ഇതേതുടർന്ന് കംപ്യൂട്ടറും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത് തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിൻറെ ആലോചന
https://www.facebook.com/Malayalivartha























