ഹൃദയാഘാതം, ശബരിമല അപ്പാച്ചിമേട്ടിൽ വെച്ച് തീർത്ഥാടകൻ മരിച്ചു

ശബരിമലയിൽ ഹൃദയാഘാതം മൂലം തീർത്ഥാടകൻ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുരളീധരൻ (48) മരിച്ചത്. അപ്പാച്ചിമേട് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള എമർജൻസി മെഡിക്കൽ സെന്ററിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു. മൃതദേഹം പത്തനംതിട്ട ജില്ലാ ആശുപതിയിലേക്ക് മാറ്റി.
അതേസമയം ശബരിമല നട തുറന്ന് ആറ് ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ രണ്ടരലക്ഷത്തിലേറെ തീർഥാടകരാണ് എത്തിയത്. നട തുറന്ന് ആദ്യ ആറ് പിന്നിടുമ്പോള്‍ അയ്യനെക്കാണാന്‍ ശബരി പീഠത്തിലെത്തിയത് 2,61,874 തീര്‍ഥാടകരാണെന്ന് ദേവസ്വം വകുപ്പുമന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ ഭക്തരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സൂചനകള്‍.
https://www.facebook.com/Malayalivartha























