ആഭ്യന്തരകസേര തെറിക്കും! സഖാക്കളും തഴഞ്ഞതോടെ മുഖ്യൻ വിരണ്ടു! പോലീസ് തൊപ്പി തെറിക്കുന്നു!ക്രിമിനൽ കേസ് പ്രതികളായ പൊലിസുകാരെ പിരിച്ചുവിടും,മൂന്നംഗ സമിതിയെ നിയോഗിച്ചു, 85പേർ പടിയിറങ്ങും!

സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ ചെയ്യുന്ന പോലീസുകാർക്ക് തിരിച്ചടി. പൊലീസ് അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ക്ക് കഴിയുന്നില്ലെന്ന് പൊതുവെ സംസാരം ഉണ്ട്. ഇപ്പോൾ ആഭ്യന്തരവകുപ്പും പൊലീസ് മേധാവിയും മുഖ്യമന്ത്രിയും തികഞ്ഞ പരാജയമാണെന്ന് ആവര്‍ത്തിച്ചു തെളിയിച്ചിരിക്കുകയാണ്. ആറാം വര്‍ഷത്തിലും പിണറായി വിജയന്‍ ദുര്‍ബ്ബലനായ പൊലീസ് മന്ത്രിയായി നില്‍ക്കുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനമെടുത്തെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാൻ ഡിജിപി നിർദേശം നൽകി. നിലവിൽ പ്രാഥമിക ഘട്ടത്തിൽ തയ്യാറാക്കിയ 85 പേരുടെ പട്ടിയിൽ സൂക്ഷമ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
അതേസമയം നിലവിൽ ബേപ്പൂർ കോസ്റ്റൽ പോലീസ് മുൻ ഇൻസ്പെക്ടർ പി.ആർ.സുനു ബലാത്സംഗ കേസിൽ പ്രതിയായതോടെയാണ് കാക്കിയിലെ ക്രിമിനലുകളെ കുറിച്ച് വീണ്ടും വിവാദങ്ങള്‍ ഉയർന്നത്. തുടർന്ന് ക്രിമിനൽ കേസിൽ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തിൽ ജോലിയിൽ തിരിച്ച് കയറുന്നവര്‍ മുതൽ വകുപ്പ് തല നടപടികൾ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നവര്‍ വരെ പൊലീസിൽ പതിവാണ്. ഇതേത്തുടർന്നാണ് നിലവിൽ നടപടി.
https://www.facebook.com/Malayalivartha























