വൈക്കത്ത് ഭര്‍ത്താവുമൊത്ത് പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ടിപ്പറിടിച്ച് മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

വൈക്കത്ത് ഭര്‍ത്താവുമൊത്ത് പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ടിപ്പറിടിച്ച് മരിച്ചു. വൈക്കം മറവന്തുരുത്ത് കുലശേഖരമംഗലത്ത് കൊച്ചുപ്ലാം വീട്ടില്‍ ത്രേസ്യാമ്മ(55)യാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ ടോള്‍ - ചെമ്മനാകരി റോഡില്‍ തേവടി പാലത്തിന് സമീപമാണ് അപകടം നടന്നത്. ഭര്‍ത്താവുമൊത്ത് പ്രഭാതസവാരി കഴിഞ്ഞ് മടങ്ങവേ വീട്ടില്‍ നിന്നും റോഡിലേക്ക് റിവേഴ്‌സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിക്കുകയായിരുന്നു.
റോഡില്‍ വീണ ഇവരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഭര്‍ത്താവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha























