അഞ്ചുവര്‍ഷം കൊണ്ട് റബര്‍വില കൂടിയത് 15 രൂപ മാത്രം; കോവിഡിനെ അതിജീവിച്ച റബര്‍കര്‍ഷന്റെ ജീവിതം അവതാളത്തിൽ, വില സ്ഥിരതാ ഫണ്ട് പുനസ്ഥാപിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിട്ട് രണ്ടുമാസം പിന്നിടുമ്പോഴും കര്‍ഷകന്റെ അക്കൗണ്ടിലേക്ക് പണമെത്തിയിട്ടില്ല

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികളെ അതിജീവിച്ച വിപണി കൈപിടിച്ചു നടത്തുമെന്ന റബര്‍കര്‍ഷന്റെ പ്രതീക്ഷ അസ്തമിക്കുന്ന കാഴ്ചയാണ് കാണുന്നത്. അഞ്ചുവര്‍ഷം കൊണ്ട് റബര്‍വില കൂടിയത് 15 രൂപ മാത്രമാണെങ്കില്‍ അരിവില മുപ്പതില്‍ നിന്ന് 63 ആയിരിക്കുകയാണ്. വില സ്ഥിരതാ ഫണ്ട് പുനസ്ഥാപിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിട്ട് രണ്ടുമാസം പിന്നിടുമ്പോഴും കര്‍ഷകന്റെ അക്കൗണ്ടിലേക്ക് പണമെത്തിയിട്ടില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം.
അങ്ങനെ എണ്ണയ്ക്കും പാലിനും ചായയ്ക്കുമെല്ലാം നാള്‍ക്കുനാള്‍ വിലയുയരുന്ന നാട്ടില്‍ വിലയില്ലാത്തത് രണ്ടേരണ്ടുല്‍പന്നങ്ങള്‍ക്ക് മാത്രം. നോട്ടിനും പിന്നെ റബറിനും .ഒരു ഡോളറിന് 74 രൂപയുണ്ടായിരുന്ന കാലത്ത് 165രൂപയായിരുന്നു റബര്‍വില എന്നത്. രൂപ 80 കടന്നപ്പോഴേക്കും റബര്‍വില 140 ലേക്ക് കൂപ്പുകുത്തിയിരുന്നു. റബര്‍ഷീറ്റ് മാത്രമല്ല ലാറ്റക്സും ഒട്ടുപാലുമെല്ലാം ഈ വഴിതന്നെ.
കൂടാതെ ഒട്ടുപാല്‍ വില 92 ല്‍ നിന്ന് 68. റബർ ഷീറ്റിന് ആറുമാസം കൊണ്ട് 15 രൂപ കുറയുകയുണ്ടായി. ലാറ്റക്സ് വില 170ല്‍ നിന്ന് 93. ഇരട്ടിപ്രഹരമായി പലപ്പോഴായി വെട്ടിക്കുറച്ചത് റബര്‍ബോര്‍ഡിന്റെ 25 ഓളം ആനുകൂല്യങ്ങളാണ്.
അതേസമയം ടാപ്പിങ് നിര്‍ത്തി തലയ്ക്ക് കൈകൊടുത്തിരിക്കുന്ന കര്‍ഷകര്‍ എന്തുംവരട്ടെ എന്നുകരുതി ടാപ്പിങ് തുടരാന്‍ ആഗ്രഹിച്ചാലും തൊഴിലാളികളെ കിട്ടാനില്ല എന്നതാണ് മറ്റൊരു കാര്യം. റബര്‍ ടാപ്പിങ് തൊഴിലാളികളുടെ എണ്ണം12 ലക്ഷത്തിൽ നിന്ന് 7 ലക്ഷമായി കുറഞ്ഞുവെന്നും സർക്കാരിന്റെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha























