കെട്ടിടത്തിൽ നിന്ന് നോട്ടെണ്ണല്‍ യന്ത്രം; മഞ്ചേരിയില്‍ 58 ലക്ഷം രൂപ പിടികൂടി : നാലുപേർ അറസ്റ്റിൽ

മലപ്പുറത്ത് മഞ്ചേരിയിലെ കെട്ടിടത്തില്‍ നിന്ന് ലക്ഷങ്ങൾ കണ്ടെടുത്ത് പോലീസ്. നോട്ടെണ്ണല്‍ യന്ത്രത്തിലൂടെ ഉണ്ടാക്കിയ 58 ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം കേസിൽ മുഹമ്മദ് ഷഫീഖ്, മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍, ഹുസൈന്, ഷൗക്കത്ത് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാത്രമല്ല കെട്ടിടത്തിൽ നിന്ന് നോട്ടെണ്ണല്‍ യന്ത്രം, റസീപ്റ്റ് ബുക്ക് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
എന്നാൽ ഇവിടെ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. നിലവിൽ പണം ഇരട്ടിപ്പ് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha























