മരടിൽ ലഹരി വേട്ട; കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

മരടിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. സംഭവത്തിൽ രണ്ട് യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. കേസിൽ ഏലൂര്‍ കൃഷ്ണവിഹാറില്‍ കാര്‍ത്തിക് (22), തോപ്പുംപടി കാട്ടിപ്പറമ്പ് ചുരക്കുളത്ത് വീട്ടില്‍ ഷൈന്‍ (22) എന്നിവരെ പിടികൂടി.
അതേസമയം പേട്ട മെട്രോ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. മാത്രമല്ല കാര്‍ത്തികിന്‍റെ പക്കല്‍നിന്ന് 450 മില്ലി ഗ്രാം എം.ഡി.എം.എയും ഷൈനിന്‍റെ പക്കല്‍നിന്ന് എട്ട് ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട് .
സംഭവത്തെ കുറിച്ച് കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ ശശിധരന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മാത്രമല്ല മരട് സ്റ്റേഷന്‍ എസ്.ഐ റിജിന്‍ എ. തോമസ്, സി.പി.ഒ വിനോദ് വാസുദേവന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha























