കണ്ണൂരിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ്ചെയ്തു : രണ്ട് കോളജ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്

ജൂനിയർ വിദ്യാർത്ഥിയെ റാഗ്ചെയ്ത കോളജ് വിദ്യാർത്ഥികൾക്കെതിരെ കേസ്. കണ്ണൂർ ശ്രീകണ്ഠപുരത്ത് ആണ് സംഭവം. ജൂനിയർ വിദ്യാർഥിയെ റാഗ്ചെയ്ത സംഭവത്തിൽ രണ്ടു സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്.
സംഭവത്തിൽ ബി.ബി.എ രണ്ടാംവർഷ വിദ്യാർത്ഥികളായ ടി.പി. അഫ്സൽ, എ. അജയൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജിൽ ആണ് കേസിനാസ്പദമായ സംഭവം.
അതേസമയം കോളജ് ഫ്രഷേഴ്സ് ഡേയിൽ ജൂനിയർ വിദ്യാർത്ഥിയായ കെ. അഭിജിത്തിനെ സാരി ധരിച്ച് നൃത്തം ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. എന്നാൽ നിരസിച്ചപ്പോൾ മർദ്ദിച്ചുവെന്നുമാണ് കേസ്. തുടർന്ന് വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha























