പ്രശസ്ത ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ വേണു വാര്യത്ത് അന്തരിച്ചു....

പ്രശസ്ത ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ വേണു വാര്യത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
രാവിലെ ദേഹാസ്വസാഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മലയാള ബാലസാഹിത്യരംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ആളാണ് വേണു വാര്യത്ത്. 'ബാലഭൂമി' ഉള്‍പ്പെടെയുള്ള ബാലമാസികകളില്‍ സ്ഥിരമായി എഴുതിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























