കൊല്ലങ്ങൾക്ക് മുമ്പ് വാട്സ്ആപ്പ് വന്നപ്പോൾ അൽപ്പം മടിയോടെ സ്വീകരിച്ചവർ പിന്നീട് അതിനെ കെട്ടിപ്പുണരുന്നത് കണ്ടതാണ്; ഈ കമ്മ്യൂണിറ്റിയേയും കെട്ടിപ്പുണരാൻ സാധ്യതയെന്ന് ഒരു തോന്നൽ; വാട്സ്ആപ്പ് കമ്യൂണിറ്റി രൂപീകരിച്ചവരുടെ എക്സ്പീരിയൻസുകൾ അറിയാൻ താല്പര്യം; ഡോ സുൽഫി നൂഹു കുറിക്കുന്നു

വാട്സ്ആപ്പ് കമ്യൂണിറ്റി രൂപീകരിച്ചവരുടെ എക്സ്പീരിയൻസുകൾ അറിയാൻ താല്പര്യം. സാങ്കേതിക വിദ്യ കുതിക്കുമ്പോൾ അതിനൊപ്പം നടക്കുമ്പോൽ ചില മുൻകരുതലുകൾ നന്ന്. എന്നാൽ ഇത്രയും പോപ്പുലറായ ഒരു കമ്മ്യൂണിക്കേഷൻ ഉപാധിയിൽ ഒരു 'കമ്മ്യൂണിറ്റി' നിലവിൽ വരുന്നത് അതും 5000 ത്തോളം പേരെ ഉൾക്കൊള്ളുവാൻ കഴിയുന്ന അനൗൺസ്മെൻറ് ഗ്രൂപ്പ് ഒരു ഗംഭീര സംഭവമായി തോന്നി. നിർണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒരു "കമ്മ്യൂണിറ്റിയെ" കുറിച്ചാണ്. ഈ കമ്മ്യൂണിറ്റിയാണ് ഇപ്പോൾ ട്രെൻഡിങ്.
വാട്സ്ആപ്പ് കമ്യൂണിറ്റി രൂപീകരിച്ചവരുടെ എക്സ്പീരിയൻസുകൾ അറിയാൻ താല്പര്യം. സാങ്കേതിക വിദ്യ കുതിക്കുമ്പോൾ അതിനൊപ്പം നടക്കുമ്പോൽ ചില മുൻകരുതലുകൾ നന്ന്. എന്നാൽ ഇത്രയും പോപ്പുലറായ ഒരു കമ്മ്യൂണിക്കേഷൻ ഉപാധിയിൽ ഒരു 'കമ്മ്യൂണിറ്റി' നിലവിൽ വരുന്നത് അതും 5000 ത്തോളം പേരെ ഉൾക്കൊള്ളുവാൻ കഴിയുന്ന അനൗൺസ്മെൻറ് ഗ്രൂപ്പ് ഒരു ഗംഭീര സംഭവമായി തോന്നി.
സംഭവം വാട്സാപ്പിനേക്കാൾ വളരുമെന്നാണ് എൻറെയൊരു കണക്കുകൂട്ടൽ. പ്രത്യേകിച്ച് വലിയ സംഘടനകൾക്കും രാഷ്ട്രീയപാർട്ടികൾക്കും സ്ഥാനാർഥികൾക്കും ഒരു വൺ ടു വൺ കമ്മ്യൂണിക്കേഷന് ഇതിനേക്കാൾ മറ്റെന്ത് ഉപാധി?
കൊല്ലങ്ങൾക്ക് മുമ്പ് വാട്സ്ആപ്പ് വന്നപ്പോൾ അൽപ്പം മടിയോടെ സ്വീകരിച്ചവർ പിന്നീട് അതിനെ കെട്ടിപ്പുണരുന്നത് കണ്ടതാണ്. ഈ കമ്മ്യൂണിറ്റിയേയും കെട്ടിപ്പുണരാൻ സാധ്യതയെന്ന് ഒരു തോന്നൽ അഭിപ്രായങ്ങൾക്ക് സുസ്വാഗതം.
https://www.facebook.com/Malayalivartha























