ബംഗാള്‍ സ്വദേശിക്കൊപ്പം ക്വാര്‍ട്ടേഴ്സ് മുറിയില്‍ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ....

ബംഗാള്‍ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് ബീരമംഗലയിലെ ക്വാര്‍ട്ടേഴ്സ് മുറിയില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇമ്രാനൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്. ഈ സ്ത്രീക്ക് അയല്‍വാസികളുമായിട്ടൊന്നും വലിയ ബന്ധമുണ്ടായിരുന്നില്ല.
രണ്ട് ദിവസം മുന്‍പ് ഇമ്രാന്‍ വീട്ടില്‍ നിന്ന് പോയിരുന്നു. ഈ സ്ത്രീ വാതില്‍ തുറക്കാതായതോടെ സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ശാരീരിക വൈകല്യമുള്ള സ്ത്രീയുടെ വിവരങ്ങളൊന്നും ലഭ്യമല്ല. ഇമ്രാനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha























