നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് ആറു കിലോ സ്വര്‍ണം; ഏറ്റവും വലിയ സ്വര്‍ണക്കള്ളക്കടത്തെന്ന് പോലീസ്

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ആറു കിലോ സ്വര്‍ണം ആണ് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടിയത്. മാലിയില്‍ നിന്നുമെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്.
മാത്രമല്ല വിമാനത്തിന്റെ ഉള്ളില്‍ വച്ചുതന്നെയാണ് സ്വര്‍ണം പിടികൂടിയത്. പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.തുടർന്നാണ് സ്വർണ്ണം പിടികൂടിയത്.
അതേസമയം തന്നെ, അടുത്തിടെ നെടുമ്പാശേരിയില്‍ നിന്നും പിടികൂടിയ ഏറ്റവും വലിയ സ്വര്ണക്കള്ളക്കടത്താണിത്. അതിനാൽ തന്നെ വിമാനത്താവളത്തിൽ വലിയ പരിശോധനയാണ് നടത്തുന്നത്.
https://www.facebook.com/Malayalivartha























