പരസ്പര ബന്ധമില്ലാത്ത രീതിയില്‍ സംസാരം; തിരൂര്‍ സബ് ജയിലിൽ ബഹളം ഉണ്ടാക്കിയ ഹണി ട്രാപ്പ് കേസ് പ്രതി നിഷാദിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി: ഇരട്ട കുഞ്ഞുങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം നേടിയ റാഷിദയെ പോലെ രക്ഷപെടാൻ ശ്രമമെന്ന് സംശയം...

68 കാരനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ റാഷിദയ്‌ക്കൊപ്പം അറസ്റ്റിലായ ഭർത്താവ് നിഷാദിനെ(36) മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി. റിമാന്‍ഡില്‍ കഴിയവേ തിരൂര്‍ സബ് ജയിലിൽ വെച്ചു ബഹളം വെക്കുകയും പരസ്പര ബന്ധമില്ലാത്ത രീതിയില്‍ സംസാരിക്കുകയും ചെയ്തതോടെയാണ് തിരൂര്‍ ജയില്‍സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ നിഷാദിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. കേസില്‍ ഹണിട്രാപ്പ് നടത്തിയ നിഷാദിന്‍റെ ഭാര്യയും വ്‌ളോഗറുമായ റാഷിദ(30)ക്കു ആറുമാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനാല്‍ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
സമാനമായാണ് ഭര്‍ത്താവും ജയിലില്‍നിന്നും രക്ഷനേടാന്‍ ശ്രമിക്കുന്നതെന്ന സംശയവും പോലീസിനുണ്ട്. എന്നാല്‍ സബ് ജയിലിൽബഹളംവെച്ചതിനാല്‍തന്നെ ഇതിന്‍റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നതിനാലാണ് സബ്ജയില്‍ അധികൃതര്‍ പ്രതിയെ കുതിരവട്ടത്തേക്കുകൊണ്ടുപോയത്. ഇതുസംബന്ധിച്ചു മുമ്പു നടത്തിയ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പേരിന് വ്‌ളോഗർ ആണെങ്കിലും ഇതിലൂടെ സാമ്പത്തികമായി നേട്ടമൊന്നും ഇരുവർക്കും ലഭിച്ചിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാൽ അടുത്തിടെയായി ഇരുവരും ആർഭാടമായി തന്നെ ജീവിച്ചു. ആദ്യം ആലുവയിലെ ഫ്ളാറ്റിലായിരുന്നു സംഘം. പിന്നീട് നല്ല സ്വാധീനവും പണവുമുള്ള 68കാരൻ ഇവർക്കെതിരെ തിരിയുമെന്ന കണക്കുകൂട്ടലിലാണ് ഒരാഴ്ച മുമ്പ് ആലുവയിൽ നിന്നും ഫ്ളാറ്റ് മാറി തൃശൂരിൽ വാടക വീട്ടിലേക്ക് താമസം മാറിയത്.
തൃശൂരിൽ എട്ടായിരം രൂപ മാസ വാടകക്കാണ് ഇവർ താമസിച്ചിരുന്നത്. ഇതിനിടയിൽ ഇവർ മഹിദ്രയുടെ പുതുപുത്തൻ ഷൈലോ കാറും വാങ്ങിയിരുന്നു. 68കാരനിൽനിന്നും 23ലക്ഷം രൂപ തട്ടിയ ശേഷം ഈ പണംകൊണ്ടാണ് ഇതുവാങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുസംബന്ധിച്ചു ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്. 68കാരൻ പണം നൽകിയിരുന്നതു ബാങ്ക് അക്കൗണ്ട് വഴിയായതിനാൽ തന്നെ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിനും എളുപ്പമാകും.
മലയ് മല്ലൂസ് എന്ന് റാഷിദയുടെ വ്‌ലോഗിന്റെ പേര് ഒട്ടിച്ച പുത്തൻ കാറിൽ മണാലിയിലും ലഡാക്കിലും യാത്ര ചെയ്ത് വ്‌ളോഗുകളും പങ്കുവച്ചിരുന്നു. ഫുഡ് വ്‌ളോഗുകൾ പങ്കുവച്ചാണ് ആദ്യം ചാനൽ തുടങ്ങിയതെങ്കിലും പിന്നീട് വ്യത്യസ്തമായ വീഡിയോകളും ചെയ്തു. യാത്രാവിവരണങ്ങൾക്കാണ് പിന്നെകാഴ്‌ച്ചക്കാരുള്ളത്. മണാലിയിലേയും ലഡാക്കിലേയും യാത്രാ വിവരങ്ങൾ കാഴ്‌ച്ചക്കാരെയുണ്ടാക്കി. ആറുമസം പ്രായമുള്ള മക്കളുണ്ടായ ശേഷം പിന്നീട് വീഡിയോകളൊന്നും ചെയ്തിട്ടില്ല. 68കാരനെ ഹണിട്രാപ്പിൽപെടുത്തി പണം തട്ടിയത് ഇവർ താമസിച്ചിരുന്ന ആലുവയിലെ ഫ്ലാറ്റിൽ എത്തിച്ച് തന്നെയായിരുന്നു. കാര്യമായ വരുമാനമൊന്നും വരാതിരുന്നതോടെയാണ് ഏതെങ്കിലും വിധത്തിൽ പണം സമ്പാദിച്ച് നല്ല രീതിയിൽ ജീവിക്കണമെന്ന് ദമ്പതികൾ തീരുമാനിക്കുന്നത്.
ഇതിനാണ് 68കാരനെതന്നെ കരുവാക്കിയത്. സാമ്പത്തികമായി ഉന്നതയിലുള്ള ഇദ്ദേഹത്തെ അങ്ങോട്ടുചെന്ന് പ്രലോഭിപ്പിച്ചാണ് റാഷിദ വശത്താക്കിയത്. റാഷിദയുടെ ക്ഷണപ്രകാരം 68 കാരന്‍ ആലുവയിലെ ഫ്‌ളാറ്റില്‍ എത്തുകയായിരുന്നു. ഇതിന് മുന്‍പ് ഫ്‌ളാറ്റില്‍ രഹസ്യ ക്യാമറ ഘടിപ്പിച്ചിരുന്നു. ആലുവയിലെ ഫ്ളാറ്റില്‍ വെച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് റാഷിദയും നിഷാദും 68 കാരനെ ഭീഷണിപ്പെടുത്തിയത്. 68 കാരന്റെ സ്വകാര്യദൃശ്യങ്ങള്‍ പരസ്യമാക്കും എന്നും ദൃശ്യങ്ങള്‍ കുടുബത്തില്‍ അടക്കം പ്രചരിപ്പിക്കും എന്നുമായിരുന്നു ഭീഷണി. ഇത് പ്രകാരം ഭീഷണിപ്പെടുത്തി പലപ്പോഴായി 23 ലക്ഷത്തോളം രൂപയാണ് വയോധികനില്‍ നിന്ന് ഇരുവരും തട്ടിയെടുത്തത്. ഭീഷണി ഭയന്ന് 68 കാരന്‍ കടം വാങ്ങി പോലും ഇവര്‍ക്ക് പണം നല്‍കി എന്നാണ് റിപ്പോര്‍ട്ട്. നാട്ടിലെ അറിയപ്പെടുന്ന കുടുംബാംഗമായ വയോധികന്റെ കൈയില്‍ നിന്ന് അകാരണമായി കാശ് നഷ്ടമായി തുടങ്ങിയതോടെ ആണ് കുടുംബത്തിന് സംശയം വരുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് പ്രമുഖ വ്യാപാരിയായ 68കാരന് റാഷിദ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. ഫേസ്‌ബുക്ക് വഴി സൗഹൃദ്യം സ്ഥാപിച്ച് ഇരുവരും തമ്മിൽ ചാറ്റിംഗും പതിവായി.ഫേസ്‌ബുക്ക് വഴി 68കാരനുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ റാഷിദയ്ക്ക് കഴിഞ്ഞു. ഇതിനിടയിൽ ചെറിയ സാമ്പത്തിക സഹായങ്ങൾ റാഷിദയ്ക്ക് ചെയ്തുകൊടുത്തിട്ടുമുണ്ടെന്നാണ് വിവരം. സൗഹൃദം വളർന്നതോടെ നേരിട്ട് കാണണമെന്ന് റാഷിദ ആവശ്യപ്പെടുകയായിരുന്നു. റാഷിദയുടെ ക്ഷണപ്രകാരമാണ് 68കാരൻ ആലുവയിലെ ഫ്ലാറ്റിൽ എത്തുന്നത്. തന്റെ ഭർത്താവ് പ്രശ്‌നക്കാരനൊന്നുമല്ലെന്നും പേടിക്കേണ്ടതില്ലെന്നുമാണ് റാഷിദ 68കാരനെ വിശ്വസിപ്പിച്ചത്. ഭർത്താവ് ഇതിനെല്ലാം സമ്മതം നൽകുന്നയാളാണെന്നാണ് റാഷിദ പറഞ്ഞിരുന്നത്.
റാഷിദയുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച് ഫ്ലാറ്റിലെത്തിയ 68കാരനെ ദമ്പതികൾ രഹസ്യമായി കുടുക്കുകയായിരുന്നു. ഭർത്താവ് തുടങ്ങാൻ പോകുന്ന ബിസിനസിൽ സഹായിക്കണമെന്നാണ് ആദ്യം യുവതി ആവശ്യപ്പെട്ടത്. പലപ്പോഴായാണ് പണം കൈക്കലാക്കിയത്. പണം നൽകിയില്ലെങ്കിൽ അപമാനിക്കുമെന്നും വീട്ടിൽ അറിയിക്കുമെന്നും പറഞ്ഞു. പണം നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഇയാളുടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha























