Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഭരണഘടനാ സ്ഥാപനമായ ഗവര്‍ണര്‍ക്കും രാജ്ഭവനുമെതിരെയുള്ള രാജ്ഭവന്‍ മാര്‍ച്ചിലും ധര്‍ണ്ണയിലും പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാരെ തേടി ഗവര്‍ണറുടെ ഓഫീസ്.

23 NOVEMBER 2022 04:01 PM IST
മലയാളി വാര്‍ത്ത

ഭരണഘടനാ സ്ഥാപനമായ ഗവര്‍ണര്‍ക്കും രാജ്ഭവനുമെതിരെയുള്ള രാജ്ഭവന്‍ മാര്‍ച്ചിലും ധര്‍ണ്ണയിലും പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാരെ തേടി ഗവര്‍ണറുടെ ഓഫീസ്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ ്ഖാനും തമ്മില്‍ നടക്കുന്ന അധികാര തര്‍ക്കത്തിലെ കുറിച്ചുള്ള കലാപം ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ആരിഫ് മുഹമ്മദ ്ഖാനെതിരെയുള്ള ജനകീയ പ്രതിഷേധമെന്ന നിലയിലാണ് സിപിഎം ന്റെ നേതൃത്വത്തില്‍ രാജ്ഭവന്‍ വളയല്‍ സമരം നടത്തിയത്. രാജ് ഭവന്‍ വളയല്‍ നടന്ന ദിവസം ഗവര്‍ണര്‍ രാജ്ഭവിനിലില്ലായിരുന്നു.

 

 

 

 

എന്നാല്‍ രാജ്ഭവന്‍ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും വീഡിയോ ദൃശ്യങ്ങള്‍ രാജ്ഭവന്‍ ശേഖരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്ന രാജ്ഭവന്‍ വളയല്‍ സമരത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇപ്പോള്‍ പാരയായിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ മുതല്‍ മറ്റ് പല ഓഫീസുകളിലെയും ഉദ്യോഗസ്ഥര്‍ വരെ സമരത്തില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഓഫീസിലെത്തി പഞ്ചിംഗ് നടത്തിയ ശേഷമാണ് ഇവരില്‍ പലരും സമരത്തില്‍ പങ്കെടുത്തതെന്ന വ്യക്തമായ രേഖകളോടെ ഗവര്‍ണര്‍ക്ക് സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ തന്നെയാണ് കൈമാറിയിരിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ബിജെപിയാണ് പിന്നാലെ കോണ്‍ഗ്രസും എത്തിയതോടെ സംഭവം വിവാദമായി മാറി. ബിജെപി തിരുവനന്തപുരം ജില്ല കമ്മിറ്റി  ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് നേരിട്ട് പരാതിയും നല്കി.

 

 

 

പരാതിയുടെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിലെ ഏഴ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഗവര്‍ണര്‍ കൈമാറി. ജോലി സമയത്ത് സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്ന ചോദ്യമാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് ചോദിച്ചിരിക്കുന്നത്. സമരത്തില്‍ പങ്കെടുത്തതിന്റെ തെളിവുകള്‍ നല്കി കൊണ്ടാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ നടപടി എന്തായെന്ന ചോദ്യം ഉന്നയിച്ചത്. പഞ്ച് ചെയതതിന് ശേഷമാണോ സമരത്തില്‍ പങ്കെടുക്കാന്‍ പോയതെന്ന കാര്യം അറിയിക്കാനും ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെയുള്ള സമരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്.ഹൈക്കോടതി ഇടപെടല്‍ വന്നതോടെ സര്‍വ്വീസ് സംഘടനകളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഏറി വരികയാണ്. എന്തായാലും ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തത് സര്‍ക്കാരിനും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് രാജ് ഭവനെതിരെ പ്രഖ്യാപിച്ചിരുന്ന സമരം പരാജയമായിരുന്നെന്ന് സിപിഎം തന്നെ സമ്മതിക്കുന്നുണ്ട്.

 

 

തിരുവനന്തപുരം നഗരത്തിലെ കോളെജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ , ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ നിന്നും അന്‍പതിനായിരം പേര്‍ സമരത്തിനെത്തുമെന്നാണ് കണക്ക് കൂട്ടിയിരുന്നത്, സംഭവം പന്തികേടാകുമെന്നു മനസിലാക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ പലരം സമരത്തില്‍ പങ്കെടുക്കാതെ കാഴ്ചക്കാരായി മാറി നില്ക്കുകയായിരുന്നു. നിയമന ശുപാര്‍ശ കത്ത് പുറത്ത് വന്നതിന്റെ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ലാത്തതിനാല്‍ കോളെജ് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തിലും കുറവുണ്ടായി. എന്തായാലും രാജ്ഭവന്‍ മാര്‍ച്ചിനെത്തിയവരുടെ വീഡിയോകള്‍ പലമേഖലകളില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. കൂടാതെ പോലീസിനും വീഡിയോകള്‍ ഷൂട്ട് ചെയ്യാന്‍ പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നു. ജോലിയ്ക്കിടെ സമരത്തിനിറങ്ങിയ സഖാക്കളെ മറ്റ് സംഘടനാ നേതാക്കള്‍ ഒറ്റി കൊടുത്തു കൊണ്ടിരിക്കുകയാണെന്ന പ്രചരണങ്ങളും നടക്കുന്നുണ്ട്. ഇടതുപക്ഷ സംഘടനകള്‍ തലസ്ഥാനത്ത് ഏത് തരത്തിലുള്ള സമരം നടത്തിയാലും ഡ്യൂട്ടി ചെയ്യാതെ ഇറങ്ങി പോകുന്ന ഏഴ് പേരെയാണ് ഇപ്പോള്‍ ചൂണ്ടയിട്ടിരിക്കുന്നത്.ഈ എഴുപേര്‍ക്കെതിരെ വകുപ്പ് തലത്തില്‍ എന്ത് നടപടിയെടുത്തെന്നാണ് ഗവര്‍ണര്‍ ചോദിച്ചിരിക്കുന്നത്. കൂടാതെ സമരത്തില്‍ പങ്കെടുത്ത മറ്റുള്ളവരുടെ ദൃശ്യങ്ങളും വിവരങ്ങളും വരും ദിവസങ്ങളില്‍ സെക്രട്ടറിയേറ്റിലേയ്ക്ക് അയയ്ക്കുമെന്നാണ് അറിയുന്നത്. നിയമസഭ സമ്മേളനം ചേരുന്നതിന് മുന്‍പ് ഗവര്‍ണര്‍ ഇത്തരം കാര്യങ്ങളില്‍ നിലപാട് വൃക്തമാക്കുമെന്നാണറിയുന്നത്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends