എറണാകുളത്തെ കോടതിയില്‍ വെച്ച് പ്രതിയുടെ ആത്മഹത്യാശ്രമം; കൈഞരമ്പ് മുറിച്ച പ്രതി ആശുപത്രിയില്‍

എറണാകുളത്തെ സബ് കോടതിയില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം. വിയ്യൂര്‍ ജയിലില്‍ നിന്നെത്തിച്ച പ്രതിയാണ് കൈ ഞരമ്പ് മുറിച്ചത്. സംഭവത്തിൽ തന്‍സീർ എന്ന പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം തന്‍സീറിനെ എറണാകുളം ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തന്‍സീറിനെ വിചാരണയ്ക്കായാണ് വിയ്യൂര്‍ ജയിലില്‍ നിന്ന് എറണാകുളം സബ് കോടതിയില്‍ എത്തിച്ചത്. പിന്നാലെ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആത്മഹത്യാശ്രമം.
തന്‍സീര്‍ കവര്‍ച്ചാ കേസിലാണ് ജയില്‍ശിക്ഷ അനുഭവിക്കുന്നത്. എന്നാൽ ഇയാള്‍ നേരത്തെ ലഹരിക്കടിമായാണെന്ന് പൊലീസ് പറയുന്നു. ഈ സംഭവത്തെ തുടർന്ന് പ്രതിക്ക് എങ്ങനെ ബ്ലേഡ് കിട്ടിയെന്നത് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























