'ഏരിയ കമ്മിറ്റിയിൽ നിന്നും താഴേയ്ക്ക് തരം താഴ്ത്തൽ എന്ന ഭീകര ശിക്ഷ നല്കിയത് അയാൾ സർക്കാർ സ്കൂൾ വളപ്പിൽ നിന്ന പ്ലാവ് മുറിച്ചതുകൊണ്ടോ ആ തടി കൊണ്ട് വീട് പണിതതിനോ അല്ല; മറിച്ച് കള്ളം കണ്ടു പിടിച്ച നാട്ടുകാർ പരാതിപ്പെട്ടതുകൊണ്ടു മാത്രം ആകുന്നു...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു.

ഏരിയ കമ്മിറ്റി അംഗം സർക്കാർ സ്കൂൾ വളപ്പിൽ നിന്ന പ്ലാവ് മുറി വീട് പണിതു. പരാതി പറഞ്ഞപ്പോൾ തരംതാഴ്ത്തിയതായുള്ള റിപ്പോർട്ടുകൾക്ക് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
നോട്ട് ദ പോയിൻ്റ്: പരാതി വന്നപ്പോൾ പാർട്ടി തരം താഴ്ത്തി! അതെ, അതു തന്നെയാണ് നമ്മൾ പ്രത്യേകം നോട്ട് ചെയ്യേണ്ട വസ്തുത ! ഏരിയ കമ്മിറ്റിയിൽ നിന്നും താഴേയ്ക്ക് തരം താഴ്ത്തൽ എന്ന ഭീകര ശിക്ഷ നല്കിയത് അയാൾ സർക്കാർ സ്കൂൾ വളപ്പിൽ നിന്ന പ്ലാവ് മുറിച്ചതുകൊണ്ടോ ആ തടി കൊണ്ട് വീട് പണിതതിനോ അല്ല; മറിച്ച് കള്ളം കണ്ടു പിടിച്ച നാട്ടുകാർ പരാതിപ്പെട്ടതുകൊണ്ടു മാത്രം ആകുന്നു. കള്ളം കൈയ്യോടെ പിടിക്കപ്പെട്ടപ്പോൾ മാത്രം പാർട്ടി ഇടപെട്ടു. സർക്കാർ സ്കൂളിലെ മരം മുറിച്ചപ്പോൾ പാർട്ടി ഇടപ്പെട്ടില്ല;
കാരണം അയാൾ ഏരിയ കമ്മിറ്റി അംഗം ആയതിനാൽ ! അതു കൊണ്ട് വീട് വച്ചപ്പോഴും പാർട്ടി അനങ്ങിയില്ല. കാരണം ദാറ്റ് സ്പെഷ്യൽ പ്രിവിലേജ് | ഗൃഹപ്രവേശത്തിനെത്തി വയറു നിറയെ തിന്ന് ഏമ്പക്കവും വിട്ട് പോയി കാണണം. പിന്നീട് പരാതി വന്നപ്പോൾ നൈസായി ഇടപെട്ട് ഒരു ശിക്ഷാനടപടി. അതായത് ആ സഖാവ് ചില ദിവസങ്ങളിൽ പാർട്ടി ക്ലാസ്സുകളിൽ ചെല്ലാത്തത് കൊണ്ട് കുമാരപിള്ള സാറിൻ്റെ കക്കാൻ പഠിച്ചാൽ പോരാ നില്ക്കാനും പഠിക്കണം എന്ന അദ്ധ്യായം വേണ്ടത്ര concentrate ചെയ്തു കാണില്ല.
അതിനി വരാതിരിക്കാൻ ചെറിയ ഒരു ചെവീൽ കിഴുക്ക്. കഴിഞ്ഞു! ഇനി ഈ ശിക്ഷ കിട്ടിയതുകൊണ്ട് അയാൾ നന്നാവും. നെക്സ്റ്റ് ടൈം പഞ്ചായത്ത് ആപ്പീസിലെ തേക്ക് വെട്ടുമ്പോൾ പരാതി വരാതെയിരിക്കാനുള്ള മുൻകരുതൽ ചെയ്യുമായിരിക്കും. !! അര കള്ളനിൽ നിന്നും മുഴുകള്ളനിലേയ്ക്കുള്ള പ്രയാണം ഇണ്ടനൊക്കെയാണ് ഭായ്..
https://www.facebook.com/Malayalivartha























