Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വാഹന കമ്പമേറും സഖാക്കള്‍ ..കമ്മിഷന്ടിക്കും ശിങ്കിടികള്‍

23 NOVEMBER 2022 05:01 PM IST
മലയാളി വാര്‍ത്ത



സര്‍ക്കാരിന്റെ വാഹന കമ്പം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വാഹനങ്ങള്‍ വാങ്ങിയതും വാടകയ്ക്ക് എടുത്തതുമായ നിരവധി വിവാദങ്ങള്‍ തലപൊക്കിയിട്ടുണ്ട്. രണ്ട് ദിവസം മുന്‍പാണ് രണ്ട് കോടിയുടെ വാഹനം വാങ്ങിയത് വന്‍ വിവാദമായി മാറിയത്. ഇപ്പോഴിതാ നൂറ്റി മുപ്പത് വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി നല്കിയിരിക്കുന്നു. നേരത്തെ വാങ്ങിയത് ഇന്നോവ ക്രിസ്റ്റയും, കിയയും, ബെന്‍സുമൊക്കെയാണെങ്കില്‍ ഇപ്പോള്‍ ബൊലേറോ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. പോലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ഫിംഗര്‍ പ്രിന്റ് ബ്യൂറോ  എന്നിവയ്ക്കാണ് 130 ബൊലേറോകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടെ ഉത്തരവിറക്കിയിരിക്കുന്നത്. എട്ട് കോടി രൂപയ്ക്ക് 98 മഹീന്ദ്രാ ബോലേറോകളാണ് വാങ്ങുന്നത്. ഫിംഗര്‍ പ്രിന്റ് ബ്യൂറോയ്ക്ക് വാഹനങ്ങള്‍ വാങ്ങുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഫിംഗര്‍ ഫ്രിന്റ് ബ്യൂറോയിലെ വാഹനങ്ങള്‍ കണ്ടം ചെയ്യുന്നതിനനുസരിച്ചാണ് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി നല്കിയിരിക്കുന്നത്.രണ്ടര കോടി രൂപയ്ക്ക ഇരുപത്തി മൂന്ന്  മഹീന്ദ്ര നിയോ വാഹനങ്ങള്‍ വാങ്ങാനാണ് എക്ൈസസ് വകുപ്പിന് അനുമതി നല്കിയിരിക്കുന്നത്.

 

 

 

മന്ത്രിമാര്‍ക്കും സര്‍ക്കാരിന് വേണ്ടപ്പെട്ടവര്‍ക്കും ആഡംബര വാഹനങ്ങള്‍ വാങ്ങിയത് വിവാദമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ വീതം വെച്ചു നല്കുന്നത്.
അധികാരം കയ്യാളുന്നതിന്റെ പേരില്‍ സാമ്പത്തിക ധൂര്‍ത്തിന് പുതിയ വഴികള്‍ കണ്ടെത്തുന്ന സംസ്ഥാനമായി മാറി കൊണ്ടിരിക്കുകയാണ് കേരളം. ഭരിക്കുന്ന പിണറായി സര്‍ക്കാരാകട്ടെ പണം ധൂര്‍ത്തടിക്കാനാുള്ള ഒരോ പദ്ധതികളായി പൊടി തട്ടി കൊണ്ടു വന്നു കൊണ്ടിരിക്കുയാണ്. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മാത്രം ഗുണുള്ള കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് വ്യക്ത. വാഹനം വാങ്ങുന്നതിലെ കമ്പം പിണറായിയെ മാത്രമല്ല അദ്ദേഹത്തിന്റെ സഹമന്ത്രമാരെയും പിടികൂടിയിരിക്കുകയാണ്. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഇനി സര്‍ക്കാര്‍ പുതിയ വാഹനങ്ങളൊന്നും വാങ്ങരുതെന്ന് കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. അതിന് ശേഷം സര്‍ക്കാര്‍ വാങ്ങിയതാകട്ടെ ആറ് പുതിയ വാഹനങ്ങള്‍. ഇപ്പോഴിതാ ഖാദി ബോര്‍ഡ് ചെയര്‍മാന്‍ പി.ജയരാജന് മുപ്പത്തി അഞ്ച് ലക്ഷം രൂപയ്ക്കുള്ള ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ സര്‍ക്കാര്‍ പണം നല്കിയതും വന്‍വിവാദമായിരിക്കുന്നു.
ഖാദി ബോര്‍ഡ് ചെയര്‍മാനായ ജയരാജന് മുപ്പത്തഞ്ച് ലക്ഷം രൂപയുടെ കാര്‍ അനുവദിച്ചു കൊണ്ടാണ് പിണറായി തന്റെ രാഷ്ട്രീയ ഇഷ്ടം ജയരാജനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ജയരാജന് സുരക്ഷ പോരെന്നും, അതു കൊണ്ട് ബുള്ളറ്റ് പ്രൂഫ് കാര്‍ തന്നെ വേണമെന്നുമാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.

 

 

 

 

സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയ നവംബര്‍ നാലിന് ശേഷം വാങ്ങിയ വാഹനങ്ങളെല്ലാം മുപ്പത്തി മൂന്ന ലക്ഷത്തിന് മുകളിലുള്ളതാണ്. മന്ത്രി റോഷി അഗസ്റ്റിന്‍ , മന്ത്രി വി.എന്‍.വാസവന്‍, മന്ത്രി അബ്ദുറഹിമാന്‍, മന്ത്രി ജി.ആര്‍.അനില്‍, ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ്  എന്നിവര്‍ക്ക് മുപ്പത്ത് അഞ്ച് ലക്ഷം രൂപ വിലയുള്ള ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങിയത. അതിന് പുറമേയാണ് പി.ജയരാജന് മുപ്പത്ത് അഞ്ച് ലക്ഷം രൂപ ചിലവില്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങിയത് .
 ക്ഷേമപെന്‍ഷന്‍ കൊടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നതായുള്ള വിവരങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. എന്നിട്ടും സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും കൂടി വരുന്നതായാണ് മനസിലാക്കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കാന്‍ പണമില്ലാതെ ഈ മാസവും അയ്യായിരം കോടി കടമെടുക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. നാല് മാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നില്ല. ക്ഷേമ പെന്‍ഷന്‍ കഴിഞ്ഞ കാലങ്ങളില്‍ വിതരണം ചെയ്തതിന് ഏഴായിരത്തി നാന്നുറ്റി നാല്പത് കോടി രൂപ സര്‍ക്കാര്‍ വിതരണ കമ്പനിയ്ക്ക് നല്കാനുണ്ട്. ഇങ്ങനെ സാമ്പത്തിക മേഖലയില്‍ തകരന്നു തരിപ്പണമായ സര്‍ക്കാരായിട്ടും കടം വാങ്ങിച്ചും ധൂര്‍ത്തിന് പണം കണ്ടെത്താനുള്ള ശ്രമമാണുള്ളത്.
്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends