രോഗി മരിച്ചതറിയിച്ചതിൽ പ്രകോപിതനായി; മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ചവിട്ടിവീഴ്ത്തി; സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ

തിരുവനന്തപുരത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ മര്‍ദിച്ചതായാണ് പരാതി. രോഗിയുടെ മരണവാർത്ത അറിയിച്ചയുടനെ രോഗിയുടെ ഭര്‍ത്താവ് ചവിട്ടിവീഴ്ത്തുകയായിരുന്നെന്നാണ് പരാതി.
കഴിഞ്ഞ ദിവസമാണ് ന്യൂറോ ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചത്. തുടർന്ന് ഐസിയുവില്‍ നിന്ന് പുറത്തുവന്ന ഡോക്ടര്‍ മരണവിവരം രോഗിയുടെ ഭര്‍ത്താവിനെ അറിയിച്ചു. എന്നാൽ ഇതിൽ പ്രകോപിതനായ ഭര്‍ത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തുകയായിരുന്നു.
അതേസമയമാ സെക്യൂരിറ്റി ജീവനക്കാരും ആശുപത്രിയിലുള്ള മറ്റുള്ളവരുമാണ് ഡോക്ടറെ രക്ഷിച്ചത്. നിലവിൽ പരിക്കേറ്റ ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മാത്രമല്ല ആക്രമണത്തെ തുടര്‍ന്ന് മെഡിക്കള്‍ കോളജ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയും ചെയിതു. തുടര്‍ച്ചയായി ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























