നാടിനെക്കുറിച്ച് ചില ചിന്തകള്‍ എനിക്കുണ്ട്... പാര്‍ട്ടി ചോദിച്ചില്ലെങ്കില്‍ അവ ജനങ്ങളിലെത്തിക്കാന്‍ അറിയാമെന്നും ശശി തരൂര്‍; ലോക്‌സഭയിലേക്കാണോ നിയമസഭയിലേക്കാണോ ഇനി മല്‍സരിക്കുകയെന്ന് സമയമാകുമ്പോള്‍ പറയാമെന്നും ശശി തരൂര്‍

നാടിനെക്കുറിച്ച് ചില ചിന്തകള്‍ എനിക്കുണ്ടെന്നും ലോക്‌സഭയിലേക്കാണോ നിയമസഭയിലേക്കാണോ ഇനി മല്‍സരിക്കുകയെന്ന് സമയമാകുമ്പോള്‍ പറയാമെന്ന് ശശി തരൂര്‍ എം.പി. നാടിനെക്കുറിച്ച് ചില ചിന്തകള്‍ എനിക്കുണ്ട്, പാര്‍ട്ടി ചോദിച്ചാല്‍ അപ്പോള്‍ പറയും, പാര്‍ട്ടി ചോദിച്ചില്ലെങ്കില്‍ അവ ജനങ്ങളിലെത്തിക്കാന്‍ അറിയാമെന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. വി.ഡി.സതീശനോട് വിമാനത്തില്‍ വച്ച് സംസാരിക്കാനായില്ലെന്ന് ശശി തരൂര്‍. സീറ്റുകള്‍ അടുത്തായിരുന്നില്ല, കണ്ടപ്പോള്‍ ഹലോ പറഞ്ഞെന്നും തരൂര്‍.
എന്‍എസ്എസ് മന്നംജയന്തി പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചത് അഭിമാനകരമെന്ന് ശശി തരൂര്‍ എം.പി. എന്‍എസ്എസുമായി നല്ലബന്ധം ആര്‍ക്കാണ് ഗുണം ചെയ്യുക? സുകുമാരന്‍ നായര്‍ താന്‍ ബഹുമാനിക്കുന്ന സമുദായനേതാവാണെന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
നിലവില്‍ കോണ്‍ഗ്രസില്‍ ഒരു എംപി എന്ന നിലയില്‍ നിന്ന് പ്രമുഖനായ നേതാവ് എന്ന തലത്തിലേക്കുള്ള മാറ്റം ശശി തരൂരില്‍ സംഭവിച്ചത് അതിവേഗമാണെന്ന് വ്യക്തമാണ്. മാത്രമല്ല പാര്‍ട്ടി ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതോടെയാണ് എല്ലാം മാറിമറിയാന്‍ ഇടയായത്.
തുടര്‍ന്ന് 1000ത്തിലധികം വോട്ട് നേടിയ തരൂരിന് കേരളത്തില്‍ മികച്ച പിന്തുണയുണ്ട് എന്ന പ്രതീതിക്ക് ഇത് കാരണമായി. ഇതോടെ കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കൊപ്പം നിന്നപ്പോള്‍ ചിലര്‍ മാറി സഞ്ചരിച്ചു.
https://www.facebook.com/Malayalivartha























