Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പിണറായിയെ ചിവിട്ട് മെതിച്ച് ​ഗവർണറുടെ നീക്കം... ഓർഡിൻസ് തിരിച്ചയച്ചു! കേരളത്തിൽ രാഷ്ട്രപതി ഭരണം? പടക്കങ്ങൾ ഒക്കെ ചീറ്റിപ്പോയി

23 NOVEMBER 2022 10:26 PM IST
മലയാളി വാര്‍ത്ത

ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതിനായി സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും ഒപ്പിടാതെ മടക്കി അയച്ച സാഹചര്യമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കി അയച്ചത്. സർക്കാരിനെ സംബന്ധിച്ച് വലിയ പ്രഹരം തന്നെയാണ് ഇപ്പോഴത്തെ ​ഗവർണറുടെ നീക്കം.

ഇതിനെ എങ്ങനെ ചെറുക്കും എന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ഇപ്പോൾ സിപിഎം. അതിനിടയിലാണ് ​ഗവർണറെ വീഴ്ത്താൻ കുഴിച്ച വാരിക്കുഴിയിലൂടെ ഈസിയായി ​ഗവർണർ നടന്ന് കയറിയത്. രാജ്ഭവനിലെ താൽകാലിക ജീവനക്കാരെ സ്ഥിരമായി നിയമിക്കണം എന്നാവശ്യപ്പെട്ട് ​ഗവർണർ സർക്കാരിനയച്ച കത്ത് പുറത്ത് വിട്ടാണ് ആദ്യം പണി കൊടുത്തത്. തൊട്ടുപിന്നാലെ അതിഥികൾക്കായി 6 മാസത്തേക്ക് വാഹനം ആവശ്യപ്പെട്ടു കൊണ്ടുള്ള ശുപാർശയും ഇന്നലെ പുറത്ത് വിട്ടിരുന്നു.

ഇതിലൂടെ ​ഗവർണറെ വീഴ്ത്താമെന്നുള്ള ഒരു വ്യാമോഹമായിരുന്നു സർക്കാരിന്. പക്ഷേ അത് ഏറ്റില്ല എന്ന തിരിച്ചറിവാണ് ഉണ്ടായിരിക്കുന്നത്. രാജ്ഭവനിലെത്തുന്ന അതിഥികള്‍ക്ക് സഞ്ചരിക്കുന്നതിനായി കാര്‍ ആവശ്യപ്പെടുന്നതില്‍ എന്താണ് ഇത്ര പ്രത്യേകതയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിറകെ ചോദ്യമുന്നയിച്ചിരിക്കുകയാണ്.

അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവര്‍മാരെയും വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്ര കുമാര്‍ ധൊഡാവത്ത് നേരത്തെ അയച്ച കത്ത് പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ഞാന്‍ അതിഥികളെ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നാണോ ?.

അതിഥികള്‍ വന്നാല്‍ ആവശ്യത്തിന് കാറുകള്‍ ഇല്ലെങ്കില്‍ അക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. അതില്‍ എന്താണ് ഇത്ര പ്രത്യേകത? ഗവര്‍ണറെ കാണാന്‍ വരുന്ന അതിഥികളോട് നടന്നു പോവാന്‍ പറയണോ ? അതിഥികള്‍ക്ക് മര്യാദ നല്‍കേണ്ടതല്ലേ ? ഇത്തരം ചോദ്യങ്ങളൊന്നും നിങ്ങള്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കുന്നില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

അതിനിടെ, സ‍ർക്കാർ ഉദ്യോഗസ്ഥർ രാജ് ഭവൻ മാർച്ചിൽ പങ്കെടുത്തതിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ഗവ‍ർണക്കെതിരെ എൽഡിഎഫിൻെറ നേതൃത്വത്തിൽ നടത്തിയ രാജ് ഭവനിൽ മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതിനെ കുറിച്ച് ബിജെപിയാണ് പരാതി നൽകിയത്. ഗവർണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്.

ഇതോടൊപ്പം കോടതിയിലും പോരാട്ടം കടുക്കുകയാണ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ഉപദേശത്തിന് അനുസരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചാന്‍സലറും ഗവര്‍ണറും ഒരാളാണെങ്കിലും ഈ രണ്ട് അധികാരങ്ങളും വ്യത്യസ്തമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെ.ടി.യു കേസില്‍ തങ്ങളുടെ വാദം കോടതിയില്‍ ഉന്നയിക്കുകയായിരുന്നു സര്‍ക്കാര്‍.

ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളും അവകാശങ്ങളുമുണ്ടെന്നും എന്നാല്‍ അത് ചാന്‍സലര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് കോടതിയില്‍ വ്യക്തമാക്കി. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുമ്പോള്‍ ചാന്‍സലറെന്ന അധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവിടെ ഗവര്‍ണര്‍ക്ക് ലഭിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓര്‍ഡിനന്‍സിന് പകരം സഭാസമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അങ്ങനെയായാലും കാര്യം നടക്കില്ല എന്ന് തന്നെയാണ് കരുതേണ്ടത്. ഓർഡിനൻസ് ആയാലും ബിൽ ആയാലും ഒപ്പിടില്ലെന്നാണ് ഗവർണറുടെ നിലപാട്. തന്നെ മാത്രം ലക്ഷ്യമിട്ടുള്ള നിയമനിർമാണം ആണെങ്കിൽ രാഷ്ട്രപതിയ്ക്ക് അയക്കുമെന്നും ഗവർണർ വ്യകത്മാക്കിയിരുന്നു. സംസ്ഥാനത്തെ 14 സർവ്വകാലാശാലകളിൽ ഗവർണ്ണർ ചാൻസലറായിരിക്കും എന്ന സർവ്വകാലാശാല നിയമത്തിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്തിരുന്നത്.

ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഡിസംബർ അഞ്ചിനുതന്നെ പരിഗണിച്ചേക്കും. ഒറ്റ ബിൽ ആയാകും അവതരിപ്പിക്കുക; 9 സർവകലാശാലകളുടെ ബിൽ ഇംഗ്ലിഷിലും 5 സർവകലാശാലകളുടേതു മലയാളത്തിലുമായിരിക്കും. നിയമസഭയുടെ ആദ്യ ദിവസത്തെ കാര്യപരിപാടി സ്പീക്കറാണ് തീരുമാനിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലേത് കാര്യോപദേശക സമിതിയും.

കേരള, കാലിക്കറ്റ്, കണ്ണൂര്‍, എംജി, സംസ്‌കൃതം സര്‍വ്വകലാശാലകളില്‍ ഒരു ചാന്‍സിലര്‍ക്ക് ചുമതല നല്‍കും. കുസാറ്റ്, സാങ്കേതിക സര്‍വ്വകലാശാല, ഡിജിറ്റല്‍ സര്‍വ്വകലാശാല എന്നിവയില്‍ മറ്റൊരാള്‍ക്ക് ചുമതല. ആരോഗ്യ സര്‍വ്വകലാശാലയിലും, ഫിഷറീസ് സര്‍വ്വകലാശാലയിലും പ്രത്യേകം ചാന്‍സിലര്‍മാര്‍ ഇതായിരുന്നു ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിട്ടിരുന്നത്.

കേന്ദ്ര, സംസ്ഥാന ഉടമസ്ഥതയിലുള്ള സർവകലാശാലകളുടെ ചാൻസലർ സ്ഥാനം രാഷ്ട്രപതിക്കും ഗവർണർക്കും ആയിരിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി യുജിസി നിയമഭേദഗതി കൊണ്ടുവരുന്നത് കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുന്ന ഇത്തരമൊരു ഭേദഗതി പ്രാബല്യത്തിലായാൽ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു പുറത്താക്കുന്ന ബിൽ അപ്രസക്തമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends