Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇ-മൊബിലിറ്റി കോൺക്ലേവും വൈദ്യുത വാഹന ചാർജ്ജിംഗ് മൊബൈൽ ആപ്ലിക്കേഷന്റെ പ്രകാശനവും

23 NOVEMBER 2022 10:29 PM IST
മലയാളി വാര്‍ത്ത

പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജ്ജ സുരക്ഷ ഉറപ്പാക്കുക, പെട്രോൾ വില വർധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് കേരള സർക്കാർ ഇ-മൊബിലിറ്റി പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് വൈദ്യുത വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾക്കുള്ള നോഡൽ ഏജൻസിയായി കെ.എസ്.ഇ.ബി.യെയാണ് തെരഞ്ഞെടുത്തിട്ടുണ്ട്.

അതുപ്രകാരം കേരളത്തിലുടനീളം 63 ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകളും 1166 പോൾ മൌണ്ടഡ് ചാർജ്ജിംഗ് സ്റ്റേഷനുകളും ഉൾക്കൊള്ളുന്ന. വിപുലമായ ഒരു ശൃംഖലയാണ് കെ.എസ്.ഇ.ബി. സജ്ജമാക്കിയിട്ടുള്ളത്. ഇരുചക്ര മുച്ചക്രവാഹനങ്ങൾക്കായി വിതരണ പോളുകളിൽ സ്ഥാപിച്ച പോൾ മൌണ്ടഡ് സ്റ്റേഷനുകൾ ദേശീയ തലത്തിൽതന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

വൈദ്യുതവാഹനരംഗത്ത് രാജ്യത്തിനകത്തും പുറത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അറിയുന്നതിനും നമ്മുടെ സംസ്ഥാനത്ത് ഇത്തരം പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ ഏകോപിപ്പിക്കുന്നതിനുമായി ഈ രംഗത്തെ വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ചുക്കൊണ്ട് കെ.എസ്.ഇ.ബി. സംഘടിപ്പിക്കുന്ന ഇ-മൊബിലിറ്റി കോൺക്ലേവ് ഇന്ന് (23.11.2022) രാവിലെ 9.30-ന് തിരുവനന്തപുരം വൈദ്യുതി ഭവനിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.

ചാർജ്ജിംഗ് സ്റ്റേഷനുകൾക്കായി കെ.എസ്.ഇ.ബി. രൂപകല്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ വൈദ്യുതി മന്ത്രി പ്രകാശനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കെ.എസ്.ഇ.ബി. ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. രാജൻ എൻ. ഖോബ്രഗഡെ സ്വാഗതം ആശംസിക്കും. ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ എന്നിവർ മുഖ്യപ്രഭാഷണം നിർവഹിക്കും.

സമീർ പണ്ഡിത (ഡയറക്ടർ ജനറൽ ബി.ഇ.ഇ.), കില്ലു എസ്.കെ. നായിഡു, ഡെപ്യൂട്ടി സെക്രട്ടറി (ഓട്ടോ എം.എച്ച്., ഡൽഹി) എന്നിവർ പ്രത്യേക പ്രഭാഷണം നടത്തും. ആശംസകൾ അർപ്പിച്ചുകൊണ്ട് അഡ്വ. വി. മുരുഗദാസ് (സ്വതന്ത്ര ഡയറക്ടർ, കെ.എസ്.ഇ.ബി.), സാജിദ് മുബാഷിർ (സയന്റിസ്റ്റ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് സയൻസ് & ടെക്‌നോളജി) എന്നിവർ സംസാരിക്കും. കെ.എസ്.ഇ.ബി. ഇ-മൊബിലിറ്റി രംഗത്ത് നടത്തിയ പ്രവർത്തനങ്ങളെ സംബന്ധിച്ച് ജി. സജീവ് (ചീഫ് എൻജിനീയർ, റീസ്) വിഷയാവതരണം നടത്തും. കെ.എസ്.ഇ.ബി. ഡയറക്ടർ (റീസ്, സൌര, നിലാവ്, സ്‌പോർട്‌സ് & വെൽഫെയർ) ആർ. സുകു നന്ദി പ്രകാശിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends