Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ശശി തരൂര്‍ വെട്ടിനിരത്തിയത് എത്ര താപ്പാനകളെയാണ് ?. വരുന്നു തരൂര്‍ സുനാമി... സതീശാ നീ തീര്‍ന്നു

23 NOVEMBER 2022 10:37 PM IST
മലയാളി വാര്‍ത്ത

വി.ഡി. സതീശന്‍, കെ സുധാകരന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ തുടങ്ങി സകലമാന നേതാക്കളെയും തരൂര്‍ വെട്ടിനിരത്തി. മുഖ്യമന്ത്രി മോഹം ഉള്ളില്‍പ്പേറി നടന്ന സകലമാന ഗ്രൂപ്പുനേതാക്കളെയും തകര്‍ത്തുതരിപ്പണമാക്കി ശശി തരൂര്‍. മിണ്ടാപ്പൂച്ച കലമുടച്ചു എന്നൊക്കെ മലയാളി കേട്ടിട്ടേയുള്ളു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പുസമവാക്യം തച്ചുടച്ചു മുന്നേറുകയാണ് തരൂര്‍. ചത്തുകിടന്ന കോണ്‍ഗ്രസിന് ഒരാഴ്ചകൊണ്ട് ജീവന്‍ വെപ്പിച്ച ശശി തരൂരിനൊപ്പം ജനം ഓടിക്കൂടിയതോടെ സതീശനും രമേശനും സുധാകരനും ആകെ വിറളി പിടിച്ചു.

കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ജനമെല്ലാം ശശി തരൂര്‍ മുഖ്യമന്ത്രിയാവട്ടെ എന്നു പറഞ്ഞതോടെ ഡല്‍ഹിയില്‍ മനക്കോട്ട കെട്ടി നടന്ന കെ.സി. വേണുഗോപാല്‍ വരെ ഞെട്ടി നില്‍ക്കുകയാണ്. എന്തായാലും കേരളത്തിലെ കോണ്‍ഗ്രസുകാരും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരും തരൂര്‍ ഗ്രൂപ്പിലായിക്കഴിഞ്ഞു. വീണുകിട്ടിയ ഒരവസരവും മുതലാക്കാന്‍ കെല്‍പ്പില്ലാത്ത കഞ്ഞികളെക്കൊണ്ടൊന്നും കേരളത്തില്‍ ഇനി ഭരണം പിടിക്കാന്‍ പറ്റില്ലെന്ന തിരിച്ചറിവ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്.

ഈ പോക്കുപോയാല്‍ ഒരു കാലത്തും കേരളത്തില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ തിരികെ വരില്ലെന്നും ജനം തിരിച്ചറിഞ്ഞതോടെയാണ് ശശി തരൂര്‍ എന്ന മാന്ത്രികന്‍ കളത്തിലിറങ്ങി തകര്‍ത്താടുന്നത്. മുസ്ലീം ലീഗും എന്‍എസ്എസും ഉള്‍പ്പെടെ വലിയൊരു സമുദായനിര തരൂരിനൊപ്പമായതും കോണ്‍ഗ്രസിലെ എതിര്‍ചേരി നേതാക്കള്‍ക്ക് ഇരുട്ടടിയും തിരിച്ചടിയുമായിരിക്കുന്നു.

അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന നീക്കത്തില്‍തന്നെയാണ് ശശി തരൂര്‍. ലീഗുമായും മറ്റ് സാംസ്‌കാരിക നേതാക്കന്മാരുമായൊക്കെ നടത്തുന്ന കൂടിക്കാഴ്ചകള്‍ അതിന്റെ ഭാഗമാണുതാനും. ഇടതുപക്ഷത്തിന്റെ രണ്ടാം വിജയമുണ്ടാക്കിയ ആഘാതം കോണ്‍ഗ്രസ്സിലുണ്ടാക്കിയ തളര്‍ച്ച ഒട്ടും ചെറുതല്ല. പിണറായി വിജയനെപ്പോലെ ശക്തനായ ഒരു നേതാവിന്റെ ജനസമ്മതിയെ മറികടക്കാന്‍ തക്ക ബലമുള്ള നേതാക്കള്‍ ഇന്ന് കേരളത്തിലില്ല. ശശി തരൂരിന്റെ പ്രത്യേക വ്യക്തിത്വം ന്യൂനപക്ഷ ഭൂരിപക്ഷ സമുദായങ്ങളെയും ലിബറലുകളെയും പുതുവോട്ടുകളെയും സ്വാധീനിക്കുമെന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്.

മുഖ്യമന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്നവര്‍ക്കാണ് തരൂരിന്റെ കേരള പര്യടനത്തെപ്പറ്റി ആശങ്കയെന്നുള്ള കെ മുരളീധരന്റെ പ്രസ്താവന സതീശനും രമേശനും വേണുഗോപാലിനുമാണ് വല്ലാത്ത തിരിച്ചടിയായിരിക്കുന്നത്. ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചതടക്കം തരൂര്‍ ഈയിടെ നടത്തിയതൊക്കെ തന്ത്രപരമായ നീക്കങ്ങളായിരുന്നു. തോല്‍ക്കുമെന്നറിഞ്ഞിട്ടും തരൂര്‍ മത്സരിക്കാന്‍ ഇറങ്ങിയത് തന്നെ ജനവികാരം കോണ്‍ഗ്രസിനുള്ളില്‍ നിന്നും പുറത്തുനിന്നും തനിക്ക് അനുകൂലമാക്കുക എന്നുള്ള ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.

ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആയിരത്തിലധികം വോട്ടുകള്‍ നേടി എതിര്‍പക്ഷ വിജയത്തെ തരൂര്‍ നിഷ്ഭ്രമമാക്കുകയും ചെയ്തു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്ര്‌സും രാഹുല്‍ ഗാന്ധിയും അടുത്ത കാലത്തൊന്നും രക്ഷപ്പെടില്ലെന്ന തിരിച്ചറിവ് തരൂരിനുണ്ട്. ആ നിലയില്‍ ഇനി കേരളത്തില്‍ കച്ചകെട്ടുന്നതാണ് രക്ഷയെന്ന തിരിച്ചറിവിലാണ് തന്ത്രപരമായ കരുനീക്കങ്ങള്‍.

യുഎന്‍ സെക്രട്ടറി ജനറല്‍ പദവിയിലേക്കു വരെ മത്സരിക്കാന്‍ ധൈര്യം കാട്ടിയ ശശി തരൂര്‍ എംപി എന്ന നിലയില്‍ കേരളത്തിലും തിരുവനന്തപുരത്തും വ്യക്തമായ ഒരു വിലാസം നേടിക്കഴിഞ്ഞു. ശശി തരൂരിന്റെ പ്രത്യേക വ്യക്തിത്വം ന്യൂനപക്ഷ ഭൂരിപക്ഷ സമുദായങ്ങളെയും ലിബറലുകളെയും പുതുവോട്ടുകളെയും സ്വാധീനിക്കുമെന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച എന്‍എസ്എസ് സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറവൂരില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ വിഡി സതീശനെ നിശിതമായി വിമര്‍ശിച്ചതും പുതിയ കരുനീക്കങ്ങളുടെ ഭാഗമായാണ്. പികെ നാരായണപ്പണിക്കര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദല്‍ഹി നായരെന്ന് പരിഹസിച്ച അതേ തരൂര്‍ നായരാണ് ഇത്തവണ പെരുന്നയിലെ മന്നം ജയന്തിയുടെ ഉദ്ഘാടകന്‍ എന്നത് ശ്രദ്ധേയമാണ്.

നായര്‍ സമുദായത്തിനൊപ്പം പാണക്കാട് തങ്ങളുടെ അനുഗ്രഹവും തരൂര്‍ നേടിയതോടെയാണ് സതീശന്‍ വാളുമായി രംഗത്തിറങ്ങിയത്. തരൂര്‍ നിലവിട്ടുകളിക്കുകയാണെന്നും ഫൗള്‍ കളിച്ചാല്‍ കൈകാര്യം ചെയ്യുമെന്നുമുള്ള മട്ടില്‍ സതീശന്‍ ആകെ വിറളി പിടിച്ചെങ്കിലും അതിനെ വെറുമൊരു തമാശയായി മാത്രമേ തരൂര്‍ കാണുന്നുള്ളു. മാത്രവുമല്ല മലബാറില്‍ തരൂരിനു ലഭിക്കുന്ന പിന്തുണയില്‍ കോണ്‍ഗ്രസിലെ അധികാരമോഹികള്‍ ആകെ അസ്വസ്ഥരുമാണ്.

വലിയ പ്രതീക്ഷയോടെ കോണ്‍ഗ്രസ് പ്രസിഡന്റായ കെ സുധാകരനും പ്രതിപക്ഷനേതാവെന്ന നിലയില്‍ വിഡി സതീശനും വട്ടപ്പൂജ്യമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. സെമി കേഡര്‍ സംവിധാനത്തിലേക്ക് കോണ്‍ഗ്രസിനെ മാറ്റുമെന്ന സുധാകരന്റെ പ്രഖ്യാപനം നേരിയ ചലനം പോലും സൃഷ്ടിച്ചതുമില്ല.

കെ മുരളീധരന്‍ മറുകണ്ടം ചാടി ശശി തരൂരിന് പിന്തുണ നല്‍കിയത് സതീശന്‍ ഉള്‍പ്പെടെയുള്ളവരെ ഞെട്ടിക്കുകയും ചെയ്തു. തരൂരിന്റെ പരിപാടികള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന് പിന്നില്‍ ചില മുഖ്യമന്ത്രി സ്ഥാനമോഹികളാണെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്. തരൂര്‍ കേരളത്തില്‍ ചുവടുറപ്പിക്കുന്നത് സംസ്ഥാനത്തെ നേതാക്കളില്‍ ബഹുഭൂരിപക്ഷത്തിനും ദഹിക്കുന്നില്ല.

ചില വിഷയങ്ങളില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അതീതമായി നിലപാടുകള്‍ എടുക്കുന്നതും സോഷ്യല്‍ മീഡിയയിലെ ശക്തമായ ഇടപെടലുകളുമൊക്കെ യുവജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് സ്വീകാര്യത കൂട്ടി. നിലവില്‍ സതീശന്‍ എത്ര ഉറഞ്ഞുതുള്ളിയാലും ശശി തരൂരിനെ ഒതുക്കാന്‍ സാധിക്കില്ലെന്നു വ്യക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends