Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

എന്റെ ബാപ്പ മരിച്ചിട്ട് ആദ്യമായിട്ട് നാട്ടിൽ പോകുന്നത് ഇക്കൊല്ലമാണ്; ഇത്തവണ ബാപ്പയുടെ പേരിലുള്ള സ്വത്ത് വിഭജനം വീട്ടിൽ ചർച്ചയായി വന്നു; എന്റെ അനിയനും ഇത്തയും ഇസ്ലാം മത വിശ്വാസികളും , ഞാൻ ഒരു അവിശ്വാസിയും ആയത് കൊണ്ട് സ്വത്ത് എങ്ങിനെ വിഭജിക്കുമെന്നത് ഒരു കീറാമുട്ടി പ്രശനമായി മാറേണ്ടതായിരുന്നു; നസീർ ഹുസൈൻ കിഴക്കേടത്ത് കുറിക്കുന്നു

04 DECEMBER 2022 08:36 PM IST
മലയാളി വാര്‍ത്ത

എന്റെ ബാപ്പ മരിച്ചിട്ട് ആദ്യമായിട്ട് നാട്ടിൽ പോകുന്നത് ഇക്കൊല്ലമാണ്. ഇത്തവണ ബാപ്പയുടെ പേരിലുള്ള സ്വത്ത് വിഭജനം വീട്ടിൽ ചർച്ചയായി വന്നു. എന്റെ അനിയനും ഇത്തയും ഇസ്ലാം മത വിശ്വാസികളും , ഞാൻ ഒരു അവിശ്വാസിയും ആയത് കൊണ്ട് സ്വത്ത് എങ്ങിനെ വിഭജിക്കുമെന്നത് ഒരു കീറാമുട്ടി പ്രശനമായി മാറേണ്ടതായിരുന്നു. നസീർ ഹുസൈൻ കിഴക്കേടത്ത് പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

എന്റെ ബാപ്പ മരിച്ചിട്ട് ആദ്യമായിട്ട് നാട്ടിൽ പോകുന്നത് ഇക്കൊല്ലമാണ്. ഇത്തവണ ബാപ്പയുടെ പേരിലുള്ള സ്വത്ത് വിഭജനം വീട്ടിൽ ചർച്ചയായി വന്നു. എന്റെ അനിയനും ഇത്തയും ഇസ്ലാം മത വിശ്വാസികളും , ഞാൻ ഒരു അവിശ്വാസിയും ആയത് കൊണ്ട് സ്വത്ത് എങ്ങിനെ വിഭജിക്കുമെന്നത് ഒരു കീറാമുട്ടി പ്രശനമായി മാറേണ്ടതായിരുന്നു. കാരണം ലളിതമായി പറഞ്ഞാൽ ഇസ്ലാമിക ശരീയത്ത് നിയമനനുസരിച്ച് ആണുങ്ങൾക്ക് രണ്ടു ഭാഗവും പെണ്ണുങ്ങൾക്ക് ഒരു ഭാഗവുമാണ് സ്വത്ത് വിഭജിച്ചു കിട്ടുക.

എനിക്ക് സ്വത്ത് തുല്യമായി വിഭജിച്ചു നൽകണം എന്നായിരുന്നു ആഗ്രഹം. പെങ്ങൾ വിശ്വാസി ആണെങ്കിലും സ്വത്ത് തുല്യമായി ഭാഗിക്കണം എന്നുളള അഭിപ്രായക്കാരിയായിരുന്നു, അനിയനും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ തുല്യമായി സ്വത്ത് വിഭജിക്കണം എന്ന് പറഞ്ഞപ്പോൾ ഉയർന്നു വന്ന ഒരു പ്രശനം വിവാഹ സമയത്ത് പെങ്ങൾക്ക് കൊടുത്ത സ്ത്രീധനം നമ്മൾ സ്വത്ത് വിഭജനത്തിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്നുള്ളതായിരുന്നു. കാരണം സ്ത്രീധനം കൂട്ടാതെ ഇരുന്നാൽ പെങ്ങൾക്ക് കൂടുതൽ ഭാഗം കിട്ടുമെന്ന അവസ്ഥ വരും.

നമ്മൾ പറയുമ്പോൾ സ്ത്രീധനം പെൺകുട്ടികൾക്കാണ് കൊടുക്കുന്നതെങ്കിലും യഥാർത്ഥത്തിൽ അത് ചെന്ന് ചേരുന്നത് സ്ത്രീകളെ വിവാഹം കഴിക്കുന്ന പുരുഷന്റെ കയ്യിലോ പുരുഷന്റെ കുടുംബത്തിലോ ആണ്. സ്ത്രീധനം കൊടുക്കുന്നവർക്കോ, കൊണ്ടുപോകുന്ന പെണ്കുട്ടിക്കോ , സ്ത്രീധനം കുറഞ്ഞതിന്റെ പേരിലുള്ള പ്രശ്നങ്ങൾ മൂലമുള്ള, ദോഷമല്ലാതെ നല്ലതൊന്നും നടന്നു കണ്ടിട്ടില്ല. ഞങ്ങളുടെ കാര്യത്തിൽ ഞങ്ങൾ കൊടുത്ത സ്ത്രീധനത്തിൽ ഒരു ഭാഗം എടുത്താണ് അളിയന്റെ പെങ്ങളുടെ വിവാഹം നടത്തിയത്.

എന്തായാലും ഉമ്മയും ബാപ്പയും സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ സ്വത്തായത് കൊണ്ട് ഉമ്മയുടെ ഇഷ്ടപ്രകാരമുള്ള, സ്ത്രീധനമൊന്നും പരിഗണിക്കാതെയുള്ള, തുല്യമായുള്ള വിഭജനം ആണ് നടത്താൻ തീരുമാനമായത്. യഥാർത്ഥത്തിൽ പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ഏറ്റവും കൂടുതൽ പണം ചിലവഴിക്കേണ്ടത് അവരുടെ വിദ്യാഭ്യാസ കാര്യങ്ങളിലാണ്. സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ള, സ്വന്തമായി വരുമാനവും അഭിപ്രയവുമുള്ള ഒരു പെൺകുട്ടികളെ വളർത്തികൊണ്ടുവന്നാൽ മാത്രമേ സ്ത്രീധനം , അതുല്യമായ സ്വത്ത് വിഭജനം പോലുള്ള വൃത്തികേടുകൾ എതിർക്കാൻ കഴിയൂ.

ഇസ്ലാമിൽ പെൺകുട്ടികൾക്ക് മഹർ അങ്ങോട്ടാണ് ആണ് കൊടുക്കേണ്ടത് എന്നാണ് ഇസ്ലാമിലെ നിയമമെങ്കിലും കേരളത്തിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത്, ലക്ഷകണക്കിന് രൂപ സ്ത്രീധനം വാങ്ങിയിട്ട്, ഒരു പവന്റെ മോതിരം മഹറായി കൊടുക്കുന്ന , ആളെയും മതത്തെയും പറ്റിക്കുന്ന ഏർപ്പാടാണ്. ഇതിനെതിരെ ഒച്ചയെടുക്കാൻ പക്ഷെ ഒരു കൂടത്തായിയും വരില്ല എന്നുള്ളതാണ് കേരളത്തിലെ മുസ്ലിം സമുദായം നേരിടുന്ന ഒരു വലിയ പ്രശ്നം, ഹൈന്ദവ , ക്രിസ്ത്യൻ മതങ്ങളിൽ നടന്ന ഒരു ജ്ഞാനോദയം (enlightenment) കേരളത്തിലെ ഇസ്ലാമിൽ നടന്നില്ല.

മുകളിൽ പറഞ്ഞ അവസാന പാരഗ്രാഫ് കുറച്ചുകൂടി വ്യക്തമാക്കാം. ബംഗാളിൽ സതി എന്നൊരു ആചാരമുണ്ടായിരുന്നു എന്നത് നമുക്കൊക്കെ അറിവുള്ള കാര്യമാണ്. രാജാറാം മോഹൻ റോയ് പോലുള്ളവരുടെ പ്രയത്‌നഫലമായിട്ടാണ് സതി നിർത്തലാക്കപ്പെട്ടത്. സതി ഒരു ഹൈന്ദവ ആചാരമായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് അത് ബംഗാൾ പ്രവിശ്യയിൽ കൂടുതലായി പിന്തുടരപ്പെട്ടത്? ചില ചരിത്രകാരന്മാർ അതിന്റെ കാരണമായി പറയുന്നത്, പുരുഷന്റെ മരണശേഷം അയാളുടെ സ്വത്ത് അയാളുടെ ഭാര്യയ്ക്ക് കിട്ടുമായിരുന്ന വ്യവസ്ഥിതി ബംഗാളിൽ ഉണ്ടായിരുന്നത് കൊണ്ടായിരുന്നു എന്നാണ്.

കുടുംബത്തിൽ ഒരു പുരുഷൻ മരിച്ചാൽ അയാളുടെ വിധവയ്ക്ക് അയാളുടെ സ്വത്ത് കിട്ടാതിരിക്കാനായി സ്ത്രീകളെ ബലമായി ചിതയിലേക്ക് തള്ളിയിട്ടുകൊണ്ടാണ് ബംഗാളിലും മറ്റും സതി അനുഷ്ടാനം നടത്തിയിരുന്നതെന്ന് ചരിത്രം പറയുന്നു. രാജാറാം മോഹൻ റോയിയെ പോലുള്ളവരുടെ പ്രവർത്തനഫലമായി സതി ബ്രിട്ടീഷുകാർ നിരോധിച്ചു, ഇന്നായിരുന്നുവെങ്കിൽ ആചാര സംരക്ഷകർ ഒച്ചപ്പാടുണ്ടാക്കിയേനെ. എന്നിട്ടും ഇടക്ക് സതി നടന്ന വാർത്തകൾ വരാറുണ്ട് , 1987 ൽ അവസാനമായി സതി നടത്തിയ രൂപ്‌ കാൻവാറിന്റെ പേരിൽ ക്ഷേത്രം തന്നെയുണ്ട്.

അതുപോലെ തന്നെ ഇന്ത്യയിൽ പല ജാതികൾക്ക് പല നിയമങ്ങളായിരുന്നു, വിവാഹം കഴിക്കാനും, സ്വത്ത് പിന്തുടർച്ചാവകാശവും എല്ലാം വ്യത്യസ്തമായിരുന്നു. കേരളത്തിൽ തന്നെ പരദേശി ബ്രാഹ്മണർ, നമ്പൂതിരിമാർ, നായന്മാർ എന്നിവർക്ക് വിവാഹ ഉടമ്പടിയും, സ്വത്ത് അവകാശവും വ്യത്യസ്തമായിരുന്നു. നായന്മാരുടെ ഇടയിൽ ഒരു പുരുഷൻ മരിച്ചാൽ അയാളുടെ സ്വത്തിനു അയാളുടെ ഭാര്യയ്ക്കും മക്കൾക്കും അവകാശം വേണമെന്നതിനു വേണ്ടി വലിയ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്, നായർ സർവീസ് സൊസൈറ്റി രൂപീകരണവുമൊക്കെ സമുദായ പരിഷ്കരണവുമായി ബന്ധപ്പെട്ട ഉണ്ടായതാണ്.

നമ്പൂതിരിമാരുടെ ഇടയിൽ മൂത്ത ആൾക്ക് മാത്രം വിവാഹം മറ്റുള്ളവർക്ക് സംബന്ധം എന്നതായിരുന്നു രീതി. "നായയായി ജനിച്ചാലും ആരും അപ്ഫൻ നമ്പൂതിരിയായി ജനിക്കരുത്" എന്ന് വിലപിച്ച വിടി ഭട്ടതിരിപ്പാട് തന്നെ സ്വന്തം സമുദായത്തിൽ നിന്ന് ഇത്തരം വൃത്തികെടുകൾ മാറ്റാനായുള്ള മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകി. പക്ഷെ ഇത്തരം വ്യത്യസ്‍ത ഹൈന്ദവ ജാതി നിയമങ്ങൾ ഒരു കുടക്കീഴിൽ, ഏക ഹിന്ദു സിവിൽ കോഡ് ആയി കൊണ്ടുവന്നത്, അംബേദ്‌കർ ആണ്. അദ്ദേഹത്തിനെ യാഥാസ്ഥികർ പാർലിമെന്റിൽ എതിർത്ത് തോല്പിച്ചുവെങ്കിലും, നെഹ്‌റു വിദഗ്ധമായി അതിലെ പ്രധാനപ്പെട്ട എല്ലാ നിയമങ്ങളും പാസ്സാക്കിയെടുത്തു.

   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (9 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

Malayali Vartha Recommends