ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ഊരിപ്പോയ ഷൂ എടുക്കാന്‍ ശ്രമിക്കവേ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനി മരിച്ചു. പാലക്കാട് കോങ്ങോട് മല്ലിക്കല്‍ ബസ് സ്‌റ്റോപ്പിന് സമീപം ഇന്നുരാവിലെയാണ് അപകടമുണ്ടായത്. മുണ്ടൂര്‍ യുവക്ഷേത്ര കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥിനി ഗൗരി ജി കൃഷ്ണ (18) ആണ് മരിച്ചത്. കോങ്ങോട് സ്വദേശിനിയാണ്.
രാവിലെ കോളേജില്‍ പോകുന്നതിനായി ബസില്‍ കയറവേ ഗൗരിയുടെ ഒരു ഷൂ അഴിഞ്ഞ് പുറത്തേയ്ക്ക് വീണു. ഇതെടുക്കാനായി പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം. തെറിച്ചുവീണ ഗൗരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
ഉടന്‍തന്നെ കുട്ടിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോങ്ങോട് സ്വദേശിയായ എം പി ഗോപീകൃഷ്ണന്റെയും ബീനയുടെയും മകളാണ് ഗൗരി.
https://www.facebook.com/Malayalivartha

























