ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു

ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കുള്ള ഇത്തവണത്തെ ഓണം ബോണസ് ഒരുലക്ഷത്തിന് മുകളില്‍. പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 2,500 രൂപയാണ് ഇത്തവണ ജീവനക്കാര്‍ക്ക് കൂടുതലായി ലഭിക്കുന്നത്. എക്‌സൈസ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അഡ്വാന്‍സ് തുകയായി 50,000 രൂപ നല്‍കാനും യോഗത്തില്‍ തീരുമാനമായി. എപ്‌ളോയ്‌മെന്റ് ജീവനക്കാര്‍ക്കുള്ള ബോണസ് 250 രൂപ വര്‍ദ്ധിപ്പിച്ച് 6250 രൂപയാക്കി. സ്വീപ്പര്‍ക്ക് 6,750 രൂപയും നല്‍കും. ഹെഡ് ഓഫീസിലെയും വെയര്‍ഹൗസിലെയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ബോണസായി 13,000 രൂപ നല്‍കാനും തീരുമാനിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31ന് ബെവ്‌കോ 124.10 കോടി രൂപ ലാഭത്തിലായിരുന്നു. എന്നാല്‍ ഗാലനേജ് ഫീ ഏര്‍പ്പെടുത്തിയതോടെ ഈ വര്‍ഷം മാര്‍ച്ച് 31ന് ബെവ്‌കോ 281.95 കോടി നഷ്ടത്തിലായി. ഗാലനേജ് വിഷയം ഗൗരവമായി പഠിച്ച് ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റിലേക്ക് അയച്ച് അനുമതി വാങ്ങി കുറച്ചുകൊണ്ടുവരുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കഴിഞ്ഞവര്‍ഷവും ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഓണത്തിന് റെക്കോര്‍ഡ് ബോണസാണ് നല്‍കിയത്. സ്ഥിരം ജീവനക്കാര്‍ക്ക് 102,500 രൂപയാണ് ബോണസായി അന്ന് ലഭിച്ചത്.
https://www.facebook.com/Malayalivartha

























