രണ്ടു വർഷമായി ചിന്ത റിസോർട്ടിൽ അർമാദിക്കുകയാണ്, യൂത്ത് കോൺഗ്രസിന്റെ പരാതി, വിജിലൻസ് ഉടൻ പൊക്കും...ഇനി കുറച്ചു വെള്ളം കുടിക്കും..

കുറച്ചു നാളായിട്ട് ചിന്ത ജെറോം എയറിലാണ്, വിവാദങ്ങളോട് വിവാദം അങ്ങനെ പറയാൻ സാധിക്കില്ല..കാരണം എല്ലാം തെളിവുകൾ സഹിതമാണ് പുറത്തു വരുന്നത്,,ആദ്യമൊരു കത്ത്, അതിനു മുൻപ് അതിനെ കുറിച്ച എനിക്കറിയാതെയില്ല എന്ന് പറഞ്ഞിരുന്ന ചിന്തയുടെ വാക്കുകൾ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള കത്തായിരുന്നു ആദ്യം പുറത്തു വന്നത്, അത് കഴിഞ്ഞു പിന്നീട് പ്രബന്ധം , അതിലെഴുതി വച്ച മണ്ടത്തരവും , കോപ്പിയടി വിവാദവും, അതും ചിന്തയെ കുറെ വെള്ളം കുടിപ്പിച്ചെങ്കിലും , മാധ്യമങ്ങളെ കാണുമ്പൊൾ അതിന്റെ നാണക്കേടും പരുങ്ങലോന്നും ആ മുഖത്തു കാണാനേ സാധിക്കുണ്ടായിരുന്നില്ല..അതിന് ശേഷമാണ് ഇപ്പോൾ ഒടുവിലായി പുറത്തു വന്ന ചിന്തയുടെ ആഡംബര ഹോട്ടലിലെ താമസത്തെ കുറിച്ചുള്ള വാർത്തകൾ, ഒന്നോർക്കണം ഒരു തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടിയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയുന്ന സഖാവിന്റെ ലീലാവിലാസങ്ങളാണ് ഇതെല്ലം,,ഒരു രൂപ പോലും എനിക്ക് അധികം വേണ്ടാ..അങ്ങനെ വന്നാൽ ഞൻ അത് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് നൽകും , അത്തരത്തിലൊരു ആഡംബര ജീവിതത്തിലൂടെ കടന്നു വന്ന പാരമ്പര്യമൊന്നും എനിക്കില്ലായെന്ന വീമ്പിളക്കിയ ചിന്തയുടെ ജീവിതം ഇപ്പോൾ സ്റ്റാർ ഹോട്ടലുകളിൽ ആണെന്നുള്ളത് ,
ഇവിടുത്തെ നേതാക്കൾ എല്ലാം അറിഞ്ഞോ , അതോ അറിയാത്ത ഭാവം നടിക്കുകയാണോ എന്നറിഞ്ഞു കൂടാ,, ഏതായാലും ചിന്ത ചേച്ചിടെ കാര്യത്തിൽ ഒരു തീരുമാനം ആവുകയാണ്
വിഷയത്തിൽ യൂത് കോൺഗ്രസ് ഇടപെടുകയാണ്..ഉയർന്ന ശമ്പളം, ഗവേഷണപ്രബന്ധത്തിലെ പരാമർശങ്ങൾ തുടങ്ങിയവയ്ക്കു പിന്നാലെ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെച്ചൊല്ലി വീണ്ടും വിവാദം ഉടലെടുത്തതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം, രണ്ടു വർഷത്തോളമായി ചിന്ത, കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ താമസമെന്നാണു പുതിയ വിവാദം. അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനു പരാതി നൽകി.സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്റൂം അപ്പാർട്മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജി എസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയാണെന്നു യൂത്ത് കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഒന്നേമുക്കാൽ വർഷമായി 38 ലക്ഷം രൂപയാണു റിസോർട്ടിനു ചിന്ത നൽകേണ്ടത്. ഈ തുക എവിടെനിന്നു നൽകിയെന്ന് അന്വേഷിക്കണം – പരാതിയിൽ ആവശ്യപ്പെട്ടു.അമ്മയുടെ ആയുർവേദ ചികിത്സയ്ക്കു വേണ്ടിയാണു റിസോർട്ടിലെ 3 ബെഡ് റൂം അപ്പാർട്മെന്റിൽ താമസിച്ചതെന്നു ചിന്ത ജെറോം പറഞ്ഞു. ചികിത്സയ്ക്കു ശേഷം മാസങ്ങൾക്കു മുൻപ് സ്വന്തം വീട്ടിലേക്കു താമസം മാറിയെന്നും പറഞ്ഞു.ഏതായാലും ഇനിയിപ്പോൾ ഇതിൻററെ കൂടെ കുറവ് ഉണ്ടായിരുന്നുള്ളു, ഇനി വിജിലൻസ് കൂടെ വന്നു അന്വേഷണം നടത്തിയാൽ ചിന്ത ചേച്ചി കുറച്ചു വെള്ളം കുടിക്കുമെന്നുള്ള കാര്യം ഉറപ്പായി..
ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് കഴിഞ്ഞ കുര്ച്ചു ദിവസങ്ങൾക്ക് മുൻപാണ് പുറത്തറിഞ്ഞത് . പിന്നാലെ കോപ്പിയടിവിവാദവുമുയർന്നു. അതിനു പിന്നാലെ ചാനലുകളിൽ എല്ലാം അത് ചർച്ചയാവുകയും, സമൂഹ മാധ്യമങ്ങളിൽ അടക്കം ട്രോളുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു,അതിന്റെയൊക്കെ പശ്ചാത്തലത്തിൽ ഈ രണ്ട് പരാതികളും അന്വേഷിക്കാനാണ് സർവകലാശാലാ തീരുമാനം എടുക്കുകയായിരുന്നു , നവ ലിബറല് കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021 ൽ ഡോക്ടറേറ്റും കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളിയെന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി,പിന്നാലെ ബോധി കോമൺസ് എന്ന വെബ്‍സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയർന്നു.അതിനു പിന്നാലെയാണ് ഇപ്പോൾ ഈ വിവാദവും
https://www.facebook.com/Malayalivartha