വിഎസിന്റെയും മക്കളുടെയും സാമ്പത്തികസ്ഥിതി പരിശോധിക്കണം: വെള്ളാപ്പള്ളി

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശനവുമായി രംഗത്ത്. വിഎസിന്റെയും മക്കളുടെയും സാമ്പത്തികസ്ഥിതി പരിശോധിക്കണം. അഴിമതിരഹിത പ്രവര്‍ത്തനം പ്രതിപക്ഷ നേതാവ് സ്വന്തം വീട്ടില്‍ നിന്നാണ് തുടങ്ങേണ്ടത്. ചെയ്യാത്ത തെറ്റുകള്‍ക്ക് താന്‍ ക്രൂശിക്കപ്പെട്ടുവെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. മൈക്രോഫിനാന്‍സ് അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍ വെള്ളാപള്ളി നടേശനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വി.എസ് നല്‍കുന്ന ഹര്‍ജിയില്‍ തനിക്ക് ഭയമില്ലെന്നും കാണുന്ന പച്ചയെല്ലാം കടിച്ചു നടക്കുന്ന ആളാണ് വി.എസ് എന്നും പോകുന്ന വഴിക്ക് ഈ പച്ചയില്‍ ഒന്ന് കടിച്ചിട്ട് പോകാമെന്ന് കരുതിക്കാണും എന്നും വെള്ളാപള്ളി വി.എസ്സിനെ പരിഹസിച്ചിരുന്നു. സമത്വ മുന്നേറ്റ യാത്രയ്ക്കിടയിലാണ് വെള്ളാപ്പള്ളിയുടെ വി.എസ്. അച്യുതാനന്ദനെതിരെയുള്ള വിമര്‍ശനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha