കൊച്ചി കായലിലേക്ക് രണ്ടുകുട്ടികളുമായി ചാടിയ യുവതിയെ ജീവനോടെ കണ്ടെത്തി, കുട്ടികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി

കൊച്ചിയിലെ പിഴല കോതാട് പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ യുവതിയെ ജീവനോടെ കണ്ടെത്തി. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീരത്തടിഞ്ഞ നിലയിലായിരുന്നു ഇവര്‍. അതേസമയം, കാണാതായ രണ്ട് കുട്ടികള്‍ക്കായി അഗ്‌നിശമനസേന തിരച്ചില്‍ ഊര്‍ജിതമാക്കി.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കോതാട് സ്വദേശി മൈക്കിളിന്റെ ഭാര്യ സിന്ധു ഏഴ് വയസുള്ള പെണ്‍കുട്ടി, രണ്ട് വയസുള്ള ആണ്‍കുട്ടി എന്നിവരുമായി കായലിലേക്ക് ചാടിയത്. രാത്രി തന്നെ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങിയിരുന്നു. നാവികസേനയോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ഇതുവരെ സംഭവസ്ഥലത്ത് എത്താന്‍ സംഘത്തിന് സാധിച്ചിട്ടില്ല.
രാത്രി അമ്മയുടെ വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് സിന്ധു പുറത്തിറങ്ങിയത്. കുട്ടികളെയും കൂട്ടി യുവതി കോതാട് പാലത്തിലേക്ക് നടന്നു പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha