Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഞങ്ങള്‍ക്കൊന്നും അറിയില്ല എല്ലാം കെല്‍ട്രോണാണ്;എഐ ക്യാമറയിലെ തട്ടിപ്പ് ചര്‍ച്ചയായതോടെ സര്‍ക്കാര്‍ ഓടി,ക്യാമറകളുടെ വില സംബന്ധിച്ചും സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചും പറയേണ്ടത് കെല്‍ട്രോണ്‍,അപ്പോള്‍ ഭരണം നിങ്ങള്‍ക്കല്ലെ സര്‍ക്കാരെ? എന്ത് തോല്‍വിയാണ് ഈ സര്‍ക്കാര്‍

23 APRIL 2023 08:52 PM IST
മലയാളി വാര്‍ത്ത

പദ്ധതി തയ്യാറാക്കിയത് കെല്‍ട്രോണ്‍ എഐ ക്യാമറയേക്കുറിച്ച് പറയേണ്ടത് അവരാണ്. എഐ ക്യാമറയിലെ കള്ളക്കളികള്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വലിച്ച് പുറത്തിട്ടതോടെ എല്ലാം കെല്‍ട്രോണിന്റെ തലയിലിട്ട് സര്‍ക്കാര്‍. ആന്റണി രാജുവിന്റെ ന്യായീകരണം കേട്ടാല്‍ കെല്‍ട്രോണിന് കരാര്‍ കൊടുത്തത് പിണറായി സര്‍ക്കാരല്ലെന്നുള്ള മട്ടാണ്. എന്തൊരു തോല്‍വിയാണ് ഈ മന്ത്രിയൊക്കെ. അധികാര കസേരയില്‍ കയറി ഇരിക്കുന്നതും ഭരണചക്രം തിരിക്കുന്നത് നിങ്ങളൊക്കെ തന്നെയല്ലെ. അപ്പോള്‍ ഒരു പദ്ധതി കൊണ്ടുവന്നാല്‍ അതിന്റെ എല്ലാ വശങ്ങളും അന്വേഷിക്കാനും സുരക്ഷ ഉറപ്പാക്കനും ഉള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കില്ലെ. എഐ ക്യാമറയ്ക്ക് പിന്നില്‍ സര്‍ക്കാരിന്റെ വലിയ അഴിമതിയുണ്ട്. അതാണ് ഈ വെപ്രാളത്തിന് കാരണം.

ക്യാമറകളുടെ വില സംബന്ധിച്ചും സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചും പറയേണ്ടത് പദ്ധതി തയ്യാറാക്കിയ കെല്‍ട്രോണ്‍ ആണ്. മണ്ടത്തരം പറയല്ലെ മന്ത്രി ഇങ്ങനെ. പദ്ധതിക്ക് അനുമതി കൊടുക്കുമ്പോള്‍ കെല്‍ട്രോണുമായ് ഒരു ചര്‍ച്ചയും നടത്തിയില്ലെ. അതോ നിങ്ങള്‍ നിങ്ങളുടെ ഇഷ്ടത്തിന് പദ്ധതി നടപ്പാക്കിക്കോ എന്നാണോ പറഞ്ഞത്. പദ്ധതി തയ്യാറാക്കിയത് മോട്ടോര്‍ വാഹനവകുപ്പല്ല, കെല്‍ട്രോണാണ്. കെല്‍ട്രോണ്‍ സര്‍ക്കാര്‍ സ്ഥാപനമാണ്. ഇതിനുള്ള ശേഷി കെല്‍ട്രോണിന് ഉള്ളതുകൊണ്ടാണ് അവരെ ഏല്‍പിച്ചത്. 2018ല്‍ ആണ് പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിക്കുന്നത്. 2021ല്‍ ആണ് ഞാന്‍ മന്ത്രിയായത്. അതിനു മുന്‍പുതന്നെ ഈ പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞിരുന്നു, ആന്റണി രാജു പറഞ്ഞു. പദ്ധതിയില്‍ സുതാര്യതക്കുറവുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടതും കെല്‍ട്രോണ്‍ ആണ്. ക്യാമറയുടെ വിലയേക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും മോട്ടോര്‍ വാഹനവകുപ്പിന് അറിയില്ല. അതുകൊണ്ടാണ് അത് അറിയുന്ന കെല്‍ട്രോണിനെ പദ്ധതി ഏല്‍പിച്ചത്. ഇതുസംബന്ധിച്ച് കെല്‍ട്രോണ്‍ വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളാണ് കേരളത്തിലെ 58 ശതമാനം അപകടങ്ങളും. ഈ അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ഇപ്പോള്‍ എഐ ക്യാമറയിലൂടെ ലക്ഷ്യംവെക്കുന്നത്. ഇത് സ്ഥാപിച്ചതിനു ശേഷംതന്നെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചുരുക്കി പറഞ്ഞാല്‍ വെളിവും വെള്ളിയാഴ്ചയും ഇല്ല ഞങ്ങള്‍ ഏവനേലും പദ്ധതി കൊടുക്കും അവന്മാരത് എങ്ങനേലും നടപ്പാക്കി കൊള്ളട്ടേന്നാണോ മന്ത്രി. ഖജനാവ് മുടിക്കുക അതല്ലെ ഞങ്ങല്‍ക്കറിയൂ. മന്ത്രിയാണെന്ന് പറയാന്‍ ലേശം ഉളുപ്പ്. ഈ സര്‍ക്കാരിന്റെ മാത്രം പ്രത്യേകതയാണിത്. സ്വന്തം വകുപ്പുകളില്‍ നടക്കുന്നതൊന്നും മന്ത്രിമാര്‍ അറിയാറില്ല. മില്‍മ പാലിന് വില കൂട്ടിയത് അറിയാത്ത ഒരു മന്ത്രി ചിഞ്ചു റാണി. ക്യാമറ വെച്ചതിന്റെ കൂടുതല്‍ വിവരങ്ങല്‍ അറിയാത്ത ഗതാഗത മന്ത്രി. വിദേശ രാജ്യങ്ങളിലെ കമ്പനികളുമായ് കരാര്‍ ഉണ്ടാക്കുമ്പോള്‍ അറിയാത്ത മുഖ്യമന്ത്രി. എജ്ജാതി തോല്‍വിയെടേ ഇവര്. ഭരിക്കാന്‍ അറിയില്ലേല്‍ കൂട്ടത്തോടെ രാജിവെച്ച് ഇറങ്ങിപ്പോകണം.

സ്പ്രിഗ്ലര്‍ വിവാദം കുത്തിപ്പൊക്കി കൊണ്ടുവന്ന് സര്‍ക്കാരിനെ വെള്ളംകുടിപ്പിച്ച രമേശ് ചെന്നിത്തല ഇപ്പോള്‍ എഐ ക്യാമറയിലെ തട്ടിപ്പിലും സര്‍ക്കാരിനെ മുള്‍മുനയില്‍ നില്‍ത്തിയിരിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ. ക്യാമറകള്‍ സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്. കമ്പനികള്‍ തമ്മിലുണ്ടാക്കിയ കരാറില്‍ 75 കോടിയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നു, ഇത് പിന്നീട് 232 കോടി ആയതെങ്ങനെയെന്ന് ചെന്നിത്തല ചോദിച്ചു. എ.ഐ. ക്യാമറകള്‍ സ്ഥാപിക്കുന്നതില്‍ കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയുള്ള കള്ളക്കളിയാണ് നടക്കുന്നത്. പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ വമ്പിച്ച കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു രേഖയും വിവരാവകാശനിയമപ്രകാരം നല്‍കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ മുഴുവന്‍ കാര്യങ്ങളും മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറകള്‍ വെക്കുന്നതിന് കെല്‍ട്രോണ്‍ എസ്.ആര്‍.ഐ.ടി. എന്ന ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനിക്ക് ഉപകരാര്‍ നല്‍കി. ഇവര്‍ക്ക് ഇതില്‍ മുന്‍പരിചയമില്ല. ഇ ടെന്‍ഡറിലൂടെയാണ് എസ്.ആര്‍.ഐ.ടിയെ തിരഞ്ഞെടുത്തതെന്നാണ് കെല്‍ട്രോണ്‍ അറിയിക്കുന്നത്. എന്നാല്‍, ടെന്‍ഡറില്‍ വേറെ ആരെയെങ്കിലും പങ്കെടുത്തിരുന്നോയെന്ന് കെല്‍ട്രോണ്‍ വ്യക്തമാക്കണം. ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിച്ചോയെന്നുള്‍പ്പെടെ വ്യക്തമാക്കേണ്ടുതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (46 minutes ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (51 minutes ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (52 minutes ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (2 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (3 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (3 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (4 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (5 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (5 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (5 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (5 hours ago)

Malayali Vartha Recommends