Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

മലയാളി യുവതയുമായി നേരിട്ടുള്ള സംവാദം..റോഡ് ഷോയിൽ ജനപങ്കാളിത്തം കൂടുതലായിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ... ദൂരത്തിലേക്ക് റോഡ് ഷോ മാറ്റി..കാത്തിരിക്കുന്നത് ഒരു കൂട്ടം യുവാക്കൾ...

23 APRIL 2023 09:25 PM IST
മലയാളി വാര്‍ത്ത

മലയാളി യുവതയുമായി നേരിട്ടുള്ള സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിൽ എത്തുമ്പോൾ..ഇന്ന് വരെയില്ലാത്ത ഒരുക്കങ്ങളും തയാറെടുപ്പുകളുമാണ് നടക്കുന്നത്...ഇത്തവണത്തെ നരേന്ദ്ര മോദിയുടെ കേരളാ സന്ദർശനത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്..പ്രധാനമായും കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ വന്ദേഭാരത്തിന്റെ ഫ്ലാഗ് ഓഫ് ചെയുന്നത് തന്നെയാണ്..അതിനായി കാത്തിരിക്കുകയാണ് കേരളം..കൂടാതെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞു കൊണ്ടൊരു ഊമക്കത്ത് ലഭിച്ചതും..സുരക്ഷാ ചുമതലയുടെ രഹസ്യങ്ങൾ ചോർന്നതുമെല്ലാം ഏറെ ചർച്ചയാവുകയാണ്...പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. വൈകിട്ട് 5.30നു തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനത്താണു ‘യുവം 2023’ സംഗമം. രാഷ്ട്രീയ, ജാതി, മത പരിഗണനയില്ലാതെ വിവിധ മേഖലകളിലെ യുവാക്കളുടെ വൻ സഞ്ചയം പരിപാടിയിൽ പങ്കെടുക്കുമെന്നു ഇതിനോടകം തന്നെ സംഘാടകർ അറിയിച്ചു കഴിഞ്ഞു..വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമടക്കം ഒന്നര ലക്ഷം പേർ ഇതിനകം റജിസ്റ്റർ ചെയ്തു..

 

അദ്ദേഹത്തിന്റെ റോഡ് ഷോക്കായി കാത്തിരിക്കുകയാണ് ജനങ്ങളും..വെണ്ടുരുത്തി പാലം മുതൽ യുവം കോൺക്ലേവ് നടക്കുന്ന തേവര കോളജ് വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്.ആദ്യം തേവര ജംഗ്ഷൻ മുതൽ കോളജ് വരെ 1.2 കി.മിയാണ് റോഡ് ഷോ നടത്താൻ നിശ്ചയിച്ചിരുന്നത്.എന്നാൽ റോഡ് ഷോയിൽ ജനപങ്കാളിത്തം കൂടുതലായിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വെണ്ടുരുത്തി പാലം മുതൽ തേവര കോളജ് വരെയുള്ള 1.8 കിമി ദൂരത്തിലേക്ക് റോഡ് ഷോ മാറ്റി നിശ്ചയിക്കുകയായിരുന്നു.അത്രയും ജന പങ്കാളിത്തമാണ് മോദി പങ്കെടുക്കുന്ന റോഡ് ഷോയിൽ പ്രതീക്ഷിക്കുന്നത്...തേവര സേക്രട്ട് ഹാർട്ട് കോളേജ് ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്കാണ് യുവം കോൺക്ലേവ്. ഒന്നര മണിക്കൂറോളം നീളുന്ന പരിപാടിയിൽ അദ്ദേഹം യുവാക്കളുമായി സംവദിക്കും. ശേഷം രാത്രി കൊച്ചിയിൽ തങ്ങുന്ന പ്രധാനമന്ത്രി അടുത്ത ദിവസം രാവിലെ 9:25 നാകും കൊച്ചിയിൽ നിന്നും പുറപ്പെടുക.10:15 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും അദ്ദേഹം 10.30 ന് സെൻട്രൽ റയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും.

20 മിനിറ്റ് നീളുന്ന പരിപാടിയുടെ തുടർച്ചയായി റയിൽവേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെക്‌നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം എന്നിവ നിർവ്വഹിക്കും. അതിനുശേഷം ഉച്ചയോടു കൂടിയാകും അദ്ദേഹം തിരികെ മടങ്ങുക.പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് വൻ സുരക്ഷയാണ് ഇരു നഗരങ്ങളിലും ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ 2000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്ന്യസിച്ചിരിക്കുന്നത്. 25ന് രാവിലെ പതിനൊന്ന് മണിവരെ തമ്പാനൂരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് ചോർന്നതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത് വിവരണങ്ങൾ ചോർന്നത്..കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അന്വേഷിക്കും. 2022 ജനുവരിയിൽ പഞ്ചാബിൽ മോദിയെ വഴിയിൽ തടഞ്ഞതു പോലെയുള്ള സംഭവങ്ങൾ കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനു നിർദേശവും നൽകി.

 

ഇന്റലിജൻസ് എഡിജിപി ടി.കെ.വിനോദ്കുമാർ തയാറാക്കിയ റിപ്പോർട്ടിൽ പ്രധാനമന്ത്രി പോകുന്ന വഴികൾ, വിശ്രമിക്കുന്ന സ്ഥലങ്ങൾ, സുരക്ഷ ഒരുക്കുന്ന ഉദ്യോഗസ്ഥരുടെ പേരുകൾ, ഭക്ഷണം പരിശോധിക്കാൻ ചുതലപ്പെട്ടവരുടെ വിവരങ്ങൾ തുടങ്ങിയവയുണ്ടായിരുന്നു. പ്രധാനമന്ത്രിക്കു നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന ഭീഷണിക്കത്തിന്റെ വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് നിരോധനം, പിഡിപി, വെൽഫെയർ പാർട്ടി എന്നിവയുടെ സാന്നിധ്യം, മാവോയിസ്റ്റ് ആക്രമണ സാധ്യത തുടങ്ങിയവ സുരക്ഷാഭീഷണികളായി പരാമർശിക്കുന്നുണ്ട്. ബിജെപിയെ എതിർക്കുന്ന പാർട്ടിയെന്ന നിലയിൽ സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ള പ്രതിഷേധ സാധ്യതയും ചൂണ്ടിക്കാട്ടുന്നു.ഏതായാലും കനത്ത സുരക്ഷയാണ് കേരളത്തിൽ ഒരുക്കിയിരിക്കുന്നത്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (46 minutes ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (51 minutes ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (52 minutes ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (2 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (3 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (3 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (4 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (5 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (5 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (5 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (5 hours ago)

Malayali Vartha Recommends