Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

എ ഐ ക്യാമറ മിഴി തുറക്കുന്നതിന് മുമ്പ് മിഴിയടക്കുമോ? ക്യാമറകള്‍ സ്ഥാപിച്ചത് സംബന്ധിച്ച് നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ളത്....ഇത്രയും തുക ഒരു ക്യാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണ്....

23 APRIL 2023 09:32 PM IST
മലയാളി വാര്‍ത്ത
എ  ഐ ക്യാമറ മിഴി തുറക്കുന്നതിന് മുമ്പ് മിഴിയടക്കുമോ? ഒരു മാസത്തെക്ക് പിഴയടിക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും തത്കാലം   എ.ഐ ക്യാമറയുമായി മുന്നോട്ടു പോകണോ എന്ന പുനരാലോചനയിലാണ് സർക്കാരെന്ന് മനസിലാക്കുന്നു. ക്യാമറയിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന വിവരം പുറത്തു വന്ന സാഹചര്യത്തിലാണ് തത്കാലം വിവാദം തണുപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേരള  സെക്രട്ടേറിയറ്റിൽ സുരക്ഷ വർധിപ്പിക്കാനെന്ന പേരിൽ സ്ഥാപിച്ച ആധുനിക ക്യാമറകളും മറ്റും ഉദ്യോഗസ്ഥരുടെ എതിർപ്പ് കാരണം ഉപയോഗശൂന്യമായ വിധി എ ഐ ക്യാമറക്കും വരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍   റോഡുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചത് സംബന്ധിച്ച് നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ളത്. 236 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണ്. ക്യാമറകളുടെ യഥാര്‍ത്ഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടി വന്ന ചെലവും ഉള്‍പ്പെടെ വിശദമായ കണക്ക്  സര്‍ക്കാർ പുറത്തുവിട്ടിട്ടില്ല. ഇത് സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നടത്തിയ അന്വേഷണങ്ങൾ  വിഫലമാവുകയാണ് ചെയ്തത്.   

പൊതുഖജനാവില്‍ നിന്നും ഇത്രയും വലിയ തുക ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകള്‍ എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി പ്രകടിപ്പിച്ചു.  ദൃശ്യങ്ങള്‍ പകര്‍ത്തുന്നു എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകതകള്‍ ഈ ക്യാമറകള്‍ക്ക് ഉണ്ടോയെന്ന് സംശയം ഉയരുന്നു.ക്യാമറയില്‍ പതിയുന്ന നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ നിശ്ചിത കാലത്തേക്കെങ്കിലും സൂക്ഷിച്ച് വയ്ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനായി ഏത് സെര്‍വറാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ആരാണ് സെര്‍വര്‍ പ്രൊവൈഡര്‍ എന്നതും അറിയില്ല. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ ചോരാതിരിക്കാന്‍ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. അടുത്തഘട്ടത്തില്‍ വാഹന ഉടമയുടെ ഫാസ് ടാഗുമായി ബന്ധപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നും നിയമലംഘനത്തിനുള്ള പിഴ ഈടാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് സർക്കാർ പറയുന്നത്. അനുമതി ഇല്ലാതെ ഒരാളുടെ അക്കൗണ്ടില്‍ നിന്നും എങ്ങനെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നത്? ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയിട്ടുണ്ടോ? ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണെന്ന് അറിയില്ല

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ ക്യാമറകള്‍ വാങ്ങാനും സ്ഥാപിക്കാനും സാങ്കേതിക സഹായത്തിനുമായി കെല്‍ട്രോണ്‍ ഉപകരാറുകള്‍ നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏതൊക്കെ കമ്പനികള്‍ക്കാണ്? അതില്‍ വിദേശ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? എത്ര രൂപയ്ക്കാണ് ഇത്തരത്തില്‍ ഉപകരാറുകള്‍ നല്‍കിയത്? പേറ്റന്റ് പ്രകാരമുള്ളതാണോ ക്യാമറകളില്‍ ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന എഐ സാങ്കേതിക വിദ്യ? ഇത്തരം കാര്യങ്ങളിൽ സർക്കാർ ഒരു വ്യക്തതയും വരുത്തിയിട്ടില്ല.ഓരോ കാലത്തും പിണറായി സർക്കാർ വികസനത്തിന് വേണ്ടി ഇത്തരം അഴിമതികൾ നടത്താറുണ്ട്. റോഡും പാലവും വരുമ്പോൾ അതിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാണ്. കെറയിൽ ഉൾപ്പെടെയുള്ള  പദ്ധതികളിൽ ഇത്തരത്തിൽ ആരോപണം ഉയർന്നിരുന്നു.

    ടെണ്ടർ വിളിച്ചിട്ടല്ല പദ്ധതി രൂപം നൽകിയതാണെനാണ് പ്രധാന ആരോപണം. പദ്ധതിയിൽ സ്വകാര്യ കമ്പനികൾ പങ്കാളികളാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.എന്നാൽ സർക്കാർ അക്കാര്യം പുറത്തുവിട്ടിട്ടില്ല. മുമ്പ് സ്ഥാപിച്ച ക്യാമറകൾ തന്നെയാണ് എ.ഐ. എന്ന പേരിലും സ്ഥാപിച്ചിരിക്കുന്നത്.ഇവയാണ് മുമ്പ് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നത്. അപ്പോൾ എ ഐ ക്യാമറയുടെ പ്രസക്തി എന്താണെന്നാണ് ചോദ്യം. സർക്കാരിൻ്റെ പദ്ധതികൾ നേടിയ ശേഷം സ്വകാര്യ കമ്പനികൾക്ക് മറിച്ചുനൽകുന്നതാണെ കെൽട്രോണിൻ്റെ ശീലമെന്ന് വ്യാപക പരാതിയുണ്ട്. എ.ഐ ക്യാമറയൽ പതിയുന്ന ഓരോ രംഗവും ഉദ്യോഗസ്ഥ തലത്തിൽ പരിശോധിക്കുമെന്നാണ് സർക്കാർ പറയുന്നത്. ഇത് ഇപ്പോൾ നടക്കുന്ന പ്രക്രിയയാണ്.അപ്പോൾ എ  ഐ യുടെ പ്രത്യേകത എന്താണെന്നാണ് ചോദ്യം. നേരത്തെ ഉണ്ടായിരുന്ന ക്യാമറകൾ തന്നെ ഉപയോഗിച്ചിരുന്നെങ്കിൽ 300 കോടി ലാഭിക്കാമായിരുന്നില്ലേ എന്നതാണ് സംശയം. നിയമലംഘനത്തിനുള്ള പിഴ ഉദ്യോഗസ്ഥർ തന്നെ ചുമത്തണമെന്നാണ് നിയമമെന്ന് കെൽട്രോൺ തന്നെ സമ്മതിക്കുന്നുണ്ട്.അപ്പോൾ പിന്നെ എ.ഐ. സാങ്കേതിക വിദ്യയുടെ ആവശ്യം എന്തായിരുന്നു എന്നതാണ് ചോദ്യം. മുമ്പ് നടന്നു വന്നിരുന്ന സംവിധാനം തന്നെ പോരായിരുന്നോ എന്നാണ് ജനങ്ങൾ ചോദ്ക്കുന്നത്.     എം. ശിവശങ്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന കാലത്താണ് നിർമ്മിത ബുദ്ധി ന പംകൊണ്ടതെന്ന വാർത്തകൾ ശരിയാണെങ്കിൽ തീർച്ചയായും ഇതിന് പിന്നിൽ. ആരെങ്കിലും ഹുഡായിപ്പ് സംശയിച്ചാൽ കുറ്റം പറയാനാവില്ല.സർക്കാർ ജനങ്ങളിൽ നിന്ന് അകന്നു കൊണ്ടിരിക്കുമ്പോഴാണ് വൈരാഗ്യപൂർവം എ ഐക്യാമറകൾ കൂടി എത്തുന്നത്.  ഇതോടെ കേരളം പുകഞ്ഞു  തുടങ്ങുമെന്ന് സി പി എം നേതാക്കൾ  പോലും കരുതുന്നു.നിരത്തിലെ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണെന്ന് ഡി.ജി.പി എസ്  ശ്രീജിത്ത് മേനി പറയുന്നുണ്ടങ്കിലും  സാധാരണക്കാർ ഇതിലൊന്നും വിശ്വസിക്കുന്നില്ല. ഒരു അപകടവും സംഭവിക്കാതെ തങ്ങൾ ഇന്നലെ വരെ സഞ്ചരിച്ചതാണെന്ന് പറഞ്ഞ് അവർ സർക്കാരിൻ്റെ എല്ലാ ഏറ്റുപറച്ചിലുകളെയും അതിജീവിക്കുന്നു.ഇത്രയും  ധൃതിയിൽ എ.ഐ. ക്യാമറകൾ സ്ഥാപിക്കാൻ കാരണം കമ്മീഷനടിയാണെന്ന് പറയുന്നവരും പാർട്ടിയിലുണ്ട്. ആരാണ് ഇതിന്  അഴിമതിക്ക് പിന്നിലെന്ന് സി പി എം നേതാക്കൾക്ക് നന്നായി അറിയാം.

 

പിണറായി വിജയനാണ് 'സേഫ് കേരള' പദ്ധതി   ഉദ്ഘാടനം ചെയ്തത്.. ദേശീയ- സംസ്ഥാന- ഗ്രാമീണ പാതകളിൽ ഉള്‍പ്പെടെ 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെയുള്ള യാത്ര, ഇരുചക്രവാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര, വാഹനമോടിക്കുമ്പോള്‍ മൊബൈൽ ഫോണ്‍ ഉപയോഗം, ചുമന്ന ലൈറ്റും  ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിങ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം തുടങ്ങിയവ തെളിവ് സഹിതം പിടിവീഴും. അമിത വേഗത പിടികൂടാൻ നാല് ക്യാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റുവയറിൽ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്യാമറകള്‍ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചു.നോ പാർക്കിംഗ്- 250, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500,മൊബൈൽ ഉപയോഗിച്ചാൽ- 2000,  റെഡ് ലൈറ്റും- ട്രാഫിക്കും മറികടന്നാൽ- ശിക്ഷ കോടതി തീരുമാനിക്കും, അമിതവേഗം 1500.


നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമാകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക. ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറകള്‍ പ്രവർത്തിക്കുകയായിരുന്നു. പ്രതിമാസം 30,000 മുതൽ 90,000വരെ നിയമലംഘങ്ങളാണ് ക്യാമറകള്‍ പതിയുന്നത്. ഇങ്ങനെ നോക്കിയാൽ പിഴത്തുക വഴി സർക്കാർ ഖജനാവിലേക്ക് കോടികളാകും ഒഴുകിയെത്തുക. നിയമലംഘനത്തിന് ഒരു ക്യാമറയിൽ പതിയുന്ന അതേ വാഹനം വീണ്ടും ഐ ഐ ക്യാമറയിൽ പതിഞ്ഞാൽ വീണ്ടും പിഴവീഴും എന്നതാണ് മറ്റൊരു കാര്യം. മൂന്നു വർഷം മുമ്പാണ് കെൽട്രോണുമായി കരാർ ഒപ്പുവച്ചത്. പണം തിരിച്ചടക്കുന്നത് ഉള്‍പ്പെടെ തർക്കങ്ങള്‍ നിലനിന്നതിനാലാണ് ക്യാമറകള്‍ പ്രവർത്തിക്കാത്തത്. അഞ്ചുവർഷത്തേക്കാണ് കരാർ. ഓരോ മൂന്നു മാസം കൂടുമ്പോഴും 11.5 കോടി രൂപ കെൽട്രോണിന് നൽകും.  കെൽട്രോൺ  ഇത്തരം പദ്ധതികൾ നടപിലാക്കുന്നത് സ്വകാര്യ ഏജൻസികൾ വഴിയാണ്ഇതെല്ലാം ജനങ്ങളെ നന്നാക്കാനാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.

 

കോവിഡ് മഹാമാരിയെ പോലും ആഘോഷമാക്കിയവരാണ് കേരളം ഭരിക്കുന്നത്. ഏത് പ്രതിസന്ധിയെയും  വ്യക്തികൾക്ക് വേണ്ടി മുതലാക്കാൻ അറിയുന്നവരാണ് ഇവർ.ആദ്യം മാധ്യമങ്ങളിൽ നിന്നും ഇവർ വ്യക്തിപരമായ ലക്ഷ്യങ്ങൾ മറച്ചു പിടിക്കും..  എല്ലാവരും അറിഞ്ഞുവെന്നാകുമ്പോൾ എന്തു സംഭവിച്ചാലും സാരമില്ല അഴിമതി തുടരുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിക്കും. എ ഐ  ക്യാമറയുടെ കാര്യത്തിൽ ഏതാണ് സംഭവിക്കുന്നതെന്ന് കണ്ടറിയണം. ഏതായാലും കിട്ടിയ കമ്മീഷൻ പോക്കറ്റിലിട്ട് തൽക്കാലം ആരുടെയും തലയിൽ കയറേണ്ടെന്ന് സർക്കാർ തീരു മാനിച്ചെന്നിരിക്കും.ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞതോടെ പോക്കറ്റിലെത്തേണ്ട ചില്ലികൾ എത്തിക്കഴിഞ്ഞു.സെക്രട്ടേറിയറ്റിലും ഇതാണ് സംഭവിച്ചത്. ജീവനക്കാർ മുങ്ങാതിരിക്കാൻ എ.ഐ.സംവിധാന മെല്ലാം സ്ഥാപിച്ചു.  അതോടെ ജീവനക്കാർ ഉടക്കി. കമ്മീഷനെല്ലാം എത്തിയ സ്ഥിതിക്ക് തത്കാലം പ്രവർത്തനം മരവിപ്പിച്ചു.  ചോദിക്കുന്നതെല്ലാം ചോദിക്കുമ്പോഴെല്ലാം കൊടുക്കാൻ മലയാളികൾ വലിയ സമ്പന്നരാണല്ലോ. കുറച്ചു നാൾ കഴിയുമ്പോൾ  എ.ഐ.ക്യാമറകളിലും യന്ത്രങ്ങളിലും മൈനകൾ കൂടുകൂട്ടി രസിക്കും. ഇതേ കെൽട്രോൺ സ്ഥാപിച്ച എത്ര സർവൈലൻസ് ക്യാമറകൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിച്ചാൽ മതി ഇപ്പോഴത്തെ ക്യാമറകളുടെ ആയുസറിയാൻ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (46 minutes ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (51 minutes ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (52 minutes ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (2 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (3 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (3 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (4 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (5 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (5 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (5 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (5 hours ago)

Malayali Vartha Recommends