Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും.... എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരിക്കുന്നത്....

23 APRIL 2023 09:42 PM IST
മലയാളി വാര്‍ത്ത

കേരള സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരിക്കുന്നത് എന്നാണ് വിവരം. കേരളത്തില്‍ ബി ജെ പി പയറ്റുന്ന തന്ത്രത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ക്രൈസ്തവ വിഭാഗക്കാരെ ഒപ്പം നിര്‍ത്തണം എന്ന് ബി ജെ പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ ഭാഗമായി ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവരുടെ വീട് സന്ദര്‍ശിക്കണം എന്നും വിഷു ദിനത്തില്‍ ക്രൈസ്തവരെ വീട്ടിലേക്ക് ക്ഷണിക്കണം എന്നും സംസ്ഥാനത്തെ പ്രവര്‍ത്തകരോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരെ പ്രധാനമന്ത്രി നേരിട്ട് കാണുന്നത്. സഭാ മേലധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചക്ക് രണ്ട് സ്ഥലങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.വില്ലിംഗ്ടണ്‍ ഐലന്റിലെ താജ് വിവാന്ത ഹോട്ടലും,

 

യുവം പരിപാടി നടക്കുന്ന തേവര എസ്എച്ച് കോളേജിലും വെച്ച് പ്രധാനമന്ത്രി ഇവരെ കാണും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി- സീറോ മലബാര്‍ സഭ, ബസേലിയോസ് മാര്‍തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക, ഓര്‍ത്തഡോക്‌സ് സഭ എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണം കിട്ടിയിരിക്കുന്നത്.ഇവരെ കൂടാതെ ജോസഫ് മാര്‍ ഗ്രീഗോറിയോസ്- യാക്കോബായ സഭ, മാര്‍ മാത്യു മൂലക്കാട്ട്- ക്‌നാനായ കത്തോലിക്ക സഭ, കോട്ടയം, മാര്‍ ഔജിന്‍ കുര്യാക്കോസ്, കല്‍ദായ - സുറിയാനി സഭ, കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് - സീറോ മലങ്കര സഭ, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍ -ലത്തീന്‍ സഭ, കുര്യാക്കോസ് മാര്‍ സേവേറിയൂസ് -ക്‌നാനായ സിറിയന്‍ സഭ, ചിങ്ങവനം എന്നിവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ക്രൈസ്തവ വിഭാഗക്കാരായ നേതാക്കള്‍ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും.

അതിനിടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് രാജി വെച്ച ജോണി നെല്ലൂര്‍ കഴിഞ്ഞ ദിവസം പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന ജോണി നെല്ലൂരിന്റെ പാര്‍ട്ടിയുടെ ലക്ഷ്യവും ബി ജെ പി പാളയമാണ് എന്നാണ് റിപ്പോര്‍ട്ട്..പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. വൈകിട്ട് 5.30നു തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനത്താണു ‘യുവം 2023’ സംഗമം. രാഷ്ട്രീയ, ജാതി, മത പരിഗണനയില്ലാതെ വിവിധ മേഖലകളിലെ യുവാക്കളുടെ വൻ സഞ്ചയം പരിപാടിയിൽ പങ്കെടുക്കുമെന്നു ഇതിനോടകം തന്നെ സംഘാടകർ അറിയിച്ചു കഴിഞ്ഞു..വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമടക്കം ഒന്നര ലക്ഷം പേർ ഇതിനകം റജിസ്റ്റർ ചെയ്തു..അദ്ദേഹത്തിന്റെ റോഡ് ഷോക്കായി കാത്തിരിക്കുകയാണ് ജനങ്ങളും..

 

വെണ്ടുരുത്തി പാലം മുതൽ യുവം കോൺക്ലേവ് നടക്കുന്ന തേവര കോളജ് വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്.ആദ്യം തേവര ജംഗ്ഷൻ മുതൽ കോളജ് വരെ 1.2 കി.മിയാണ് റോഡ് ഷോ നടത്താൻ നിശ്ചയിച്ചിരുന്നത്. കൊച്ചിയിൽ 2000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്ന്യസിച്ചിരിക്കുന്നത്. 25ന് രാവിലെ പതിനൊന്ന് മണിവരെ തമ്പാനൂരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് ചോർന്നതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ
ക്രമീകരണങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത് വിവരണങ്ങൾ ചോർന്നത്..കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അന്വേഷിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (45 minutes ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (50 minutes ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (51 minutes ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (2 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (3 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (3 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (4 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (5 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (5 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (5 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (5 hours ago)

Malayali Vartha Recommends