Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പ്രധാനമന്ത്രിയുടെ സുരക്ഷാ പാക്കേജ് ചോരുന്നത് അസാധാരണ സംഭവം... എസ്പിജി കടുത്ത അതൃപ്തി രേഖപ്പെടുത്തി...കേന്ദ്രം ഗൗരവതരമായ അന്വേഷണം നടത്തുന്നത്....പോലീസ് തലപ്പത്തെ ശീതസമരമാണ് റിപ്പോര്‍ട്ട് ചോരുന്നതിനു പിന്നിലെന്ന് സൂചനയുണ്ട്....

23 APRIL 2023 09:51 PM IST
മലയാളി വാര്‍ത്ത

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കേന്ദ്രത്തിനു കടുത്ത അതൃപ്തി ഉള്ളതായിട്ടാണ് പുറത്തു വരുന്ന റിപോർട്ടുകൾ..ആഭ്യന്തരവകുപ്പ്
ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്..പ്രധാനമന്ത്രിയുടെ സുരക്ഷാ പാക്കേജ് ചോരുന്നത് അസാധാരണ സംഭവം ആയതിനാൽ തന്നെ അതീവ ഗൗരവത്തോടെ തന്നെ വേണം ഈ വിഷയത്തെ സമീപിക്കുവാൻ..അതുകൊണ്ട് തന്നെ സുരക്ഷാവീഴ്ചയില്‍ വരുന്നത് കടുത്ത നടപടികള്‍ ആയിരിക്കും..സംഭവത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിനു പിറകെയാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങിയത്. സുരക്ഷാ പാക്കേജ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിനു മുന്നിലുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്രമാക്കിയാണ് അന്വേഷണം നടക്കുന്നത്.പ്രധാനമന്ത്രിയുടേത് സുരക്ഷാ പാക്കേജാണ്. ഇത്തരം പാക്കേജുകള്‍ ചോരുന്നത് പതിവില്ല. അതുകൊണ്ട് തന്നെയാണ് കേന്ദ്രം ഗൗരവതരമായ അന്വേഷണം നടത്തുന്നത്.

 

പോലീസ് തലപ്പത്തെ ശീതസമരമാണ് റിപ്പോര്‍ട്ട് ചോരുന്നതിനു പിന്നിലെന്ന് സൂചനയുണ്ട്. 24 നു കൊച്ചിയില്‍ പ്രധാനമന്ത്രി എത്തുന്ന സമയം മുതലുള്ള സുരക്ഷാ പാക്കേജാണ് ചോര്‍ന്നത്. ഇന്റലിജന്‍സ് എഡിജിപി വിനോദ് കുമാര്‍ തയ്യാറാക്കിയ അതീവരഹസ്യ റിപ്പോര്‍ട്ട് ആണ് ചോര്‍ന്നത്. വിവിഐപി സുരക്ഷാപാക്കേജ് ചോരുന്നത് പതിവുള്ളതല്ല. 49 പേജുകളുള്ള പാക്കേജാണ് ചോര്‍ന്നത്.പാക്കേജ് ചോര്‍ന്നതോടെ പുതിയ പാക്കേജ് തയ്യാറാക്കുന്നുണ്ട്. എങ്ങനെയാണ് റിപ്പോര്‍ട്ട് ചോര്‍ന്നത് എന്നാണ് അന്വേഷിക്കുന്നത്. പാക്കേജ് തയ്യാറാക്കിയ എഡിജിപി വിനോദ് കുമാര്‍ തന്നെ ചോര്‍ച്ച അന്വേഷിക്കുന്നുണ്ട്. തലസ്ഥാനത്ത് നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നത് എന്ന സൂചനയാണുള്ളത്. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജി സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും സംഭവം അന്വേഷിക്കുന്നുണ്ട്. കടുത്ത നടപടി റിപ്പോര്‍ട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വരുമെന്നാണ് അറിയുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട പൂര്‍ണ പാക്കേജാണ് ചോര്‍ന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്.

അതുകൊണ്ട് തന്നെ ഈ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രധാനമന്ത്രി പുറത്ത് പോകുന്ന വഴികള്‍, ഓരോ പോയിന്റിലും ഏതൊക്കെ ഉദ്യോഗസ്ഥര്‍, ഭക്ഷണം ടെസ്റ്റ്‌ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് ആണ് ചോര്‍ന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനം, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി, മാവോയിസ്റ്റ് ആക്രമണ ഭീഷണി ഇതെല്ലാം പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് ആണ് പ്രചരിക്കുന്നത്. വിവിധ തീവ്രവാദ സംഘടനകളിൽ നിന്നും പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണിയും പുൽവാമയിലെ തീവ്രവാദ ആക്രമണവും, പിഎഫ്ഐ നിരോധിച്ചതിന് ശേഷമുള്ള സാഹചര്യവുംഗൗരവത്തോടെ കണ്ട് സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിൽ നിന്നുള്ള യുവതി യുവാക്കള്‍ ഐഎസിൽ ചേർന്നതിന് ശേഷം തീവ്രവാദ ആക്രമണത്തിന് ആഹ്വാനം ചെയ്തതും ശ്രീലങ്കലിലെ ആഭ്യന്തര കലാപവുമെല്ലാം കടുത്ത സുരക്ഷയുടെ ആവശ്യകത വ്യക്തമാക്കുന്നു.

 

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ കോപ്പികള്‍ നല്‍കിയത്. അതുകൊണ്ട് തന്നെ എസ്പിമാര്‍ മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണ നിഴലില്‍ വരുന്നത്. ബ്ലൂബുക്ക് അനുസരിച്ചുള്ള സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്ക് നല്‍കുന്നത്. പ്രാദേശിക സുരക്ഷ ഉറപ്പുവരുത്തേണ്ടത് സംസ്ഥാന പോലീസാണ്. ഈ സുരക്ഷാപാക്കേജാണ് ചോര്‍ന്നത്. പ്രധാനമന്ത്രിയ്ക്ക് ചുറ്റുമുള്ള സുരക്ഷ എസ്പിജിയാണ് നോക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ പോലീസിനു നല്‍കാറില്ല. അത് എസ്പിജിയുടെ കൈകളില്‍ മാത്രമാണ് സൂക്ഷിക്കുന്നത്. അവിടെ നിന്നാണ് ഇതെല്ലം ചോർന്നിരിക്കുന്നത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (44 minutes ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (49 minutes ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (50 minutes ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (2 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (3 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (3 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (4 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (5 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (5 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (5 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (5 hours ago)

Malayali Vartha Recommends