Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ക്രൈസ്തവർ മോദിയോട് അടുക്കുന്നത് പിണറായിക്ക് പേടി..ആ എട്ടു പേർ...മോദിയെ കാണും..പിണറായിക്ക് സാധിക്കാത്തത്... കേരളത്തിലെ കാറ്റ് ബിജെപി ക്ക് അനുകൂലമായി കൊണ്ടാണ് ഒഴുകുന്നത്..എന്താണ് സംഭവിക്കാൻ പോകുന്നത്..?

23 APRIL 2023 09:54 PM IST
മലയാളി വാര്‍ത്ത

ഈസ്റ്റര്‍ ദിനത്തില്‍ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ പ്രസ്താവന വലിയ വിവാദമാണ് ഉയർത്തിയത്..അത് കത്തിച്ചു വിട്ട തീ ഇപ്പോഴും അണഞ്ഞിട്ടില്ല എന്ന വേണം പറയാൻ..കേരളത്തില്‍ ബിജെപിയ്ക്ക് സാധ്യതയുണ്ട്, മോദി മികച്ച നേതാവാണ്, ബിജെപി ഭരണത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ അരക്ഷിതരല്ല, അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ മുഖച്ഛായ മികച്ചതാക്കാന്‍ മോദിക്ക് സാധിച്ചിട്ടുണ്ട്, പൗരന്മാര്‍ സുരക്ഷിതരാണെന്ന തോന്നിയാല്‍ മറ്റ് പ്രശ്ങ്ങളെല്ലാം താനെ മാറും... എന്നൊക്കെയായിരുന്നു അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.ഈ ഒരു പ്രസ്താവനയിലൂടെ ശെരിക്കും ലോട്ടറി അടിച്ചത് ബിജെപിക്കാണ്, ക്രൈസ്തവരെ പാര്‍ട്ടിയിലേയ്ക്കടുപ്പിക്കാന്‍ വഴി അന്വേഷിച്ച് നടക്കുന്ന ബിജെപിക്ക് കിട്ടിയ ലോട്ടറിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ പ്രസ്താവനയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

 

പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി പ്രവര്‍ത്തകരും ക്രൈസ്തവ നേതാക്കളെ കാണാന്‍ എത്തിയിരുന്നു.ഇപ്പോൾ കേരളത്തിലെ കാറ്റ് ബിജെപി ക്ക് അനുകൂലമായി കൊണ്ടാണ് ഒഴുകുന്നത് എന്നതിൽ യാതൊരു സംശയവുമില്ല..അതുകൊണ്ട് തന്നെ മോദിയുടെ കേരളാ സന്ദർശനത്തെയും..അതുപോലെ ക്രൈസ്തവ മത മേലധ്യക്ഷന്മാരും ആയുള്ള കൂടി കാഴ്ചയെയും വളരെ ഗൗരവത്തോടെയാണ് പ്രതിപക്ഷങ്ങൾ നോക്കി കാണുന്നത്...വലിയൊരു ഭൂരിപക്ഷം വോട്ടു ബാങ്കാണിത്..അതുകൊണ്ട് തന്നെയാണ് ഈ ഒരു പേടിയും...ഭരണം മാറി മാറി വന്നിട്ടും, തുടർച്ചയായി ഭരിച്ചിട്ടും പിണറായിനെ കൊണ്ട് സാധിക്കാത്തതാണ് ഇപ്പോൾ മോദിയെ കൊണ്ട് സാധിക്കുന്നത്..മറ്റു സംസ്ഥാനങ്ങളിൽ പയറ്റുന്ന തീവ്രഹിന്ദുത്വ നിലപാട് കേരളത്തിൽ ഏൽക്കില്ലെന്ന ബോധ്യം ബിജെപിക്ക് വന്നിട്ട് കാലം കുറച്ചായി. അതുകൊണ്ട് തന്നെയാണ് കേരളത്തിൽ പാർട്ടി നയം മാറ്റുന്നത്. മൃദുഹിന്ദുത്വ നിലപാടിനൊപ്പം ക്രൈസ്തവ സമൂഹത്തെയും ലക്ഷ്യം വെച്ചുകൊണ്ടാണ് ബിജെപിയുടെ പ്രവർത്തനങ്ങൾ. ലോക്‌സഭാ തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ചുള്ള ഈ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തുമ്പോൾ ക്രൈസ്തവ മതമേലക്ഷ്യന്മാരുമായി കൂടിക്കാഴ്‌ച്ച നടത്തുന്നതിന്റെ ലക്ഷ്യവും ഇതു തന്നെയാണ്.തിങ്കളാഴ്ച വൈകിട്ട് 7ന് കൊച്ചിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിലെ എട്ട് ക്രൈസ്തവ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും.

എട്ട് സഭാ മേലധ്യക്ഷന്മാരും പാർട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാൻ പിടിച്ച ഡോ. കെ. എസ്. രാധാകൃഷ്ണനും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.മാർ ജോർജ്ജ് ആലഞ്ചേരി (സിറോ മലബാർ സഭ), ബസേലിയോസ് മാർതോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക ( ഓർത്തഡോക്‌സ് സഭ), ജോസഫ് മാർ ഗ്രീഗോറിയോസ് (യാക്കോബായ സഭ), മാർ മാത്യു മൂലക്കാട്ട് (ക്‌നാനായ കത്തോലിക്ക സഭ, കോട്ടയം), മാർ ഔജിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ), കർദ്ദിനാൾ മാർ ക്ലീമിസ് (സിറോ മലങ്കര സഭ), ആർച്ച്ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ, കുര്യാക്കോസ് മാർ സേവേറിയൂസ് (ക്‌നാനായ സിറിയൻ സഭ, ചിങ്ങവനം) എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രഹ്‌ളാദ് ജോഷി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ ടീമാണ് സംസ്ഥാനത്തെ ക്രൈസ്തവ ഏകോപനത്തിന് വേണ്ടി കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചത്. ഡോ. കെ എസ് രാധാകൃഷ്ണനായിരുന്നു സംഘാടന ചുമതല.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ക്രൈസ്തവ വിഭാഗക്കാരായ നേതാക്കള്‍ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും.

 

അതിനിടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് രാജി വെച്ച ജോണി നെല്ലൂര്‍ കഴിഞ്ഞ ദിവസം പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന ജോണി നെല്ലൂരിന്റെ പാര്‍ട്ടിയുടെ ലക്ഷ്യവും ബി ജെ പി പാളയമാണ് എന്നാണ് റിപ്പോര്‍ട്ട്.നരേന്ദ്ര മോദി എത്തുന്നതോടെ സംസ്ഥാനത്ത് ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിടാനാണ് ബിജെപി ഒരുങ്ങുന്ന്. വികസന മുദ്രാവാക്യമുയർത്തി ന്യൂനപക്ഷങ്ങളിലെയടക്കം യുവാക്കളെ പാർട്ടിയോടുപ്പിക്കുകയാണ് ലക്ഷ്യം. യുവാക്കളോടു പ്രധാനമന്ത്രി സംവദിക്കുന്ന യുവം പരിപാടിക്ക് തുടർച്ചയായി വരും മാസങ്ങളിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കും. യുവാക്കളാണ് ബിജെപിയുടെ പ്രതീക്ഷ. യുവം സംവാദ പരിപാടിക്ക് ശേഷം നടക്കുന്ന ചടങ്ങിൽ 3,200 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. വികസനം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന നിലയിൽ ന്യൂനപക്ഷങ്ങളിലെയടക്കം യുവാക്കളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ.വരുന്ന മാസങ്ങളിൽ അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാർ സംസ്ഥാനത്തെത്തും. എല്ലാ ജില്ലകളിലും യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ പരിപാടികളും ലക്ഷ്യമിടുന്നുണ്ട്.

'എ പ്ലസ്' ആയി കാണുന്ന തിരുവനന്തപുരം, തൃശൂർ, പാലക്കാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കേന്ദ്ര ബിജെപിയുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനങ്ങൾ. ഇക്കുറി അഞ്ച് സീറ്റിലെങ്കിലും വിജയിക്കണം എന്നതാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം അത് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാകും തുടർന്നങ്ങോട്ട് ഉണ്ടാകുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു വളരെ മുൻപേ കേരളത്തിന്റെ ചുമതലയുള്ള മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ സംസ്ഥാനത്ത് താമസിച്ച് നിലമൊരുക്കുന്നുണ്ടായിരുന്നു.ക്രൈസ്തവ നേതാക്കളെയടക്കം കണ്ടത് ഇതിന്റെ ഭാഗമാണ്.അക്ഷരാത്ഥത്തിൽ പറഞ്ഞാൽ..ഇത്രയും നാൾ ബിജെപി കേരളത്തിൽ ഒന്നും ഉണ്ടാക്കാൻ പോകുന്നില്ല എന്ന് പറഞ്ഞു നടന്നിട്ട്,ഒരൊറ്റ രാത്രി കൊണ്ട് കാര്യങ്ങൾ എല്ലാം ബിജെപിക്ക് അനുകൂലമായി മാറിയതോടെ ഇവിടെ പിണറായിക്കും കൂട്ടർക്കും പണി കൂടി..റബർ വില കൂട്ടിയാൽ ബിജെപിക്ക് കേരളത്തിൽ നിന്ന് എംപിയെ ലഭിക്കുമെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ തുറന്നു പറച്ചിലിന് പിന്നാലെയാണ് കേരളത്തിൽ രാഷ്ട്രീയ കരുനീക്കങ്ങൾ ഊർജ്ജിതമായത്. പിന്നാലെ എ കെ ആന്റണിയുടെ മകനെ പാർട്ടിയിൽ എത്തിച്ചു. കേരള കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ അടക്കമുള്ളവരെ മുന്നിൽ നിർത്തി പുതിയ പാർട്ടിയും രൂപീകരിച്ചു. ബിജെപിയുടെ പരമ്പരാഗത വോട്ടുകൾക്കൊപ്പം ക്രൈസ്തവ വോട്ടുകളും കൂടിയാകുമ്പോൾ കേരളത്തിൽ ബിജെപി പ്രതീക്ഷകൾ ഏറെയാണ്.അതുകൊണ്ട് എല്ലാം പുച്ഛ മനോഭാവത്തോടെ തള്ളുന്ന സി പി എം ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണ്...

 

അല്ലെങ്കിലേ പേടി തുടങ്ങിയിട്ടുണ്ട്..അതുകൊണ്ടാണല്ലോ..പ്രധാന മന്ത്രിയുടെ പരിപാടിക്ക് സമാനമായി മറ്റൊരു പരിപാടി കൂടെ ഇവിടെ കേരളത്തിൽ dyfi യെ രംഗത്തിറക്കി കൊണ്ട് സി പി എം തയ്യാറാക്കിയതും...ജാതിയും സമുദായവും ജയവും പരാജയവും നിശ്ചയിക്കുന്ന തരത്തിലേക്ക് കേരള രാഷ്ട്രീയവും മാറിത്തിരിഞ്ഞുവെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഈഴവ, നായർ വിഭാഗങ്ങളിൽ ചെറിയ ശതമാനത്തിന്റെ പിന്തുണ ബിജെപിക്കുണ്ട്.ബിഡിജെഎസ് പരീക്ഷണം തുടക്കത്തിൽ വിജയമായെങ്കിലും പിന്നീട് അത് ക്ലച്ചുപിടിച്ചില്ല. ക്രിസ്ത്യൻ വോട്ടു ബിജെപിയിലേക്ക് ചായുമോ എന്നതാണ് ഇപ്പോഴത്തെ പാർട്ടിയുടെ ചിന്ത. ക്രൈസ്തവ സഭയിലെ പ്രമുഖർക്ക് സ്ഥാനങ്ങൾ നൽകുന്നത് അടക്കം ബിജെപി പരിഗണനയിൽ ഉണ്ട്.അതുകൊണ്ട് തന്നെ ആ 8 പേരെ മോദി സന്ദർശിക്കുന്നതോടെ..എന്തായിരിക്കും ഇനി കേരളത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ അതിനേക്കാൾ രാഷ്ട്രീയ കോളിളക്കങ്ങൾ ആകും ഉണ്ടാകാൻ പോകുന്നത് എന്നുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (45 minutes ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (50 minutes ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (51 minutes ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (2 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (3 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (3 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (4 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (5 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (5 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (5 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (5 hours ago)

Malayali Vartha Recommends