Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ആകാംക്ഷയോടെ കേരളം... ന്യൂനപക്ഷങ്ങളെ ഒപ്പം ചേര്‍ക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള്‍ ഫലം കാണുമോയെന്ന് ഉടനറിയാം; പ്രധാനമന്ത്രി എട്ട് ക്രൈസ്തവ മേലദ്ധ്യക്ഷന്മാരെ കാണും; ഇന്ന് കൊച്ചിയില്‍ നടക്കുന്ന കൂടിക്കാഴ്ച നിര്‍ണായകം

24 APRIL 2023 09:22 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുമ്പോള്‍ സംസ്ഥാന ചരിത്രവും മാറുമോയെന്നറിയാം. ബിജെപിയ്ക്ക് വേരുറയ്ക്കാന്‍ കഴിയാത്ത മണ്ണാണിത്. എന്നാല്‍ അടുത്ത കാലത്ത് ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ ലഭിച്ചത് വലിയ ആവേശമാണ്. ന്യൂനപക്ഷങ്ങളെ ഒപ്പം ചേര്‍ത്തുനിറുത്തുകയെന്ന ബി.ജെ.പിയുടെ രാഷ്ട്രീയലക്ഷ്യത്തിന് വഴിതെളിക്കാന്‍ എട്ട് ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തും.

കര്‍ദ്ദിനാള്‍ ഉള്‍പ്പെടെ ബി.ജെ.പി അനുകൂല നിലപാട് പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിക്കാഴ്ചയെ അതീവപ്രാധാന്യത്തോടെയാണ് രാഷ്ട്രീയ, സാമൂഹിക നിരീക്ഷകര്‍ കാണുന്നത്. ഏറ്റവും പ്രബല ക്രൈസ്തവ വിഭാഗമായ സിറോമലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാരാണ് നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

2024ലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സഭാമേധാവിമാരുടെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിലാണ് ബി.ജെ.പിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വം കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. ക്രൈസ്തവരിലെ ഒരുവിഭാഗത്തിന്റെ പിന്തുണകൂടി ലഭിച്ചാല്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏതാനും സീറ്റില്‍ വിജയിക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.

റബറിന് കിലോയ്ക്ക് 300രൂപ ലഭിച്ചാല്‍ ബി.ജെ.പിക്ക് എം.പിയെ നല്‍കാമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്‌ളാനിയുടെയും ബി.ജെ.പി ഭരണത്തില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെയും പ്രസ്താവനകള്‍, ചില മെത്രാന്മാരുടെ ആശിര്‍വാദത്തോടെ രൂപീകരിച്ച നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ അനുകൂല നിലപാട് എന്നിവ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

പ്രധാനമന്ത്രിയുമായി വിവിധ സഭാതലവന്മാര്‍ ഒരുമിച്ച് കൂടിക്കാഴ്ച നടത്തുന്നത് നിലവിലുള്ള പരിഭവങ്ങളുടെ മഞ്ഞുരുക്കുമെന്നാണ് പ്രതീക്ഷ. ഇത് അനുകൂലമാകുമെന്ന് ബി.ജെ.പിയും കരുതുന്നു. വടക്കേഇന്ത്യയില്‍ ക്രൈസ്തവര്‍ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്നത് ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മതമേലദ്ധ്യക്ഷന്മാര്‍ക്കും അവസരം ലഭിക്കും.

കാര്‍ഷികവിളകളുടെ വിലയിടിവ് ഉള്‍പ്പെടെ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനും മേലദ്ധ്യക്ഷന്മാരുടെ കൂടിക്കാഴ്ച അവസരമാക്കുമെന്ന് സഭാവൃത്തങ്ങള്‍ പറഞ്ഞു.

എല്ലാ മതവിഭാഗങ്ങളുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തുന്നത് പതിവാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞുയ പ്രധാനമന്ത്രിയെ കാണാന്‍ അവസരം ചോദിച്ച ക്രൈസ്തവ മേലദ്ധ്യക്ഷന്മാര്‍ക്ക് കൊച്ചിയിലെത്തുമ്പോള്‍ കാണാനുള്ള അവസരം പ്രധാനമന്ത്രിയുടെ ഓഫീസാണ് ഒരുക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇന്നും നാളെയുമായി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന് അഭിവാദ്യം അര്‍പ്പിച്ച് സാമൂഹ്യമാദ്ധ്യമങ്ങള്‍. ട്വിറ്ററില്‍ ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്തത്.

കൊച്ചിയില്‍ റോഡ് ഷോ, യുവാക്കളുടെ സംഗമം, തിരുവനന്തപുരത്ത് വന്ദേ ഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ്, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം എന്നിവയാണ് പൊതുപരിപാടികള്‍. ക്രൈസ്തവ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം എന്നാണ് വിലയിരുത്തല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തിലെത്തും. മദ്ധ്യപ്രദേശില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വെല്ലിംഗ്ടണ്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകിട്ട് അഞ്ചോടെ പ്രധാനമന്ത്രി എത്തിച്ചേരും. തുടര്‍ന്ന് തേവര ജംഗ്ഷന്‍ മുതല്‍ 'യുവം 2023' പരിപാടി നടക്കുന്ന തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് മൈതാനം വരെ നീളുന്ന 1.8 കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോ 5.30ന് നടക്കും. ആറ് മണിയ്ക്ക് യുവം പരിപാടിയില്‍ പങ്കെടുക്കും.

 

"  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (44 minutes ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (49 minutes ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (50 minutes ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (2 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (3 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (3 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (4 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (5 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (5 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (5 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (5 hours ago)

Malayali Vartha Recommends