Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

മോദി വരും മുമ്പ് സന്തോഷ വാര്‍ത്ത... കെ റെയിലാണ് മികച്ചതെന്ന് വന്ദേ ഭാരത് മോശമെന്നും പറഞ്ഞവര്‍ക്ക് തെറ്റി; വന്ദേഭാരതിനെ ഏറ്റെടുത്ത് മലയാളികള്‍; ആദ്യ ദിനങ്ങളിലെ ടിക്കറ്റ് റിസര്‍വേഷന്‍ ഫുള്‍, എക്‌സിക്യുട്ടീവ് ക്ലാസ് ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റു തീര്‍ന്നു

24 APRIL 2023 10:05 AM IST
മലയാളി വാര്‍ത്ത

വന്ദേഭാരതിന് ലഭിച്ച സ്വീകര്യത ഇല്ലാതാക്കാന്‍ നിലവിലില്ലാത്ത കെ റെയിലിനെ പുകഴ്ത്തിയ മഹാന്‍മാര്‍ തന്നെ വന്ദേ ഭാരതിന്റെ ടിക്കറ്റിനായി ക്യൂവിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരതിലേക്കുള്ള ടിക്കറ്റ് റിസര്‍വേഷന് മികച്ച പ്രതികരണം.

ഞായര്‍ രാവിലെ ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യ ദിനങ്ങളിലെ ടിക്കറ്റുകള്‍ തീര്‍ന്നു. രണ്ടു ദിവസത്തെ എക്‌സിക്യുട്ടീവ് ക്ലാസ് ടിക്കറ്റുകള്‍ വെയിറ്റിംഗ് ലിസ്റ്റിലേക്കു നീങ്ങി. ചെയര്‍ കാര്‍ ടിക്കറ്റുകള്‍ മൂന്നില്‍ രണ്ടും റിസര്‍വേഷനായി. റഗുലര്‍ സര്‍വീസ് ആരംഭിക്കുന്ന ഏപ്രില്‍ 28 മുതല്‍ അഞ്ചു ദിവസത്തേക്ക് എക്‌സിക്യുട്ടിവ് ചെയര്‍കാര്‍ ടിക്കറ്റുകള്‍ ലഭ്യമല്ല. ചെയര്‍ കാറില്‍ 914 സീറ്റും എക്‌സിക്യുട്ടീവില്‍ 84 സീറ്റും ഉള്‍പ്പെടെ 1000 സീറ്റാണ് വന്ദേഭാരതിലുള്ളത്.

ഏപ്രില്‍ 28 മുതലാണ് റഗുലര്‍ സര്‍വീസ്. മറ്റു ട്രെയിനുകളിലെപ്പോലെ റയില്‍വേ ബുക്കിംഗ് സെന്ററുകളില്‍ നിന്നും വെബ്സൈറ്റ്, മൊബൈല്‍ ആപ്പുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്ക് ചെയര്‍കാറില്‍ 1590 രൂപയും എക്‌സിക്യുട്ടീവില്‍ 2880 രൂപയുമാണ്. ഭക്ഷണത്തിന്റെ വിലയടക്കമുള്ള നിരക്കാണിത്. തിരികെയുള്ള യാത്രയില്‍ നിരക്കിന് ഇളവുണ്ട്.

ചെയര്‍കാറില്‍ 1520 രൂപയും എക്‌സിക്യുട്ടീവില്‍ 2815 രൂപയും മതി. ഭക്ഷണത്തിന്റെ നിരക്കിലെ വ്യത്യാസമാണ് ടിക്കറ്റ് ചാര്‍ജ് കുറയാന്‍ കാരണം. കാസര്‍കോട്ടേക്ക് പോകുമ്പോള്‍ രാവിലെ കാപ്പിയും ഉച്ചഭക്ഷണവും ലഘു ഭക്ഷണവും നല്‍കേണ്ടിവരും. തിരികെ വൈകിട്ട് ലഘുഭക്ഷണവും അത്താഴവും മാത്രം നല്‍കിയാല്‍ മതിയാവും. എട്ടു മണിക്കൂറും അഞ്ചു മിനിട്ടുമാണ് തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്കുള്ള യാത്രാസമയം.

തിരുവനന്തപുരത്തു നിന്ന് കോഴിക്കോടിന് ചെയര്‍ കാറില്‍ 1090 രൂപയാണ് നിരക്ക്. ഇതില്‍ അടിസ്ഥാന ടിക്കറ്റ് നിരക്ക് 803 രൂപ, റിസര്‍വേഷന്‍ ചാര്‍ജ് 40, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ് 45, ചരക്കു സേവന നികുതി 45, കാറ്ററിംഗ് ചാര്‍ജ് 157 രൂപ എന്നിവ ഉള്‍പ്പെടും. വ്യാഴം ഒഴികെയുള്ള ആഴ്ചയിലെ ആറു ദിവസവും സര്‍വീസ് നടത്തും. രാവിലെ 5.20നു തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.25ന് കാസര്‍കോട്ടെത്തും. ഉച്ചകഴിഞ്ഞു 2.30നു തിരിച്ച് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും.

അതേസമയം രണ്ടാം ഘട്ട ട്രയലില്‍ സമയം മെച്ചപ്പെടുത്തി കേരളത്തിന് പുതുതായി അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരില്‍ എത്തിയത് ആറ് മണിക്കൂര്‍ 53 മിനിറ്റ് കൊണ്ട്. ആദ്യയാത്രയില്‍ ഏഴുമണിക്കൂര്‍ പത്തുമിനിറ്റ് കൊണ്ടാണ് ഈ ദൂരം പിന്നിട്ടത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.20-ന് തിരുവനന്തപുരത്ത് നിന്ന് വിട്ട ട്രെയിന്‍ 1.10-നാണ് കാസര്‍കോടെത്തിയത്. 7 മണിക്കൂര്‍ 50 മിനിറ്റാണ് ട്രെയിന്‍ കാസര്‍കോട് എത്താന്‍ എടുത്ത സമയം. തിങ്കളാഴ്ചത്തെ പരീക്ഷണയാത്രയില്‍ തിരുവനന്തപുരത്തുനിന്ന് 7 മണിക്കൂര്‍ 10 മിനിറ്റുകൊണ്ടാണ് കണ്ണൂരിലെത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 17 മിനിറ്റ് നേരത്തേ ആയിരുന്നു ഇത്തവണ കണ്ണൂരെത്തിയ

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാസര്‍കോട് വരെയാണ് രണ്ടാം ഘട്ട ട്രയല്‍ റണ്‍ നടത്തിയത്. ട്രെയിന്‍ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാത്തലത്തിലാണ് കാസര്‍കോട് വരെയുളള രണ്ടാം ഘട്ട ട്രയല്‍ റണ്‍. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 5.20ന് പുറപ്പെട്ട ട്രെയിന്‍ കാസര്‍ഗോഡ് നിന്ന് ഇന്ന് ഉച്ചയോടെ തിരിച്ച് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. കണ്ണൂര്‍ വരെ ഏഴുമണിക്കൂറിനുള്ളില്‍ ട്രെയിന്‍ എത്തിക്കാനാണ് ശ്രമം. ട്രെയില്‍ 50 മിനിറ്റില്‍ കൊല്ലത്തെത്തി. നേരത്തെ കണ്ണൂര്‍ വരെ എന്ന് പ്രഖ്യാപിച്ച വന്ദേഭാരത് സര്‍വീസ് കാസര്‍കോട് വരെ നീട്ടിയതായി റെയില്‍വേ മന്ത്രിയാണ് അറിയിച്ചത്. എന്തായാലും മലയാളികള്‍ വന്ദേ ഭാരത് ഏറ്റെടുത്തതോടെ ശുഭപ്രതീക്ഷയാണുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (44 minutes ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (49 minutes ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (50 minutes ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (2 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (3 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (3 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (4 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (5 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (5 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (5 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (5 hours ago)

Malayali Vartha Recommends