ജംബോ, ജമിനി സര്‍ക്കസ് സ്ഥാപകന്‍ ജമിനി ശങ്കരന്‍ അന്തരിച്ചു....കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം...

ജംബോ, ജമിനി സര്‍ക്കസ് സ്ഥാപകന്‍ ജമിനി ശങ്കരന്‍ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു മരണം. 99 വയസ്സായിരുന്നു.
വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നു വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്നു അദ്ദേഹം. സംസ്‌കാരം പയ്യാമ്പലത്ത് നടക്കും. ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതി എന്നാണ് അറിയപ്പെടുന്ന ജമിനി ശങ്കരന്‍ ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളടക്കം 5 സര്‍ക്കസ് കമ്പനികളുടെ ഉടമ ആയിരുന്നു.
ഇന്ത്യന്‍ സര്‍ക്കസിനെ ലോക ശ്രദ്ധയില്‍ കൊണ്ടു വന്നവരില്‍ പ്രമുഖനായിരുന്നു ജെമിനി ശങ്കരന്‍ എന്ന മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍. ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രായംകൂടിയ സര്‍ക്കസ് കലാകാരനും സ്ഥാപകനുമാണ് ജെമിനി ശങ്കരന്‍. സര്‍ക്കസ് കലാകാരനായി ജീവിതം തുടങ്ങിയ അദ്ദേഹം സര്‍ക്കസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കകത്തും പുറത്തുമായി ഏറെ യാത്രകളും നടത്തിയിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ജവാഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, രാജീവ് ഗാന്ധി എന്നിവര്‍ക്ക് പുറമേ ലോകനേതാക്കളായ മാര്‍ട്ടിന്‍ ലൂതര്‍കിങ്, മൗണ്ട്ബാറ്റണ്‍, കെന്നത്ത് കൗണ്ട, ബഹിരാകാശയാത്രികയായ വാലന്റീന തെരഷ്‌കോവ തുടങ്ങിയ പ്രമുഖരുമായി സൗഹൃദമുണ്ടായിരുന്നു. ഇന്ത്യന്‍ സര്‍ക്കസ് ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. ചൈനയില്‍ നടന്ന ഇന്റര്‍നാഷണല്‍ സര്‍ക്കസ് ഫെസ്റ്റിവലില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. കുവൈത്ത് ഗോള്‍ഡന്‍ ഫോക് പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.
സര്‍ക്കസിലെ സേവനം മാനിച്ച് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ലഭിച്ചു. അവസാനകാലത്ത് ടി.കെ.എം. ട്രസ്റ്റിന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും ലഭ്യമായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha






















