ജനങ്ങളെ പിഴിയാൻ കാരണങ്ങൾ തപ്പി സർക്കാർ..അടുത്ത ധൂർത്തിനായി ഒരുങ്ങുന്നു...ഫീസും കോൺഫറൻസ് ഹാളും 2,11,26,000 രൂപ ചെലവിൽ നവീകരിക്കുന്നു...പണം പൊടിക്കുന്നത് മരുമകന്റെ വകുപ്പ്...മലയാളികൾ കയ്യും കെട്ടി നോക്കി നിന്നോ...അവസാനം ഒന്നും ഉണ്ടാവില്ല...ഖജനാവ് കാലി..

ജനങ്ങളെ പിഴിയാൻ ഓരോ കാരണങ്ങൾ തപ്പി നടക്കുവാൻ നമ്മുടെ സർക്കാർ എന്നുള്ള കാര്യം എല്ലാവർക്കും വളരെ വ്യക്തമായി അറിയാമല്ലോ, കോടികളുടെ നികുതി ഭാരമെല്ലാം ഇനി എങ്ങനെ നികത്തും എന്നുള്ള ഒരൊറ്റ ചോദ്യം ഉത്തരം ജനം...അതെ പിണറായി സർക്കാരും മന്ത്രിമാരും വിചാരിക്കുന്നത്..ഈ ജനങ്ങൾ ഉള്ളപ്പോൾ പിന്നെ എന്തിന് നമ്മൾ പേടിക്കണം...എന്നാണ്..ഇവിടെ ജനങ്ങളുടെ മേൽ ഉള്ള നികുതി ഭാരം എല്ലാം അടിച്ചേല്പിച്ച് 10 പൈസ ഖജനാവിൽ ഇല്ലെന്നു കള്ളം പറയാൻ എങ്ങനെ സാധിക്കുന്നോ എന്തോ..? ജനങ്ങളെ പറ്റിക്കുന്നതിനെല്ലാം ഒരു പരിധി ഇല്ലേ...ഖജനാവ് കാലി കടമെടുക്കാൻ പോകുന്നു എന്ന് പറഞ്ഞു കൊണ്ട് നടന്നിട്ട്..ഇപ്പോഴിതാ മുഖ്യന് വേണ്ടി പൊട്ടിക്കാൻ പോകുന്നത് കോടികളാണ്...മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും കോൺഫറൻസ് ഹാളും 2,11,26,000 രൂപ ചെലവിൽ നവീകരിക്കുന്നു. ഓഫീസും ചേംബറും നവീകരിക്കാൻ 60,46,000 രൂപയും കോൺഫറൻസ് ഹാൾ നവീകരിക്കാൻ 1,50,80,000 രൂപയും അനുവദിച്ച് ഈ മാസം ഒന്നിന് പൊതുഭരണ അഡിഷണൽ ചീഫ്സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കി.ഓഫീസ്, ചേംബർ ഇന്റീരിയർ വർക്കിന് മാത്രം 12.18ലക്ഷമാണ് ചെലവ്. ഫർണിച്ചറിന് 17.42ലക്ഷം, മുഖ്യമന്ത്രിയുടെ നെയിംബോർഡ്, എംബ്ലം, ഫ്ലാഗ് പോൾസ് 1.56ലക്ഷം, ടോയ്‌ലറ്റ്, റസ്റ്റ് റൂം 1.72ലക്ഷം, സ്പെഷ്യൽ ഡിസൈനുള്ള ഫ്ലഷ് ഡോർ 1.85ലക്ഷം, സോഫ ഉൾപ്പെടെ സിവിൽ വർക്ക് 6.55 ലക്ഷം, ഇലക്ട്രിക്കൽ വർക്ക് 4.70ലക്ഷം,
എ.സി 11.55 ലക്ഷം, ഫയർഫൈറ്റിംഗ് 1.26ലക്ഷം എന്നിങ്ങനെയാണ് തുക.കോൺഫറൻസ് ഹാളിന്റെ ഇന്റീരിയർ 18.39ലക്ഷം, ഫർണിച്ചർ 17.42ലക്ഷം, നെയിംബോർഡ്, എംബ്ലം 1.51ലക്ഷം, ടോയ്‌ലറ്റ് 1.39ലക്ഷം, പ്ലംബിംഗ് 1.03ലക്ഷം, കിച്ചൺ ഉപകരണങ്ങൾ 74,000, സ്പെഷ്യൽ ഡിസൈനുള്ള ഫ്ലഷ് ഡോറുകൾ 1.85ലക്ഷം, ഇലക്ട്രിക്കൽ വർക്ക് 6.77ലക്ഷം, ഫയർ ഫൈറ്റിംഗ് 1.31ലക്ഷം, എ.സി 13.72ലക്ഷം, ഇലക്ട്രോണിക് വർക്ക് 79ലക്ഷം.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന സർക്കാർ കടന്നുപോകുന്നത് എന്നതാണ് വാദം. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങി, പെൻഷൻ കൊടുക്കാൻ വേണ്ടി കടമെടുപ്പു തുടരുന്നു. ഇങ്ങനെ പലവിധത്തിലാണ് പ്രതിസന്ധിയെന്നാണ് ധനമന്ത്രി അടക്കമുള്ളവർ പറയുന്നത്. എന്നാൽ, സർക്കാർ സ്വന്തം കാര്യത്തിൽ ഇപ്പോഴും ധൂർത്ത് തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരണത്തിന്റെ പേരിൽ വീണ്ടും കോടികൾ ധൂർത്തടിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും കോൺഫറൻസ് ഹാളും. പൊതുമരാമത്ത് വകുപ്പാണ് നവീകരണപ്രവർത്തികൾ നടത്തേണ്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ 5000 കോടിയുടെ അധിക നികുതി ഭാരം ജനങ്ങൾക്ക് മേൽ കെട്ടിവച്ചിട്ടാണ് ആഡംബരത്തിന് കോടികൾ ധൂർത്തടിക്കുന്നതെന്നാണ് പ്രതിപക്ഷ ആക്ഷേപം.
മുഖ്യമന്ത്രിയുടെ സുരക്ഷ, വാഹനങ്ങൾ, ക്ലിഫ് ഹൗസ് നവീകരണം തുടങ്ങിയവയ്ക്ക് ഇതിനകം തന്നെ കോടികളാണ് ചെലവിട്ടത്.മൂന്ന് വർഷം മുമ്പും മുഖ്യമന്ത്രിയുടെ ഓഫീസിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. അതിന് ശേഷം ഇടയ്ക്കിടെ നവീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്. അതിന്റെ കാരണത്തിലാണ് എല്ലാവർക്കും സംശയമുള്ളത്. നേരത്തെ അബുദാബിയിൽ നടക്കുന്ന ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കുന്നതടക്കമുള്ള യുഎഇ സന്ദർശന യാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉപേക്ഷിച്ചു. ഇൻവെസ്റ്റ്മെന്റ് മീറ്റിന് മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്രം അനുമതി നിഷേധിച്ചതോടെയാണ് യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്. ഈ പരിപാടിിയ്‌ല# പങ്കെടുക്കാൻ വേണ്ടി ഒന്നര കോടിയോളം രൂപ സർ്ക്കാർ മുടങ്ങിയിരുന്നു. കേന്ദ്രം അനുമതി റദ്ദാക്കിയതോടെ ഈ തുകയും വെള്ളത്തിൽ വരച്ചതുപോലായി.അതേസമയം സംസ്ഥാനത്ത് മന്ത്രിമാർക്ക് താമസിക്കാൻ മന്ദിരങ്ങൾ കുറഞ്ഞ പശ്ചാത്തലത്തിൽ പുതിയ മന്ത്രി മന്ദിരത്തിന്റെ പണി അടക്കം നടക്കുന്നുണ്ട്. വാടക വീടിന്റെ കനത്ത ചെലവുകൾ ഒഴിവാക്കാൻ തലസ്ഥാനത്ത് ഒരു മന്ത്രിമന്ദിരം കൂടി പണിയാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വസതിയായ റോസ് ഹൗസ് വളപ്പിൽ പുതിയ മന്ത്രിമന്ദിരത്തിന്റെ നിർമ്മാണം നടന്നു വരുന്നുണ്ട്.മുഖ്യമന്ത്രിയുൾപ്പെടെ 21 മന്ത്രിമാരുണ്ടെങ്കിലും ഔദ്യോഗിക വസതികൾ ഇരുപതേയുള്ളൂ.
മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസ് വളപ്പിൽ ഏഴ് മന്ത്രി മന്ദിരങ്ങളുണ്ട്. പ്രശാന്ത്, പെരിയാർ, പൗർണമി, അശോക, നെസ്റ്റ്, പമ്പ, എസ്സെൻ ഡെൻ എന്നിവയാണത്.കാവേരി, ഗംഗ, നിള, ഗ്രെയ്‌സ് എന്നിങ്ങനെ പ്രതിപക്ഷ നേതാവിന്റെ കന്റോൺമെന്റ് ഹൗസ് വളപ്പിലുള്ളത് നാല് മന്ത്രി മന്ദിരങ്ങളാണ്. രാജ്ഭവനു സമീപം മന്മോഹൻ ബംഗ്ലാവും അജന്തയും കവടിയാർ ഹൗസുമുണ്ട്. നന്ദൻ കോട് രണ്ടും വഴുതക്കാട് മുന്നും മന്ത്രിമന്ദിരങ്ങളുണ്ട്.ഇതിനുള്ള തുകയൊക്കെ എവിടുന്ന് വരുന്നു എന്നാണ് ഞങ്ങള്ക് ചോദിക്കാൻ ഉള്ളത്...കടം വാങ്ങി വാങ്ങി നശിച്ചു പോകുമ്പോൾ ഇത്തരം ധൂർത്തിനു മാത്രം ഖജനാവിൽ നിന്ന് എങ്ങനെ കിട്ടുന്നു എന്നുള്ള കാര്യം ജനങ്ങൾക്ക് അറിയണം...വൻകിട കുത്തകക്കാരുടെ നികുതി പിരിക്കാതെ സാധാരണക്കാരെ പിഴിയുകയാണ് പിണറായി സർക്കാരിന്റെ ഹോബി.നിത്യോപയോഗ സാധനങ്ങൾക്കും വൈദ്യുതിക്കും വെള്ളത്തിനും വില കൂട്ടി പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന സർക്കാർ സാമ്പത്തിക ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. സർക്കാരിന്റെ മൗനാനുവാദത്തോടെ ഒരു ഭാഗത്ത് നികുതിവെട്ടിപ്പുകൾ കേരളത്തിൽ പതിവായിരിക്കുകയാണ്. വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ ഇടപെടൽ നടത്തുന്നില്ല. കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില വർദ്ധിപ്പിക്കാൻ ഇടപെടുന്നില്ല-
മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതിൽ പുനര്‍നിര്‍മിക്കാനും പുതിയ പശുത്തൊഴുത്ത് കെട്ടാനും ലക്ഷങ്ങൾ പൊടിച്ചിരുന്നു..42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ...അതും പോരാഞ്ഞിട്ട് ക്ലിഫ് ഹൗസില്‍ നീന്തല്‍കുളത്തിന്റെ നവീകരണത്തിനായി 18 ലക്ഷം രൂപയും സ്വിമ്മിങ്ങ് പൂള്‍ മേല്‍ക്കൂരയുടെ ട്രസ് വര്‍ക്കുകള്‍ക്കുംപ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7.92 ലക്ഷം രൂപയും ചെലവായി. കൂടാതെ വാര്‍ഷിക മെയിന്റനന്‍സിനായി 2.28 ലക്ഷം രൂപയും 3.64 ലക്ഷം രൂപയും ചെലവഴിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കും ഔദ്യോഗിക വസതിയിലെ ചെലവുകള്‍ക്കുമായി ലക്ഷങ്ങളാണ് ചിലവഴിക്കുന്നത്..പുതിയ കിയ കാര്‍ണിവലിന് പുറമേ മുഖ്യമന്ത്രിക്ക് ഡല്‍ഹിയിലും കണ്ണൂരിലും സഞ്ചരിക്കാന്‍ കനത്ത സുരക്ഷ സൗകര്യമുള്ള കാര്‍ വാങ്ങിയിരുന്നു. 28 കാറുകളുടെ അകമ്പടിയോടെ യാത്ര ചെയ്യാന്‍മാത്രം എന്ത് സുരക്ഷാഭീഷണിയാണ് കേരളത്തില്‍ മുഖ്യമന്ത്രിക്ക് നേരെയുള്ളത്.? ആംബുലന്‍സും പോലീസ് സന്നാഹങ്ങളുമായി മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോള്‍ ട്രാഫിക് നിയന്ത്രണത്തിന്റെ പേരില്‍ ജനങ്ങള്‍ പൊരിവെയിലത്ത് കാത്ത് കിടക്കുന്നത് സംസ്ഥാനത്തെ സ്ഥിരം കാഴ്ചകളില്‍ ഒന്നാണ്..അതും പോരാഞ്ഞിട്ട് ഇപ്പോൾ ഏറ്റവും ഒടുവിൽ വന്നു നിക്കുന്നത് എ ഐ ക്യാമറ അഴിമതിയിലാണ്...വളരെ നിസാരമായ തുകയിൽ അവസാനിക്കേണ്ട പദ്ധതി ഇപ്പോൾ ഇരട്ടിയോളം കോടികളുടെ അഴിമതി നടത്താനുള്ള വഴിയായി മാറി..അത് ഇനി പിഴിയാൻ പോകുന്നത് ഇവിടുത്തെ ജനങ്ങളുടെ അടുത്ത നിന്ന്... കേരളം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇടക്കിടെ വന്നു പറയും പക്ഷെ ഇതിനൊക്കെ എവിടുന്നാ പണം ബാലഗോപാല എന്ന് ചോദിച്ചാൽ കൈമലർത്തും..എല്ലാത്തിനും വിലക്കയറ്റമാണ്..ഒന്നിനും എങ്ങനെ ജീവിക്കാമെന്ന് ഓരോ ദിവസവും ചിന്തിച്ചു തല പുണ്ണാക്കുകയാണ് മലയാളികൾ , അതിനിടയിലാണ് ഇത്തരം ധൂർത്ത്..വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ട ജനം തന്നെ വലിച്ചു തെഴെ യിടത്തെ നോക്കികൊള്ളൂ..ഇന്നെങ്കിലും അവസാനിപ്പിക്കുമോ ഈ കൊള്ള എന്നാണ് ചോദിക്കാൻ ഉള്ളത്....
https://www.facebook.com/Malayalivartha

























