Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

17 മണിക്കൂറിനൊടുവില്‍... തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജി അറസ്റ്റില്‍; നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി; ബിജെപിയുടെ പിന്‍വാതില്‍ തന്ത്രം വിലപ്പോകില്ലെന്ന് സ്റ്റാലിന്‍

14 JUNE 2023 08:23 AM IST
മലയാളി വാര്‍ത്ത

വളരെ നാളുകള്‍ക്ക് ശേഷം ഇഡി വാര്‍ത്തകളില്‍ നിറയുകയാണ്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് വകുപ്പു മന്ത്രി വി.സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു.

17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വന്‍സുരക്ഷയൊരുക്കിയ ഇഡി, കേന്ദ്രസേനയെ വിന്യസിച്ചു. എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും മന്ത്രിയെ പരിശോധിക്കാനെത്തും. അതേസമയം, മന്ത്രിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഡിഎംകെ രംഗത്തെത്തി.

ബാലാജിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ഡിഎംകെ ആരോപിച്ചു. അറസ്റ്റിനെ നിയമപരമായി നേരിടുമെന്ന് നിയമമന്ത്രി എസ്.രഘുപതിയും ബിജെപിയുടെ വിരട്ടല്‍ രാഷ്ട്രീയത്തില്‍ പേടിക്കില്ലെന്ന് മന്ത്രി ഉദയനിധി സ്റ്റാലിനും പ്രതികരിച്ചു. തമിഴ്‌നാട് സെക്രട്ടേറിയറ്റിനുള്ളിലും സെന്തില്‍ ബാലാജിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം 6 ഇടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

അതേസമയം മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫിസിലെ ഇഡി റെയ്ഡിനെതിരെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കുനേരെയുള്ള ബിജെപിയുടെ പിന്‍വാതില്‍ തന്ത്രങ്ങള്‍ വിലപ്പോകില്ല. ഫെഡറലിസത്തിനുനേരെയുള്ള കടന്നാക്രമണം, ബിജെപിയുടേത് വിലകുറഞ്ഞ പ്രതികാര രാഷ്ട്രീയമെന്നും സ്റ്റാലിന്‍.

വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫിസിലാണ് ഇഡിയുടെ മണിക്കൂറുകള്‍ നീണ്ട പരിശോധന നടന്നത്. അതിനിടെ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ കേന്ദ്രസേനയെ തമിഴ്‌നാട് പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ഇന്നലെ രാവിലെ മുതലാണ് തമിഴ്‌നാട് വൈദ്യുതി, മദ്യ വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ സുഹൃത്തുക്കളുടെ വീട്ടിലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന ആരംഭിച്ചത്. ഉച്ചയോടെ തമിഴ്‌നാട് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസിലേക്ക് പരിശോധന നീണ്ടു.

ചരിത്രത്തില്‍ ആദ്യമായാണ് ഇ.ഡി തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തിയത്. മുമ്പ് അണ്ണാഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സെന്തില്‍ ബാലാജി ജോലി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് കേന്ദ്ര ഏജന്‍സികര്‍ അന്വേഷണം നടത്തുന്നത്. ഒരാഴ്ച മുമ്പ് തുടര്‍ച്ചയായി എട്ടു ദിവസം മന്ത്രിയുടെ ബന്ധുക്കളുടെ വീട്ടില്‍ ആദായനികുതി പരിശോധന നടന്നിരുന്നു.

മന്ത്രിയുടെ സഹോദരന്റെ വീട്ടിലെ ഐടി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമിച്ചതോടെ കേന്ദ്രസേനയുടെ സുരക്ഷ ശക്തമാക്കിയിരുന്നു. അതേസമയം ഇന്നലെ സെക്രട്ടറിയേറ്റില്‍ ഇ ഡിക്കൊപ്പം എത്തിയ കേന്ദ്രസേനയെ തമിഴ്‌നാട് പോലീസ് തടഞ്ഞ് തിരിച്ചയച്ചു. അതിനിടെ സെന്തില്‍ ബാലാജിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്‍എസ് ഭാരതി റെയ്ഡ് നടക്കുന്ന ഔദ്യോഗിക വസതിയില്‍ എത്തിയിരുന്നു.

2013ല്‍ അണ്ണാഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മന്ത്രിയുടെ സഹോദരന്റെ വീട്ടില്‍ ഉള്‍പ്പെടെ കഴിഞ്ഞ മാസം 8 ദിവസം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 3 ഇഡി ഉദ്യോഗസ്ഥരും 2 ബാങ്ക് അധികൃതരുമാണ് ആയുധധാരികളായ കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയോടെ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസില്‍ പരിശോധനയ്ക്ക് എത്തിയത്.

കേന്ദ്രസേനാംഗങ്ങളെ സെക്രട്ടേറിയറ്റില്‍ കയറാന്‍ തമിഴ്‌നാട് പൊലീസ് അനുവദിച്ചില്ലിരുന്നില്ല. അകത്തുകയറിയ ഇഡി ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ ചേംബര്‍ ഉള്ളില്‍ നിന്നു പൂട്ടിയ ശേഷമാണു പരിശോധന നടത്തിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (55 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends