സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്ഐയുടെ വീട് തകര്‍ത്തു
സിപിഎം പ്രവര്‍ത്തകനെ പോലീസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത് ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാട്ടാനായി ചാടി വീണ പ്രവര്‍ത്തകനെ പോലീസുകര്‍ പിടികൂടുകയായിരുന്നു. മറ്റ് പോലീസുകാര്‍ ഇയാളുടെ കൈ മുറുകെ പിടിക്കുകയും എഎസ്ഐ ഉള്‍പ്പെടെയുള്ളവര്‍ ഇയാളുടെ ജനനേന്ദ്രിയ ഭാഗത്ത് ശക്തമായി ഇടിക്കുകയും ചവിട്ടുകയും ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണുണ്ടായത്. കുറ്റകാരായ പോലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് എഎസ്ഐയുടെ വീടിനു നേരെ കല്ലേറ് നടന്നത്. തിരുവല്ലം കാര്‍ഷിക കോളേജിന് സമീപം താമസിക്കുന്ന കമ്മീഷണറുടെ ഷാഡോ ടീമിലെ എഎസ്ഐ വിശ്വനാഥന്റെ വീടാണ് ഒരു സംഘം കല്ലെറിഞ്ഞു തകര്‍ത്തത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വീടിനു നേരെ കല്ലേറുണ്ടായ സമയത്ത് എഎസ്ഐയോ കുടുംബാംഗങ്ങളോ വീട്ടിലുണ്ടായിരുന്നില്ല. ഇദ്ദേഹം ഡ്യട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ജനാലകള്‍ എറിഞ്ഞു തകര്‍ത്ത നിലയിലായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍കത്തകന്‍ മര്‍ദ്ദനമേറ്റ സ്ഥലത്ത് ഇദ്ദേഹവും ഡ്യൂട്ടിയിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha