അയാൾ തീർന്നെടാ ഇനി പൊക്കാം..! ശ്രീലക്ഷ്മിയുടെ ഇഷ്ടം മൂത്ത് വീട്ടിൽ വിവാഹാലോചന നടത്തിയപ്പോൾ കാരണം പറഞ്ഞത്ത് കുടുംബ പശ്ചാത്തലം ശെരി അല്ലെന്ന്..ജിഷ്ണുവിന് നിലവിൽ വേറെയും കേസുകൾ പത്താം ക്ലാസ് തോറ്റ ഒരാൾക്ക് ബിരുന്ത ധാരിയായ മകളെ കല്യാണം കഴിപ്പിക്കില്ലെന്ന് അച്ഛന്റെ വാശി..! എല്ലാം നടന്നത് കുടുംബത്തിന്റെ ഉപദേശത്തിൽ..!

വർക്കല വടശേരിക്കോണത്ത് വിവാഹദിനത്തിൽ ഗൃഹനാഥനെ മർദിച്ച് കൊലപ്പെടുത്തിയ പ്രതികൾ ലക്ഷ്യമിട്ടത് വധുവിനെയെന്ന് സൂചന. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വധുവിനെ കൊല്ലാനെത്തിയവരാണ് അച്ഛന്റെ ജീവനെടുത്തത്. അച്ഛൻ ഉയർത്തിയ പ്രതിരോധമാണ് മകളുടെ ജീവൻ രക്ഷിച്ചത്.
കേസിലെ മുഖ്യപ്രതിയായ ജിഷ്ണുവിന്റെ വീട്ടുകാർ വിവാഹാലോചനയുമായി ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ വീട്ടുകാർ ഇതിനോട് യോജിച്ചില്ല. ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമാണ്. അതിനാലാണ് ആലോചന വേണ്ടെന്ന് വച്ചത്. ഇതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആലോചന നിരസിച്ചപ്പോൾ തന്നെ ഇവർ ഭീഷണിമുഴക്കിയിരുന്നു. ശ്രീലക്ഷ്മിയെ അപായപ്പെടുത്തുമെന്നായിരുന്നു ഇവർ പറഞ്ഞത്. അതിനിടെയാണ് മറ്റൊരാളുമായി ശ്രീലക്ഷ്മിയുടെ വിവാഹം ഉറപ്പിച്ചത്. ഇന്നാണ് വിവാഹം നടക്കേണ്ടിയിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ വിവാഹ സത്ക്കാരം കഴിഞ്ഞ് അയൽവാസികൾ എല്ലാം പോയി ബന്ധുക്കൾ മാത്രമുള്ളപ്പോഴാണ് ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനും എന്നിവർ വീട്ടിലെത്തിയത്. കുടുംബ ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിൽ.
ശ്രീലക്ഷ്മിയെയാണ് ഇവർ ആദ്യം ആക്രമിച്ചത്. നിലത്തുവീണ ശ്രീലക്ഷ്മിയെ രക്ഷിക്കാൻ പിതാവ് രാജു ശ്രമിച്ചപ്പോൾ ഇവർ അദ്ദേഹത്തെയും ആക്രമിക്കുകയായിരുന്നു. മൺവെട്ടിക്കാണ് വെട്ടിയത്. ശ്രീലക്ഷ്മിയെ കൊല്ലുകയായിരുന്നു ലക്ഷ്യം. ശ്രീലക്ഷ്മിയുടെ ശബ്ദം കേട്ടെത്തിയ ബന്ധുവിനെയും ഇവർ മൺവെട്ടിയുടെ പിടികൊണ്ട് അടിച്ചുവീഴ്‌ത്തി. തുടർന്ന് രാജുവിനെയും സമാനമായി രീതിയിൽ അടിച്ചുവീഴ്‌ത്തുകയായിരുന്നു. സ്ത്രീകളെയും ഇവർ ആക്രമിച്ചിരുന്നു. പ്രതികൾ വിവാഹ വേദി മുഴുവൻ അലങ്കോലപ്പെടുത്തി.
ആക്രമണത്തിന് പിന്നാലെ രാജു മരിച്ചെന്ന് കരുതി പ്രതികൾ കടന്നുകളയുകയായിരുന്നു. തുടർന്ന് അയൽവാസികൾ ഓടിയെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അക്രമികൾ ആശുപത്രി വരെ ഇവരെ പിന്തുടർന്നു. രാജു മരിച്ചുവെന്ന് അറിഞ്ഞതിന് പിന്നാലെ സംഘം രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ഇവരെ പിടികൂടുകയായിരുന്നു.
രാജുവിനെ ആക്രമിക്കുന്ന സമയത്ത് മകൻ കാറ്ററിങ് ജീവനക്കാരെ കൊണ്ടുവിടാൻ വീട്ടിൽ നിന്ന് പുറത്തേയ്ക്ക് പോയ സമയമായിരുന്നു. ഈ തക്കം നോക്കിയാണ് നാലംഗ സംഘം വീട്ടിൽ വന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha



























