Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ആറ് വർഷം ചതിച്ചു: സ്നേഹത്തേക്കൾ വലുതാണ് സാമ്പത്തികം:- 24കാരിയെ ചതിച്ച് മറ്റൊരു പെൺകുട്ടിയുമായി വിവാഹനിശ്ചയം നടത്തി: വാട്സ്ആപ്പിൽ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച് ചാറ്റുകൾ: സൈക്കോളജി വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ സൈനികൻ അറസ്റ്റിൽ...

29 JUNE 2023 03:58 PM IST
മലയാളി വാര്‍ത്ത

സൈക്കോളജി വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ സൈനികനായ സുഹൃത്ത് അറസ്റ്റിൽ. കോട്ടാത്തല സ്വദേശിനി പത്തടി വിദ്യാ ഭവനിൽ വൃന്ദാരാജിന്റെ (24) ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് സരിഗ ജംക്‌ഷൻ കൃഷ്ണാഞ്ജലിയിൽ അനുകൃഷ്ണനെ (27) അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വൃന്ദാരാജ് കഴിഞ്ഞ 23ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യാ കുറിപ്പും ഡയറിയും കണ്ടെടുത്തു. വൃന്ദയുമായി അനു കൃഷ്ണൻ 6 വർഷമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും പല തവണ ഒരുമിച്ചു യാത്ര ചെയ്തിരുന്നതായും പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ ഒരാഴ്ച മുൻപ് മറ്റൊരു പെൺകുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹനിശ്ചയം നടന്നു. ഇക്കാര്യം വൃന്ദാരാജ് ചോദിച്ചപ്പോൾ വാട്സാപ് മെസേജിലൂടെ അസഭ്യം പറഞ്ഞ് അപമാനിക്കുകയും ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്തതായാണ് പൊലീസ് കണ്ടെത്തൽ.

വിവാഹം കഴിക്കുമെന്ന് വിശ്വസിച്ചിരുന്ന അനു മറ്റൊരു യുവതിയുമായി വിവാഹം നിശ്ചയം നടത്തിയത് വൃന്ദയെ മാനസികമായി തളർത്തി. അടുത്തിടെ ഇയാള്‍ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യുവാവ് വൃന്ദയുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറിയതെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. പിൻമാറാനുള്ള കാരണമായി വൃന്ദയ്ക്ക് എതിരെ നിരവധി ആരോപണങ്ങളും അനു ഉന്നയിച്ചിരുന്നതമായി വൃന്ദയുടെ വീട്ടുകാർ പറയുന്നുണ്ട്.

 

ആത്മഹത്യയ്ക്ക് മുൻപ് വൃന്ദ തൻ്റെ ഡയറിയിൽ ഇക്കാര്യങ്ങൾ എഴുതിവച്ചിരുന്നു. ആറു വർഷം തന്നെ അനു ചതിക്കുകയായിരുന്നു എന്നും സ്നേഹത്തേക്കൾ വലുതാണ് സാമ്പത്തികമെന്നുമുള്ള വിവരങ്ങൾ ആത്മഹത്യാ കുറിപ്പിലുണ്ടാകയിരുന്നതായാണ് വിവരങ്ങൾ. ആത്മഹത്യാ കുറിപ്പിലൂടെയും ഡയറിയിലൂടെയും അനുവിന് എതിരെയുള്ള തെളിവുകൾ നൽകിയ ശേഷമാണ് വൃന്ദ ജീവനൊടുക്കിയത്. ഇവ രണ്ടും പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനായി അനുകൃഷ്ണനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്റ്റേഷനിൽ വച്ച് അനു കൃഷ്ണനെ പൊലീസ് വിശദമായിചോദ്യം ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ തുടർന്ന് പൊലീസ് പരിശോധനയ്ക്ക് വിധേയഗമാക്കി. ഇതിൽ നിന്ന് വൃന്ദയുടെആരോപണങ്ങളെ ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് യുവാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അനുകൃഷ്ണന്റെ മൊബൈൽ ഫോണിൽ നിന്നു പെൺകുട്ടിയെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സന്ദേശങ്ങളും തുടർച്ചയായി പെൺകുട്ടിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന മെസേജുകളും പൊലീസ് വീണ്ടെടുത്തു.

 

ബാബുരാജിന്റെയും ശ്രീലതയുടെയും ഏകമകളാണ് വൃന്ദാരാജ്. കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത്, എസ്ഐമാരായ ജി.ഗോപകുമാർ, ബാലാജി.എസ്.കുറുപ്പ്, ടി.അജയകുമാർ, ടി. സുദർശന കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ എസ്.സഹിൽ, എ.നഹാസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അനുകൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends